Month: September 2020

  • NEWS

    ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്നത് അന്ധത: ഉമ്മന്‍ചാണ്ടി

    ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു. രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്കു ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാബ്‌റി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി ഭരണഘടാ ബെഞ്ചിന്റെ വിധിയില്‍ അവിടെ നടന്ന കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. 28 വര്‍ഷമായി നീതിക്കുവേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്നശേഷം നീതി നിഷേധിക്കപ്പെടുമ്പോള്‍, അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരേ…

    Read More »
  • LIFE

    കളം പിടിക്കാൻ രാഹുൽ ഗാന്ധി ,കർഷക റാലിയുമായി തുടക്കം

    മോഡി സർക്കാരിനെതിരെ പ്രത്യക്ഷ സമര രംഗത്ത് സജീവമാകാൻ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .കാർഷിക ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ ആണ് പ്രത്യക്ഷ സമര രംഗത്ത് രാഹുൽ ഇറങ്ങുന്നത് . പഞ്ചാബിലെ കാർഷിക റാലികളിൽ ആണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുന്നത് .ഈ ആഴ്ച തന്നെ രാഹുൽ പ്രക്ഷോഭങ്ങളുടെ ഭാഗമാകുമെന്നാണ് റിപോർട്ട് . “പഞ്ചാബിൽ ഒക്ടോബർ 2 നു ബന്ദ് ആണ് .അതിനോട് അനുബന്ധിച്ച് എത്താനാണ് അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത് .അതിനു ശേഷം മൂന്നു നാല് ദിവസം അദ്ദേഹം ഇവിടെ നിരവധി റാലികളിൽ പ്രസംഗിക്കും .”ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു . പാർലമെന്റിൽ പാസാക്കിയ 3 കാർഷിക ബില്ലുകളിന്മേൽ രാജ്യമാകെ കർഷകർ പ്രക്ഷോഭത്തിലാണ് .കഴിഞ്ഞ ദിവസം ബീഹാർ ,ഹരിയാന ,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകരുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു . किसानों के दिल की आवाज़ #KisaanKiBaat https://t.co/zIklGplT9B — Rahul Gandhi (@RahulGandhi) September…

    Read More »
  • NEWS

    ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച്‌ ആഷിക് അബുവും രഞ്ജിനിയും

    അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബുവും നടി രഞ്ജിനിയും രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം. ‘വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല’…എന്നാണ് ആഷിഖ് കുറിച്ചത്. ‘പ്രതീക്ഷിച്ച വിധി. കഴിഞ്ഞ 28 വര്‍ഷവും നമ്മള്‍ വെറും വിഡ്ഡികളായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചി ശരിയായ തീരുമാനമെടുക്കാനുള്ള കാരണം ഇതാണ്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ അവരുടെ ഓഫീസുകള്‍ അടയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല’. നടി രഞ്ജിനി കുറിച്ചു. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയായിരുന്നു കോടതി വിധി . പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. https://www.facebook.com/AashiqAbuOnline/posts/1766398240195944 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേര്‍ പ്രതികളായിരുന്നു. 1992…

    Read More »
  • NEWS

    കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായി

    കൊല്ലം: കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയില്‍ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് കിടപ്പുമുറിയിലെ ഫാനില്‍ പതിനഞ്ചുകാരി തൂങ്ങി മരിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് നിരന്തരം പീഡനത്തിനിരയായതായി തെളിഞ്ഞു. അതേസമയം, ഷമീറിന്റെ ശല്യം സഹിക്ക വയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല പെണ്‍കുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന കേസുകളില്‍ ഷമീര്‍ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യ പ്രേരണ, പോക്‌സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    കോവിഡിന് പിന്നാലെ കോംഗോ പനി; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ 30 ശതമാനവും മരണസാധ്യത

    ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലിതാ മറ്റൊരു പനി കൂടി. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതുവഴി മനുഷ്യനിലേക്കും പകരുന്ന കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍. ഈ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ഭരണകൂടം വിവിധ വകുപ്പുകളിലെ അധികാരകളോട് ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മൃഗസംരക്ഷണ വകുപ്പും ആശങ്കയിലാണ്. ഗുജറാത്തിലെ ചില ജില്ലകളില്‍ ഇതിനോടകം പനി റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ അവയുടെ മാംസത്തിലൂടെയോ ആണ് കോംഗോ പനി മനുഷ്യരിലെത്തുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍ 30 ശതമാനവും മരിക്കാനാണ് സാധ്യത. പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40…

    Read More »
  • NEWS

    വേദനാജനകം അപലപനീയം അവിശ്വസനീയം ,ബാബറി മസ്ജിദ് വിധിയിൽ മഅദനി

    ബാബ്‌റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി പിഡിപി നേതാവ് മഅദനി .”ബാബരി വിധി: വേദനാജനകം!അപമാനകരം!!അവിശ്വസനീയം!!!”എന്നായിരുന്നു മഅദനിയുടെ പ്രതികരണം .ഫേസ്ബുക്കിലൂടെയാണ് പ്രതികരണം . https://www.facebook.com/Abdulnasirmaudany/posts/4454408327964376 അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചിരുന്നു . പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.

    Read More »
  • NEWS

    മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തർക്കമന്ദിരത്തിൻ്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • NEWS

    കോവിഡ് വാക്‌സിനായി സ്രാവുകളോ?

    ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തെ തുരത്താന്‍ വാക്‌സിന്‍ നിര്‍മ്മാണ ഘട്ടത്തിലും പരീക്ഷണഘട്ടത്തിലുമാണെങ്കിലും ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ രാജ്യങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. വാക്‌സിന്‍ നിര്‍മ്മാണത്തിലും മത്സരബുദ്ധി നിലനില്‍ക്കുന്നതായി കാണുന്നു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഓരോ ദിവസവും പുതിയവെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ വാക്‌സിന്‍ നിര്‍മ്മാണത്തിനായി അഞ്ചുലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടി വരുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചില കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മ്മിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് സ്‌ക്വാലീന്‍. സ്രാവുകളുടെ കരളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത എണ്ണയാണിത്. രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ സ്‌ക്വാലീന്‍ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വാക്‌സിനുകളുടെ ഫലപ്രാപ്തി കൂട്ടാന്‍ ഇതിനാകുമെന്ന് കണക്കാക്കപ്പെടുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സംഘടനയായ Shark Allies പറയുന്നത്, ‘ലോകജനതയ്ക്ക് സ്രാവിന്റെ കരളില്‍ നിന്നുള്ള ഈ എണ്ണ അടങ്ങിയ ഒരൊറ്റ ഡോസ് കൊറോണ വൈറസ് വാക്‌സിന്‍ നല്‍കാനായി 250,000 സ്രാവുകളെ അറുക്കേണ്ടതുണ്ട്’ എന്നാണ്. ആഗോള ജനസംഖ്യയുടെ പ്രതിരോധത്തിന് നമുക്ക് രണ്ട് ഡോസുകള്‍ ആവശ്യമായി വന്നാല്‍, അഞ്ച് ലക്ഷം സ്രാവുകളെ…

    Read More »
  • LIFE

    ബിജെപിയിൽ പുതിയ ഗ്രൂപ് ,ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ഗ്രൂപ് യോഗം ,ജെ ആർ പദ്മകുമാറും യോഗത്തിൽ പങ്കെടുത്തു

    ബിജെപിയിൽ പുതിയ ഗ്രൂപ് രൂപം കൊണ്ടു .ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ് .ഗ്രൂപ്പിന്റെ ആദ്യ യോഗം തൃശ്ശൂരിൽ നടന്നു . യോഗത്തിൽ ശോഭ സുരേന്ദ്രനെ കൂടാതെ തിരുവനന്തപുരത്ത് നിന്ന് ജെ ആർ പദ്മകുമാർ ,കെ ബാഹുലേയൻ ,കോഴിക്കോട് നിന്ന് കെ പി ശ്രീശൻ ,എറണാകുളത്ത് നിന്ന് പി എം വേലായുധൻ ,എ കെ നസീർ ,കൊല്ലത്ത് നിന്ന് ശ്യാംകുമാർ തുടങ്ങിയവർ പങ്കടുത്തു .പി എസ് ശ്രീധരൻ പിള്ള അധ്യക്ഷൻ ആയ കാലത്ത് സംസ്ഥാന ഭാരവാഹികൾ ആയവർ ആണ് ഇവർ എല്ലാവരും .ഇപ്പോൾ ദേശീയ കൗൺസിൽ അംഗങ്ങൾ ആണിവർ . കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതുമുതൽ പാർട്ടിയിലെ മുതിർന്നവരെ വെട്ടിനിരത്താനുള്ള ശ്രമം ആണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി .പാർട്ടിയ്ക്ക് മുൻകാലങ്ങളിൽ വലിയ സംഭാവനകൾ നൽകിയവരെ വെട്ടി നിരത്തി സ്വന്തം ആളുകളെ തിരുകി കയറ്റുകയാണ് കെ സുരേന്ദ്രൻ എന്നും അഭിപ്രായം ഉയർന്നു . പാർട്ടിയിൽ നിന്ന്…

    Read More »
  • NEWS

    അയോധ്യയിലെ ബാബറി മസ്ജിദ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി

    ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി വിധി പുറപ്പെടുവിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിയത്. അതേസമയം, എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാല്‍ ദാസ്, സതീഷ്…

    Read More »
Back to top button
error: