NEWS

മോശം സമ്പദ്‌വ്യവസ്ഥ ,കേന്ദ്രത്തെ വിമർശിച്ച് അഭിജിത്ത് ബാനർജി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി .ഏറ്റവും മോശം സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടി .സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ തീർത്തും അപര്യാപ്തമെന്നും അദ്ദേഹം വ്യക്തമാക്കി .

ഇന്ത്യയുടെ ജിഡിപി കോവിഡ് കാലത്തിനു മുൻപ് തന്നെ താഴേക്കായിരുന്നു .2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ താഴേക്ക് വന്നു .നടപ്പു സാമ്പത്തിക വർഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

2021 ൽ സ്ഥിതി അല്പം കൂടി മെച്ചപ്പെട്ടേക്കാം .സർക്കാർ സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല .അതുകൊണ്ടു തന്നെ അവരുടെ ഉപഭോഗം വർധിച്ചില്ല .

വളരെ ശ്രദ്ധിച്ചു വേണം സ്വാശ്രയത്വം എന്ന പദം ഉപയോഗിക്കാൻ .നമുക്ക് ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ് .നമ്മൾ മികച്ച് നിൽക്കുന്ന മേഖലയിൽ ശ്രദ്ധ ഊന്നണം .അല്ലാത്തവ ഇറക്കുമതി ചെയ്യണം .ഇന്ത്യൻ വിപണി കൂടുതൽ മത്സരക്ഷമത കൈവരിക്കണമെന്നും അഭിജിത് ബാനർജി പറഞ്ഞു .

Back to top button
error: