TRENDING

ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ഉപേക്ഷിക്കുന്നു

ണ്ടാമൂഴം സിനിമയാക്കുന്നതിനെപ്പറ്റി നടന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയില്‍ എത്തി.

ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീര്‍പ്പ്.

Signature-ad

മഹാഭാരതത്തിലെ കഥാപാത്രമായ ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വി.എ. ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

Back to top button
error: