Month: September 2020
-
NEWS
അര്‍ച്ചന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്യാംലാല്‍
വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയെ ആരും മറക്കില്ല. റംസിക്ക് പിന്നാലെയായിരുന്നു ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചനയുടെ മരണം. ഏതാണ്ട് സമാനമായ സംഭവം. 7 വര്‍ഷം പ്രണയിച്ച യുവാവ് വഞ്ചിച്ചതാണ് അര്‍ച്ചനയുടെ മരണത്തിന് കാരണം. സംഭവത്തില്‍ കാമുകന്‍ ശ്യാംലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ശ്യാംലാലിന്റെ മൊഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുമായുളള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തന്നെ പിന്‍മാറിയിരുന്നതായി യുവാവ് പപെലീസിന് മൊഴി നല്‍കി. പ്രണയബന്ധം അവസാനിപ്പിച്ചിരുന്നെങ്കിലും സൗഹര്‍ദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നു. യുവാവ് പറഞ്ഞു. അതേസമയം, യുവാവ് പിന്‍മാറിയതാണ് അര്‍ച്ചനയെ വിഷമത്തിലാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷത്തിനുളളില്‍ വിവാഹം നടത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും പഠനം കഴിഞ്ഞ് ഒരു ജോലി ലഭിച്ചിട്ടുമാത്രമേ കല്യാണം നടത്തൂ എന്നും അതിന് മിനിമം രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നുമായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ നിലപാടെന്ന് യുവാവ് പറയുന്നു. അതിനാലാണ് ഒരുവ ര്‍ഷം മുമ്പ് പ്രണയബന്ധം അവസാനിപ്പിച്ചത്. അതേസമയം, സ്ത്രീധനം സംബന്ധിച്ച…
Read More » -
LIFE
രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ” രണ്ടി ” ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന ‘വാവ” എന്ന നാട്ടിൻ പുറത്തുകാരൻ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ . റിക്കോർഡിംഗിനു മുൻപുള്ള പൂജാ ചടങ്ങിൽ സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , വിഷ്ണു ഉണ്ണികൃഷ്ണൻ , ടിനി ടോം, ഇർഷാദ്, ബിജിപാൽ, അനീഷ് ലാൽ ( ഛായാഗ്രാഹകൻ), കെ കെ നിഷാദ് (ഗായകൻ), ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ കൺട്രോളർ), സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ) എന്നിവർ സംബ്ബന്ധിച്ചു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Read More » -
LIFE
തന്റെ മൊഴി എടുത്തത് സാക്ഷിയായി, വ്യക്തത വരുത്തി മന്ത്രി കെ ടി ജലീൽ
എൻഐഎ തന്റെ മൊഴി രേഖപ്പെടുത്തിയത് സാക്ഷിയായെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ. തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ?ഫേസ്ബുക്കിലാണ് മന്ത്രിയുടെ വികാരനിർഭര കുറിപ്പ്. മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് – ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എൻ്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ. എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിൻ്റെ പകർപ്പ് രാത്രി…
Read More » -
NEWS
ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ അധിക ചുമതല നല്‍കും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നു ചര്‍ച്ചയില്‍ അകാലിദള്‍ പ്രസിഡന്റും ഹര്‍സിമ്രത്തിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു. മന്ത്രിസഭയില്‍ നിന്നു ഹര്‍സിമ്രത് രാജിവയ്ക്കുകയാണെന്നു പ്രസംഗത്തിനിടെ പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കുമെന്നും അറിയിച്ചതിന് തൊട്ടുപിന്നാലെ താന്‍ രാജിവയ്ക്കുകയാണെന്നു ഹര്‍സിമ്രത് ട്വിറ്ററില്‍ കുറിച്ചു. രാജിയുടെ കാരണങ്ങള്‍ നിരത്തിയ കത്ത് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിരുന്നു.
Read More » -
TRENDING
രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് മുദ്ര
മുംബൈ: രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ഇനി മുതല്‍ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്)മുദ്ര. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ചൈനയില്‍നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നല്‍കുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബി.എസ്.എസ്. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കേഷനില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജര്‍മന്‍ മാര്‍ക്കറ്റ് ഡേറ്റ പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ഇതുവരെ വലിയ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം…
Read More » -
NEWS
നയതന്ത്ര ബാഗിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു
നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രാനുമതി വേണം എന്നാണ് നിയമം. യു.എ.ഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് അന്വേഷണം. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണത്രേ. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എൻ.ഐ.എയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിന്റെ മൊഴിയെടുക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. മതഗ്രന്ഥങ്ങൾ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.
Read More » -
മുഖ്യമന്ത്രിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ കത്ത്: വിവാദമായ റെഡ് ക്രസന്‍റ് ഇടപാട് രേഖകൾ നൽകണം
റെഡ് ക്രസന്‍റ് ഇടപാടിൻ്റെ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 11 ന് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. രേഖകൾ തന്നില്ലങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.ലൈഫ് മിഷന്‍റെ ടാസ്ക് ഫോഴ്‍സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്. വിവാദങ്ങള്‍ക്കിടെ, ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന പുതിയ ഫ്ളാറ്റുകള്‍ക്ക് സര്‍ക്കാര്‍ തറക്കല്ലിടാനൊരുങ്ങുകയാണ്. വരുന്ന വ്യാഴാഴ്ച ഓണ്‍ലൈനിലൂടെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുക. 14 ജില്ലകളിലും തറക്കല്ലിടല്‍ ചടങ്ങ് നടക്കും.
Read More » -
24 മണിക്കൂറിനുള്ളില്‍ 96,424 കോവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ദിനംപ്രതി വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,174 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ഉം 84,372 പേരുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. 10,17,754 പേരാണ് നിലവില്‍ രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 41,12,552 പേര്‍ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read More » -
TRENDING
ഷൂട്ടിങ് പരിക്കില്‍ കാഴ്ച പോയതിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ലഹരി ഉപയോഗിച്ചു തുടങ്ങി: ദിഗന്ത്
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കന്നഡ നടന്‍ ദിഗന്തിന്റെ മൊഴി പുറത്ത്. ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഭാഗികമായി കാഴ്ച പോയതിന്റെ സമ്മര്‍ദം മറികടക്കാന്‍ ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്നും എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നും കന്നഡ നടന്‍ ദിഗന്ത് മൊഴി നല്‍കിയതായാണ് പുറത്ത് വരുന്ന വിവരം. നടനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റേയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍ സ്റ്റുഡന്റ് വീസയില്‍ ബെംഗളൂരുവിലെത്തിയ താന്‍ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ താരദമ്പതികളായ ദിഗന്തയേയും ഐന്ദ്രിതയേയും ചോദ്യം…
Read More »
