NEWS

സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്.

സംഭവം അറിഞ്ഞയുടനെ പൊലീസ് എത്തുകയും പ്രതിമ വൃത്തിയാക്കുകയും ചെയ്തു. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുന്നത് ഇതാദ്യമല്ലെന്നും പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട വിവിധ സംഘടനകള്‍ തിരുച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

Signature-ad

അതേസമയം, സംഭവത്തില്‍ കനിമൊഴി രംഗത്തെത്തി. കാവി നിറമാണ് പെരിയാറിന്റെ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ചത്. ഇത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ്. പെരിയാറിന്റെ ജന്മദിനത്തില്‍, പെരിയാര്‍ സാമൂഹിക പരിഷ്‌കരണത്തിനായി നടത്തിയ പ്രയത്നം തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗന്‍ പറഞ്ഞിരുന്നു. ഇതാണോ നിങ്ങള്‍ നല്‍കുന്ന ആദരവ്…” കനിമൊഴി കുറിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Back to top button
error: