NEWS

നേപ്പാളില്‍ ചൈനയുടെ കടന്നുകയറ്റം

പിത്തോറഗഢ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 9 കെട്ടിടങ്ങള്‍ നിര്‍മിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഈ പ്രദോശത്തേക്ക് ആരേയും സൈനികര്‍ കടത്തിവിടുന്നില്ലെന്ന് ചെയര്‍മാന്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.

Back to top button
error: