LIFENEWS

പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നത് :കോടിയേരി

ർക്കാരിനെ ഇകഴ്ത്തിക്കാണിക്കാൻ പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണ് .പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം .

“അവഹേളനം ഖുറാനോടോ “എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് .ഇക്കാര്യത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ഒരേ നിലപാടാണ് സ്വീകരിക്കുന്നത് .യു ഡി എഫ് ,ബിജെപി സമരങ്ങൾ ഗതി കിട്ടാതെ ഒടുങ്ങും .പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് മതഗ്രന്ഥത്തെ അധിക്ഷേപിക്കാൻ പാടില്ല എന്ന നിലപാട് ഉള്ളത് കൊണ്ടാണ് .ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്മ്യൂണിസ്റ്റുകാർക്ക് ഒരേ നിലപാട് ആണ് -കോടിയേരി വ്യക്തമാക്കി.

ജലീൽ വഖഫ് ചുമതല ഉള്ള മന്ത്രിയാണ് .യു എ ഇ കോൺസുലേറ്റിന്റെ റംസാൻ കാല ആചരണത്തിന് അനുകൂലമായി പ്രവർത്തിച്ചതിനു എവിടെ ക്രിമിനൽ കുറ്റം?ഒരു കുറ്റവും ചെയ്യാത്ത ജലീലിനെതിരെ ആരോപണവും പ്രതിഷധവുമായി പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവർത്തിയാണ് .

യുഡിഎഫ് കൺവീനറും ബിജെപി നേതാക്കളും നൽകിയ പരാതികളെ തുടർന്നാണ് ജലീലിന്റെ മൊഴി അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തിയത് .ഇപ്പോൾ കേരളത്തിൽ നടക്കുന്നത് സമരാഭാസമാണ് .ഖുർആൻ നിരോധിച്ച ഗ്രന്ഥമാണോ എന്നും കോടിയേരി ചോദിച്ചു .

പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമങ്ങൾ നിർത്തണം .സ്വർണക്കടത്ത് കേസിൽ തന്റെ മകൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ ഏതു ശിക്ഷയും നൽകട്ടെ എന്നും കോടിയേരി വ്യക്തമാക്കി .

അധികാര മോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് ലീഗ് എത്തി .ഇതിന്റെ പ്രതിഫലനമാണ് ബിജെപി അല്ല സിപിഐഎം ആണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന .വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ലീഗ് തന്നെ മുന്നിട്ടിറങ്ങുമെന്നും കോടിയേരി പറഞ്ഞു .

Back to top button
error: