NEWS

ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻമോഡൽ

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻ മോഡൽ .1997 ൽ ന്യൂയോർക്കിൽ യു എസ് ഓപ്പൺ ടൂർണ്ണമെന്റിനിടെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി .മുൻ മോഡൽ ആമി ഡോറിസ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .

സെപ്റ്റംബര് 5 നു ന്യൂയോർക്കിൽ ടൂർണമെന്റ് നടക്കവേ വി ഐ പി ലോഞ്ചിലെ ശൗചാലയത്തിനു മുന്നിൽ വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് മോഡലിന്റെ പരാതി .അന്ന് ആമിക്ക് 24 ഉം ട്രംപിന് 51 ഉം വയസായിരുന്നു .

അഭിഭാഷകൻ മുഖേന ആരോപണം നിഷേധിച്ച് ട്രംപ് രംഗത്ത് വന്നു .എന്നാൽ ട്രംപിനൊപ്പമുള്ള ചിത്രങ്ങളും യു എസ് ഓപ്പൺ ടിക്കറ്റും ആമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .രണ്ടാമത്തെ ഭാര്യ മർല മാപ്ൾസിനെ ട്രംപ് വിവാഹംചെയ്ത സമയമായിരുന്നു അത് .

Back to top button
error: