TRENDING

കോവിഡിനെ തുരത്താന്‍ ഇനി ആഫ്രിക്കന്‍ പച്ചമരുന്നും

കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ് ഗവേഷകലോകം. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരവും നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും മരുന്നിന്റെ ആദ്യഘട്ട, രണ്ടാംഘട്ട പരീക്ഷണത്തിലാണ്. ഇപ്പോഴിതാ കോവിഡിനെതിരെ ആഫ്രിക്കന്‍ പച്ചമരുന്ന് ഉപയോഗിച്ചു നോക്കാനുളള ഒരു അനുമതി നല്‍കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.

പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കുമെന്ന് ഡബ്യുഎച്ച്ഒ ആഫ്രിക്ക റീജണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈം പറയുന്നു.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികളുടെ അടക്കം സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം.

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പരമ്പരാഗത ചൈനീസ് മരുന്നുകളും ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം, ഐഐടി ഡല്‍ഹിയിലെ ഡൈലാബും ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡ്രസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ആയുര്‍വേദ മരുന്നായ അശ്വഗന്ധ കോവിഡ് വാക്സീന്‍ വികസനത്തില്‍ ഫലപ്രദമാകുമോ എന്ന പരീക്ഷണത്തിലാണ്.

Back to top button
error: