TRENDING

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപവുമായി എൽദോസ് കുന്നപ്പിള്ളിൽ

ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപവുമായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ .യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ രാജി വച്ചപ്പോൾ റിയാസ് ഇട്ട ഫേസ്ബുക് പോസ്റ്റിനു മറുപടി ആയാണ് എൽദോസ് കുന്നപ്പിള്ളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് റിയാസിനെതിരെ ഇട്ടത് .

‘മരുമോന്‍ ഇല്ലാതായപ്പോള്‍ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് സമയം കിട്ടുമ്പോള്‍ ചോദിച്ചു നോക്കു. മറുപടി കിട്ടാതിരിക്കില്ല.’ എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിൽ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചേർത്ത് വച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം കണ്‍വീനറെന്നുമായിരുന്നു റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നത്.

“യു.ഡി.എഫിന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോ? ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍? സംഘപരിവാര്‍, യു.ഡി.എഫ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ചില മാധ്യമ തമ്പുരാക്കന്മാര്‍, എന്നിവരടങ്ങിയ ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി’
കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍.എസ്.എസ് തലവനല്ലേ? കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു.’”

Back to top button
error: