LIFENEWS

ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷം ,മന്ത്രിക്ക് പിന്തുണയുമായി സിപിഐഎം ,പിണറായി സർക്കാർ അസാധാരണമായ പ്രതിസന്ധി നേരിടുമ്പോൾ

ന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി .സംസ്ഥാനത്ത് ഒരു മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്യുന്നത് ഇത് ആദ്യമാകയാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം .

കോൺഗ്രസും യുവജന സംഘടനകളും പ്രതിഷേധ രംഗത്താണ് .മന്ത്രിയുടെ രാജി തന്നെയാണ് ആവശ്യം .മന്ത്രിയുടെ രാജി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു കഴിഞ്ഞു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുകയാണ് .

മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിൽ ആയിക്കഴിഞ്ഞെന്നാണ് ബിജെപിയുടെ പ്രതികരണം .അത് കൊണ്ട് മന്ത്രിസഭ തന്നെ രാജിവെക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത് .ജലീൽ രാജിവെക്കേണ്ടി വന്നാൽ മന്ത്രിസഭയിലെ പലരും രാജിവെക്കേണ്ടി വരും എന്നതിനാലാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു .

അതെ സമയം ജലീലിനെ സംരക്ഷിക്കാൻ തന്നെയാണ് സിപിഎം തീരുമാനം .ജലീൽ രാജിവെക്കേണ്ട എന്നത് സിപിഎം നിലപാട് ആണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു .പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം പറഞ്ഞാലും രാജിയില്ല .അന്വേഷണം നടക്കട്ടെ .അതിൽ എന്താണ് തെറ്റ് ?എൻഐഎ വിളിപ്പിച്ചു അദ്ദേഹം പോയി .അത്രമാത്രം ആണുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു .സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്ര മന്ത്രി വി.മുരളീധരനാണ്.അദ്ദേഹം നയതന്ത്ര ബാഗേജിൽ അല്ല കള്ളക്കടത്ത് നടത്തിയത് എന്നാണ് പറയുന്നത് .രണ്ടാമത്തെ ആൾ അനിൽ നമ്പ്യാർ ആണ് .അനിലാണ് പ്രതികൾക്ക് ബുദ്ധി പറഞ്ഞു കൊടുത്തത് അന്വേഷണം അങ്ങോട്ട് പോകാതെ അവസാനിക്കില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു .

അന്വേഷണ ഏജൻസിയിൽ നിന്ന് ഒരു വിവരം തേടി എന്നതിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട ആവശ്യം ഇല്ലെന്നു എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു .മന്ത്രി വ്യവസ്ഥാപിതമായ ഒരു നിയമവും ലംഘിച്ചിട്ടില്ല .നിയമലംഘനം നടത്താത്ത ഒരാളെ ചോദ്യം ചെയ്തു എന്നതിൽ അസാധാരണമായി ഒന്നുമില്ല .അത് നിയമവാഴ്ചയുടെ ഭാഗമായുള്ള ഒരു നടപടിക്രമം മാത്രമാണെന്നും എ വിജയരാഘവനും പറഞ്ഞു .

എൻ ഐ എ ജലീലിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് വളരെ ഗൗരവമുള്ള കാര്യമാണ് .ഏതെങ്കിലും തരത്തിൽ ജലീലിനെതിരെ കേസ് എടുക്കുന്ന ഘട്ടം വന്നാൽ അത് ഭരണമുന്നണിയെ തെല്ലൊന്നുമല്ല വലയ്ക്കുക .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോൾ തന്നെ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നതാണ് .അതിപ്പോൾ ശക്തമാകുകയാണ് .

Back to top button
error: