LIFENEWS

സീരിയൽ താരം ശബരിനാഥ് അന്തരിച്ചു

സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥം
എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. 45 വയസായിരുന്നു. അരുവിക്കര സ്വദേശി ആണ്. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു.വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

Back to top button
error: