NEWS

എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 75 വഞ്ചനകേസുകള്‍

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വെള്ളൂര്‍, പടന്ന സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പുതിയ കേസ്. ഇതോടെ എംസി കമുറുദ്ദീനെതിരെ 75 വഞ്ചനകേസുകളായി.

നിലവില്‍ അന്വേഷിക്കുന്ന പതിമൂന്ന് കേസുകള്‍ക്ക് പുറമേ അന്‍പതിലധികം വഞ്ചനകേസുകളുടെ എഫ്‌ഐആര്‍ ലോക്കല്‍ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീന്‍കുട്ടി പറഞ്ഞു. ഈ കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Back to top button
error: