അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്

പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് ഇന്ന് അമ്പതുവര്‍ഷം തികയുന്നു. വളരെ വര്‍ണാഭമായ പരിപാടികളാണ് പുതുപ്പളളിയില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്. അതിനോടനുബന്ധിച്ച് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഒരു കേക്കാണ്. അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്. പുതുപ്പളളി ബെസ്റ്റ് ബേക്കേഴ്‌സാണ് 60 അടി നീളമുളള കേക്കിന് പിന്നില്‍. കേക്കിന് ഏറെ പ്രത്യേകതകളും ഉണ്ട്. പുതുപ്പളളിയുടെ പ്രിയ നായകന്റെ ജീവിത യാത്രയിലെ ഏതാനും ചില സുവര്‍ണ നിമിഷങ്ങളെ ഒത്തുചേര്‍ത്തുളള ചിത്രങ്ങള്‍ ചേര്‍ത്ത പുനരാവിഷ്‌കാരമാണ് ഈ കേക്ക്.

ആഘോഷത്തിന്റെ ഭാഗമായി പുതുപ്പളളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി ഇന്ന്‌ പര്യടനം നടത്തും.

അതേസമയം, അമ്പതിന്റെ നിറിവിലെ വാര്‍ഷികാകോഷം വൈകിട്ട് 5ന് മാമന്‍ മാപ്പിള ഹാളിലാണ് നടക്കുന്നത്. സമ്മേളനം സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ ആയതിനാല്‍ ക്ഷണിക്കപ്പെട്ട അമ്പത് പേരാണ് ആഘോഷത്തില്‍ പങ്കെടുക്കുക. മറ്റുളളവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. ഇന്നലെയാണ് ഉമ്മന്‍ചാണ്ടിയും കുടംബവും തിരുവനന്തപുരത്ത് നിന്ന് പുതുപ്പളളിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *