പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ്പി ചരണ്‍.

സംസ്‌കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ് ആലോചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും എസ് പി ചരണ്‍ അറിയിച്ചു.

വെളളിയാഴ്ചയാണ് എസ്പിബി ശബ്ദലോകത്തോട് വിട പറഞ്ഞത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

പത്മശ്രീയും പത്മഭൂഷണും മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടിയ ഗായകനുമാണ് എസ്പിബി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.

ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ചികിത്സയില്‍ ആണ്. ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരണ്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.ആരോഗ്യം മെച്ചപ്പെടുന്നുവെന്ന് കാട്ടി എസ്പിബി തന്നെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ പെട്ടെന്ന് ആരോഗ്യനില വഷളായത്‌.

Leave a Reply

Your email address will not be published. Required fields are marked *