Month: September 2020

  • NEWS

    യുപിയില്‍ പീഡനം തുടര്‍ക്കഥയാകുമ്പോള്‍; യോഗി രാജി വെയ്ക്കണം: പ്രിയങ്ക ഗാന്ധി, പ്രതിഷേധം ശക്തം

    മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ നീണ്ട നിര. വികസനങ്ങള്‍ക്കുപരി പീഡന താണ്ഡവങ്ങളാണ് അരങ്ങേറിയത്. അതില്‍ ന്യൂനപക്ഷങ്ങള്‍ എന്നും ഇരകളായി മാറി. സ്ത്രീ പീഡനത്തില്‍ നാഷണല്‍ ക്രൈം ലിസ്റ്റില്‍ യു.പിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു എന്നതില്‍ സംശയമില്ല. അതില്‍ ഭൂരിഭാഗ ഇരകളും ന്യൂനപക്ഷമായിരുന്നു. നിരന്തരം പീഡനങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ക്ക് മുട്ടുമടക്കാനെ സാധിക്കൂ. പര്‍ദ്ദ ധാരിയായ മുസ്ലിം യുവതിയെ ട്രെയിനിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ തൊട്ട് ഗ്രാമത്തലവന്മാര്‍ വരെ പീഡനത്തിനിറങ്ങി. ഇപ്പോള്‍ വിവാദമാകുന്നത് മറ്റൊരു പീഡന കഥകൂടിയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചത്. ഈമാസം 14ന് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയാണ് ഇന്നലെ മരിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ 2.30ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പൊലീസ് നടപടി. ഇതിനെതിരെ…

    Read More »
  • NEWS

    സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

    ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ഇയാൾക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്ന വിവരമാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഹൈടെക് സെൽ ശുപാർശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്നാണ് മ്യൂസിയം പൊലീസിന്‍റെ വിശദീകരണം.

    Read More »
  • NEWS

    മോശം സമ്പദ്‌വ്യവസ്ഥ ,കേന്ദ്രത്തെ വിമർശിച്ച് അഭിജിത്ത് ബാനർജി

    കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി .ഏറ്റവും മോശം സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടി .സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ തീർത്തും അപര്യാപ്തമെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യയുടെ ജിഡിപി കോവിഡ് കാലത്തിനു മുൻപ് തന്നെ താഴേക്കായിരുന്നു .2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ താഴേക്ക് വന്നു .നടപ്പു സാമ്പത്തിക വർഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 2021 ൽ സ്ഥിതി അല്പം കൂടി മെച്ചപ്പെട്ടേക്കാം .സർക്കാർ സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല .അതുകൊണ്ടു തന്നെ അവരുടെ ഉപഭോഗം വർധിച്ചില്ല . വളരെ ശ്രദ്ധിച്ചു വേണം സ്വാശ്രയത്വം എന്ന പദം ഉപയോഗിക്കാൻ .നമുക്ക് ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ് .നമ്മൾ മികച്ച് നിൽക്കുന്ന…

    Read More »
  • NEWS

    ധോണിയെപ്പോലെ ധോണി മാത്രം: സഞ്ജു സാംസണ്‍

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ കത്തിക്കയറുമ്പോള്‍ ആരാധകരുടെ ക്രിക്കറ്റ് പ്രേമികളുടെയും മനസ്സില്‍ തന്റേതായ ഇരിപ്പിടം നേടി മുന്നേറുകയാണ് സഞ്ജു സാംസണെന്ന മലയാളി. ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്കെത്തിക്കാന്‍ പോന്ന പ്രകടനമാണ് കഴിഞ്ഞ കളികളില്‍ സഞ്ജു പുറത്തെടുത്തത്. സഞ്ജു ബാറ്റ് കൊണ്ട് ആര്‍ക്കൊക്കെയോ മറുപടി കൊടുക്കുകയാണെന്നും പരക്കേ ശ്രുതിയുണ്ട്. സഞ്ജുവിനെയും ധോണിയേയും ചേര്‍ത്തായിരുന്നു കൂടുതലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാലിപ്പോള്‍ ആരാധകരോട് സഞ്ജു തന്നെ പറഞ്ഞിരിക്കുന്നത് താനൊരിക്കലും ധോണിയാകാന്‍ ശ്രമിക്കുന്നില്ലെന്നും, ആര്‍ക്കും അതിന് കഴിയില്ലെന്നുമാണ്. തന്നെയും ധോണിയേയും ചേര്‍ത്തുള്ള താരതമ്യങ്ങള്‍ സഞ്ജു തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം എം.പി യായ ശശി തരൂര്‍ അടുത്ത ധോണിയാണ് സഞ്ജുവെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശ്രീശാന്ത് എന്നിവര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആര്‍ക്കും ധോണിയെപ്പോലെ ആകാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണ്. ആരും അതിന് ശ്രമിക്കുകയും ചെയ്യരുത്. ധോണിയെപ്പോലെ കളിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് അതിന് ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. ധോണിയെപ്പോലെ കളിക്കാന്‍ ശ്രമിക്കുന്നത് എന്റെ ചിന്തകളില്‍പ്പോലുമില്ല.…

    Read More »
  • NEWS

    വ്യാജന്മാരെ പൂട്ടാനൊരുങ്ങുന്നു

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച യൂട്യൂബ് വ്‌ളോഗര്‍ വിജയ്‌ പി നായര്‍ക്കെതിരെ വീണ്ടും നിയമനടപടിയുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- മലബാര്‍ റീജിയന്‍ രംഗത്ത്. നിയമവിരുദ്ധമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ടതിനും മറ്റു വ്യാജ മനശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. വിജയ് പി നായരുടെ പല വീഡിയോകളിലും അടിസ്ഥാനരഹിതവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതി. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക സര്‍ക്കുലറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാനും മനോരോഗമുള്ളവര്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കുമുള്ള സൈക്കോതെറാപ്പി, മനഃശാസ്ത്ര കൗണ്‍സിലിംഗ്, മനഃശാസ്ത്ര പരിശോധനകള്‍ എന്നിവ നടത്താനും പ്രസ്തുത യോഗ്യത ഉള്ളവര്‍ക്കു മാത്രമേ കഴിയൂ. യോഗ്യത നേടാതെ ഇതു ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ യോഗ്യത ഇല്ലാത്തവരും സൈക്കോളജിസ്റ്റ് എന്ന പേരില്‍ സ്വന്തമായി സെന്ററുകള്‍ തുടങ്ങുന്നതായും ചികിത്സകള്‍…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 80,472 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതായാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80, 472 പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. ഇതുവരെ 62,25,764 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 1,179 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 51,87,826 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 97,497 ആയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

    Read More »
  • NEWS

    അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ വിധി ഉടന്‍; കനത്ത സുരക്ഷ

    ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ . ജഡ്ജി കോടതിയിലെത്തി. കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 1992 ഡിസംബര്‍ 6 ലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമുണ്ടായത്. 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എ കെ അഡ്വാനി, മുരളി മനോഹര്‌ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് ഉള്‍പ്പടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ചികിത്സയിലാണ്. കോവിഡ് കാലത്ത് വീഡിയോ കോണ്ഫറൻസിംഗ് വഴിയാണ് അഡ്വാനിയുടെ വിചാരണ പൂര്ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. മസ്ജിദ് തകര്ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അഡ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം…

    Read More »
  • NEWS

    പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ,ഇനിയും വൈകിയാല്‍ പിടിച്ചെടുക്കും

    തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ അന്വേഷണ ഫയലുകള്‍ ക്രൈബ്രാഞ്ച് കൈമാറത്തതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. ഇനിയും കേസ് ഡയറി കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പാണ് സിബിഐ നല്‍കിയത്. ആറു തവണ കത്ത് നല്‍കിയിട്ടും കൈമാറാത്തതിനെ തുടര്‍ന്ന് സിആര്‍പിസി 91 പ്രകാരം നോട്ടീസും നല്‍കി. അതേസമയം ഫയലുകള്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്വഴക്കമാണ് ഈ കേസില്‍ പൊലീസ് തെറ്റിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറിട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും. ഈ വര്‍ഷം…

    Read More »
  • NEWS

    ലൈഫ് മിഷൻ സി ഇ യു വി ജോസിനെ സി ബി ഐ ചോദ്യം ചെയ്യും,അടുത്ത മാസം അഞ്ചിന് കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം

    ലൈഫ് മിഷൻ സി ഇ ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു വി ജോസിനെ സി ബി ഐ ചോദ്യം ചെയ്യും .അടുത്ത മാസം അഞ്ചിന് കൊച്ചി സി ബി ഐ ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം .ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളും യു വി ജോസ് ഹാജരാക്കണം . നേരത്തെ ലൈഫ് മിഷൻ തൃശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡിനെ സിബിഐ ചോദ്യം ചെയ്തിരുന്നു .രേഖകൾ പരിശോധിക്കാൻ സിബിഐ സംഘം തൃശൂർ ഓഫീസിൽ എത്തിയെങ്കിലും അവ വിജിലൻസ് സംഘം പരിശോധനയ്ക്കായി കൊണ്ട് പോയി എന്ന മറുപടി ആണ് ലഭിച്ചത് .ഈ പശ്ചാത്തലത്തിൽ രേഖകളുമായി വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ ദിവസം യൂണിറ്റാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ സിബിഐ ചോദ്യം ചെയ്തിരുന്നു .സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ ഇടപെടലുകൾ നടത്തിയോ തുടങ്ങിയ വിവരങ്ങൾ ആണ് സിബിഐയ്ക്ക് അറിയേണ്ടത് .

    Read More »
  • LIFE

    “യുപിയിലെ നിർഭയയുടെ “മൃതദേഹം സംസ്കരിച്ചു ,സംസ്കാരം കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെ

    ഉത്തർപ്രദേശിൽ ബലാത്‌സംഗത്തിനിരയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ സംസ്ക്കരിച്ചു .ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിൽ നിന്നെത്തിച്ച മൃതദേഹം പുലർച്ചെ രണ്ടേ മുക്കാലോടെയാണ് സംസ്കരിച്ചത് .യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആവശ്യപ്പെട്ടു .എന്നാൽ പോലീസ് നിർബന്ധിച്ച് സംസ്കാര ചടങ്ങുകൾ നടത്തുക ആയിരുന്നെന്നു കുടുംബത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു . സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ആണ് അരങ്ങേറുന്നത് .യുവതിയുടെ വീടിനു സമീപത്തായിരുന്നു ചിത ഒരുക്കിയത് .എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകാൻ പോലീസ് സമ്മതിച്ചില്ല .ഹിന്ദു ആചാരക്രമം പാലിക്കണമെന്നും മൃതദേഹം രാത്രിയിൽ സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല . രാത്രി 10 മണിയ്ക്ക് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ടു നൽകിയത് .എന്നാൽ തങ്ങളുടെ അനുമതി ഇല്ലതെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ട് പോയതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛൻ അടക്കമുള്ളവർ ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരുന്നു .ഇവർക്കൊപ്പം കോൺഗ്രസ് ,ഭീം ആർമി പ്രവർത്തകർ കൂടി ചേർന്നതോടെ ആശുപത്രി പരിസരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു.ഇതിനു…

    Read More »
Back to top button
error: