NEWS

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച നരാധമൻ കൊല്ലം അഞ്ചലിൽ അറസ്റ്റിൽ

ഴു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച 35കാരനെ പോക്സോ കേസിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്.

ഇയാൾ മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. പീഡനം സഹിക്കാനാവാതെ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

Back to top button
error: