മോഡിഫൈഡ് ഇന്ത്യയിൽ നിന്ന് സുഖമായി മുങ്ങിയ കള്ള സ്വാമി നിത്യാനന്ദ ഇന്ത്യയെ വെല്ലുവിളിക്കുന്നു ,ബാങ്ക് ഓഫ് കൈലാസയും കറൻസിയും ഉടനെന്ന് പ്രഖ്യാപനം

 

സ്വപ്ന സുരേഷ് കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് മുങ്ങിയപ്പോൾ കേരള സർക്കാരിനെ ആരോപണങ്ങളിൽ മുക്കിയ ബിജെപിക്കാരോട് ഒരു ചോദ്യം -ഒരു രാജ്യത്തെ മൊത്തം വെല്ലുവിളിച്ച് സുഖമായി ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട നിത്യാനന്ദ എന്ന ഫ്രോഡ് സ്വാമിയെ കുറിച്ച് ഇപ്പോൾ നിങ്ങൾ എന്ത് പറയുന്നു ?ഇപ്പോൾ ശൂന്യതയിൽ നിന്ന് ഉതിർക്കുന്ന ചോദ്യം അല്ല ഇത് .സ്വാമി നിത്യാനന്ദ എന്ന കള്ള സ്വാമി ഇപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തെ തന്നെ വെല്ലുവിളിക്കുകയാണ് .ധൈര്യമുണ്ടെങ്കിൽ എന്നെ പിടിക്കൂ എന്ന് പറയുകയാണ് .മോദിയെ ആണ് വെല്ലുവിളിക്കുന്നത് .56 ഇഞ്ച് വിരിവിന്റെ ശക്തികൊണ്ട് ഈ കള്ള സ്വാമിയെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യാൻ ചങ്കൂറ്റമുണ്ടോ?

ഓഗസ്റ്റ് 22 നു റിസർവ് ബാങ്ക് ഓഫ് കൈലാസ നിലവിൽ വരികയാണെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം .അദ്ദേഹത്തിന്റെ രാജ്യത്ത് പുതിയ കറൻസിയും ഉണ്ടാവുമത്രെ .ഇന്ത്യയിൽ നിന്ന് സുഖമായി മുങ്ങിയ ശേഷം ഒരു ദ്വീപ് വാങ്ങി അവിടെ ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചിരിക്കുകയാണ് കള്ളസ്വാമി .

റിസർവ ബാങ്ക് ഓഫ് കൈലാസ എന്നാണ് പുള്ളി സ്വയം സ്വന്തം ബാങ്കിനെ വിളിക്കുന്നത് .ഗണേശ ചതുർഥി ദിവസം പുതിയ കറൻസി നിലവിൽ വരുമെന്ന പ്രഖ്യാപനവുമുണ്ടായി .ട്രിൻഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപ് ആണ് പുള്ളിയുടെ ഹിന്ദു രാഷ്ട്രം .രാജ്യത്തിന്റെ സാമ്പത്തിക നയം ഗണേശ ചതുര്ഥിക്കു പ്രഖ്യാപിക്കുമെന്നും കള്ള സ്വാമി പറയുന്നു .വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ചും നിത്യാനന്ദയുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും .പുള്ളിയുടെ രാജ്യത്തെ കറൻസിയിൽ പുള്ളിയുടെ തന്നെ ചിത്രമാകും ആലേഖനം ചെയ്യുക .

കർണാടകയിൽ ഒരു ബലാത്‌സംഗ കേസ് രെജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നിത്യാനന്ദയുടെ മുങ്ങൽ .ഇന്ത്യയിൽ തിരിച്ചു വന്നാൽ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ ഭാഷ്യം .കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലും ഹരം കണ്ടെത്തുന്നയാളാണ് ഈ കള്ള സ്വാമി .

ഇന്ത്യയുടെ നേപ്പാൾ അതിർത്തി വഴി ഇക്വഡോറിലേക്കാണ് നിത്യാനന്ദ ആദ്യം കടന്നത് .അതും കള്ള പാസ്സ്പോർട്ടിൽ .കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെ മൂക്കിൻ  തുമ്പിലൂടെയാണ് യാത്ര എന്ന് പറയേണ്ടി വരും .പണ്ട് ലളിത് മോദിക്കും,നീരജ് മോദിക്കും വിജയ് മല്യക്കും ഒക്കെ റൂട്ടൊരുക്കി കൊടുത്തവർ തന്നെയാണ് നിത്യാനന്ദക്കും വഴിയൊരുക്കിയത് എന്ന് പറയേണ്ടി വരും .രാജ്യ സുരക്ഷയെ കുറിച്ചും അഖണ്ഡതയെ കുറിച്ചും ഘോരം ഘോരം പറയുന്നവർ എന്തെ ഈ കള്ള സ്വാമിയേ പിടിച്ചില്ല ?ഒരു ഇന്റർപോൾ നോട്ടീസ് എങ്കിലും പുറപ്പെടുവിപ്പിക്കാൻ ഇവർക്കായോ ?ഉത്തരം എല്ലാ മായ എന്നാണ് .പണവും ആത്മീയതയുടെ മേമ്പൊടിയും ഉണ്ടെങ്കിൽ ആർക്കും എന്തും ആകാം .തോന്നും പോലെ ഇവിടെ വരാം പോകാം .

ഇനി നിത്യാനന്ദ കൈലാസവും കെട്ടിപ്പടുത്തത് സ്വന്തം ബാങ്കുമൊക്കെ ഉണ്ടാക്കി ഇരിക്കുമ്പോൾ നമ്മുടെ അധികാരികൾ അവിടെ പോയി വണങ്ങുമോ ആവോ .എല്ലാത്തിനും ഒരു നാണം വേണം .തള്ള് മാത്രം പോരാ .

Leave a Reply

Your email address will not be published. Required fields are marked *