ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമം ,സമയോചിതമായ ഇടപെടൽ

ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കോവിഡ് രോഗിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് ശുചിമുറിയിൽ .കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് .സുരക്ഷാ ജീവനക്കാർ കതക് ചവിട്ടിപ്പൊളിച്ച് യുവതിയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു .

ഏതാനും ദിവസങ്ങളിൽ ആയി യുവതി മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പറയുന്നു .ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം ജീവിതം അവസാനിപ്പിക്കുന്നുവെന്ന മട്ടിൽ യുവതി സംസാരിച്ചിരുന്നതായി റിപ്പോർട്ടുണ്ട് .ഇതോടെ നഴ്‌സുമാർ യുവതിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി .

യുവതി തോർത്തുകളുമായി ശുചിമുറിയിൽ കയറി കുറ്റിയിട്ടു .സുരക്ഷാ ജീവനക്കാർ തുറക്കാൻ പറഞ്ഞിട്ടും മുറി തുറന്നില്ല .പിന്നീട് ചവിട്ടിപ്പൊളിക്കുക ആയിരുന്നു .യുവതിയെ വിദഗ്ധ ചികിത്സക്കായി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു .

(ആത്മഹത്യ ഒന്നിനും പരിഹാരം അല്ല .ഹെൽപ്ലൈൻ നമ്പറുകൾ -1056 ,0471 2552056 )

Leave a Reply

Your email address will not be published. Required fields are marked *