LIFE

അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ‘ലക്ഷ്‍മി ബോംബ് ‘ ദീപാവലിക്ക്; മോഷൻ പോസ്റ്റർ പുറത്തു വിട്ടു

സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ – രാഘവാ ലോറൻസ് ചിത്രമായ ‘ലക്ഷ്‍മി ബോംബും ‘ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ദീപാവലി വെടിക്കെട്ടായി നവംബർ 9 – നാണ് ചിത്രം ഒ ടി ടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക . ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകര്ഷിച്ചിരിക്കയാണ് .

തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ കാഞ്ചന യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ് ‘. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി ലെ മറ്റു അഭിനേതാക്കൾ . തുഷാർ കപൂർ ,മുസ്‌ഖാൻ ഖുബ്‌ചന്ദാനി, എന്നിവരാണ് .

അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ലക്ഷ്‌മി ബോംബി ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത് .അത് കൊണ്ടു തന്നെ ആരാധകർ ആകാംഷയോടെ കാത്തിരിക്കയാണ് .അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു . ലക്ഷ്‍മി ബോംബ് അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് .

Back to top button
error: