എസ് പി ബി തിരിച്ചു വരുന്നു, വെന്റിലേറ്ററിൽ നിന്ന് മാറ്റി
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന എസ് പി ബിയുടെ നില ഗുരുതരമായിരുന്നു.
എസ് പി ബിയുടെ സഹോദരി എസ് പി ശൈലജ വോയ്സ് നോട്ടിലൂടെയാണ് സഹോദരന്റെ ചികിത്സാ പുരോഗതി അറിയിച്ചത്. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ ആണ് എസ് പി ബി എന്നും ശൈലജ അറിയിക്കുന്നു.
ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ ആണ് എസ് പി ബി ചികിത്സയിൽ ഉള്ളത്. ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ് പി ബിയെ കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഐ സി യുവിൽ പ്രവേശിപ്പിച്ചത്.
“ഓരോ ദിവസവും നില മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഡോക്ടർമാർ ആഹ്ലാദത്തിൽ ആണ്. എസ് പി ബിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ലോകം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാര്ഥിക്കുകയാണെന്നു എനിക്കറിയാം. ഈ സാഹചര്യത്തിൽ നിന്ന് അദ്ദേഹം എത്രയും പെട്ടെന്ന് പുറത്ത് കടക്കും. “എസ് പി ശൈലജ വോയ്സ് നോട്ടിൽ പറയുന്നു.