അടുത്ത എംഎസ് ധോണിയെന്നു തരൂർ,അല്ല സഞ്ജു സാംസൺ തന്നെയെന്ന് തിരുത്തി ഗൗതം ഗംഭീർ
രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു സാംസൺ നടത്തുന്ന കളി കണ്ടു അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം .എന്തെ സഞ്ജു ഇന്ത്യൻ ടീമിൽ ഇല്ല എന്നാണ് ഏവരും ചോദിക്കുന്നത് .ഐപിഎല്ലിൽ കളിച്ച രണ്ടു മാച്ചിലും മികച്ച സ്‌ട്രൈക് റെയ്‌റ്റോടെ അർദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസൺ രണ്ടു കളികളിലും രാജസ്ഥാൻ റോയൽസിന്റെ വിജയ ശില്പി ആയിരുന്നു .
സഞ്ജു സാംസൺ അടുത്ത എംഎസ് ധോണി എന്ന് പലരും വാഴ്ത്തുന്നു .കോൺഗ്രസ് എംപി ശശി തരൂരും ഇങ്ങനെയാണ് സഞ്ജുവിനെ വിശേഷിപ്പിച്ചത് .14 വയസുള്ളപ്പോൾ തന്നെ സഞ്ജുവിനെ താൻ കണ്ടിരുന്നു .അന്ന് തന്നെ സഞ്ജുവിനെ അടുത്ത എംഎസ് ധോണി എന്നാണ് വിശേഷിപ്പിച്ചത് -തരൂർ ട്വീറ്റ് ചെയ്തു .
എന്നാൽ ഈ താരതമ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീർ .സഞ്ജു സാംസൺ സഞ്ജു സാംസൺ ആണെന്നും ആരെയും താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി .