“എന്റെ വക അമ്പത് “കോൺഗ്രസിനെ ട്രോളി ഡിവൈഎഫ്ഐ

പാലക്കാട് കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു .ഇതിനു പിന്നാലെ വി ടി ബൽറാം എംഎൽഎയ്ക്ക് പരിക്ക് പറ്റി എന്ന് വാർത്തകളും പുറത്ത് വന്നിരുന്നു .ഇതിനിടയിൽ ആണ് ട്വിസ്റ് ഉണ്ടായത് .ഒരു ചാനൽ കാണിച്ച ദൃശ്യങ്ങളിൽ ചുവന്ന ചായം നിറച്ച കുപ്പി കണ്ടതോടെ പോലീസ് അക്രമത്തിൽ ചോര പൊടിഞ്ഞു എന്നത് ചായം തേച്ചതാണോ എന്ന സംശയം ഉയർന്നു .

ഇതിനു പിന്നാലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായി .”അദ്ദേഹത്തിന് ഇനി സ്ഥിരമായി
മഷിക്കുപ്പി വാങ്ങേണ്ടി വരും.
വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??
എന്റെ വക 50 രൂപ”എന്നായിരുന്നു റഹീമിന്റെ ഫേസ്ബുക് പോസ്റ്റ് .ഇത് പിന്നീട് സോഷ്യൽ മീഡിയയിലെ ഇടത് അനുഭാവികൾ ഏറ്റടുത്തതോടെ വൈറൽ ആയി .

അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?? എന്റെ വക 50 രൂപ. #EnteVaka50

ഇനിപ്പറയുന്നതിൽ A A Rahim പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *