കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമായി വ്യക്തമാക്കി കെ മുരളീധരൻ

കോൺഗ്രസിലെ ഒരു കാര്യവും താൻ അറിയുന്നില്ലെന്നു തുറന്നു പറഞ്ഞ് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ എംപി .പുനഃസംഘടനയിൽ അതൃപ്തി ഉണ്ടെന്നും എന്നാൽ പരസ്യമായ വിഴുപ്പലക്കലിന് ഇല്ലെന്നും മുരളി കോഴിക്കോട് വ്യക്തമാക്കി .

കോൺഗ്രസിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണ് .കേരളത്തിലുള്ളവർ കേരളത്തിലെ കാര്യം നോക്കട്ടെ .തന്റെ ചുമതല ഡൽഹിയിൽ പാര്ലമെന്റിലാണെന്നും മുരളീധരൻ വ്യക്തമാക്കി .

കോൺഗ്രസ്സ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു .എന്നാൽ രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് അയച്ചത് .മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ഇതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

താൻ തന്റെ മാതൃക കാണിച്ചു .ബാക്കിയുള്ളവർ കൂടി അത് പിന്തുടരട്ടെ .ഞങ്ങളെ ഏല്പിച്ചത് ഡൽഹിയിലെ കാര്യം നോക്കാൻ ആണ് .അത് തൻ ഭംഗയായി നിർവഹിക്കുന്നുണ്ട് .അതുകൊണ്ട് അങ്കലാപ്പിന്റെ കാര്യം ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *