NEWS

കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ രാജിവെയ്ക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് എംപി ബെന്നി ബഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചുവെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ലെന്നും രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെ പി സി സി ഹൈക്കമാന്‍ഡിന് നല്‍കി. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: