മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തർക്കമന്ദിരത്തിൻ്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *