NEWS

പെണ്ണുങ്ങളെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയന്ത്രിക്കണമെന്ന്,ഇല്ലെങ്കിൽ പ്രശ്നമാണെന്ന് ,യോഗിയെ മോഡി നിയന്ത്രിക്കുമോ ?


അല്ലെങ്കിലും യോഗിമാർ അങ്ങിനെയാണ് .കലിപ്പ് മുഴുവൻ പെണ്ണുങ്ങളോടാണ് .ഇതാദ്യമായല്ല യോഗി ആദിത്യനാഥിലെ മനുവാദി പെണ്ണുങ്ങൾക്കെതിരെ തിരിയുന്നത് .സ്ത്രീകൾക്ക് സ്വതന്ത്രർ ആകാൻ കഴിയില്ലെന്നാണ് യോഗിയുടെ കണ്ടെത്തൽ .സ്ത്രീകളുടെ ഊർജം നിയന്ത്രിക്കണമത്രേ .അല്ലെങ്കിൽ അത് പാഴായി പോകുകയോ അപകടകാരണമാകുകയോ ചെയ്യുമത്രേ .

യോഗി അങ്ങിനെ വായിൽ തോന്നിയത് പറയില്ല.യോഗി ഉൾക്കൊള്ളുന്ന ആശയ ധാരയുടെ ഭാഗമാണ് അത് .ആർ എസ് എസിൽ പെണ്ണുങ്ങളെ ചേർക്കുമോ എന്ന് ചോദിച്ച് നോക്ക് .ആ സംഘടനക്ക് ആ ശീലമില്ലെന്ന് .വേണമെങ്കിൽ ഒരു പെൺ സംഘടന സെറ്റ് അപ് ചെയ്തിട്ടുണ്ടെന്നു പറയും .

Signature-ad

‘ന സ്ത്രീ സ്വാതന്ത്ര്യം അർഹതി’ എന്ന മനു ലൈൻ ആണ് ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് .യോഗി ഒരിക്കൽ അബദ്ധത്തിൽ പെടുകയോ വിവാദത്തിൽ പെടുകയോ ചെയ്തു എന്നാണ് കരുതുന്നതെങ്കിൽ തെറ്റി .ഇതാദ്യമായല്ല യോഗി ഇത് പറയുന്നത് .ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയി ചുമതല ഏറ്റപ്പോൾ തന്നെ സ്ത്രീകളോടുള്ള കലിപ്പ് പുള്ളി തീർത്തതാണ് .
‘എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം ‘ഇതാണ് യോഗിയുടെ ഉത്തർപ്രദേശിലെ മുദ്രാവാക്യം .എന്നാൽ ഉത്തർപ്രദേശ് ജനസംഖ്യയുടെ അമ്പത് ശതമാനമുള്ള സ്ത്രീകളോട് എന്തായിരിക്കും യോഗിയുടെ നയം ?2014 ൽ തന്റെ വെബ്‌സൈറ്റിൽ യോഗി സ്ത്രീ സംവരണത്തിനെതിരെ സുദീർഘ ലേഖനം തന്നെ എഴുതി .2010 ൽ സ്ത്രീസംവരണ ബില്ലിനെതിരെ പരസ്യമായി നിലപാടെടുത്ത ബിജെപി എംഎൽഎമാരിൽ മുമ്പിലായിരുന്നു യോഗി .ഇപ്പോഴിതാ ഇങ്ങു 2020 ലും യോഗി തന്റെ സ്ത്രീവിദുദ്ധ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു .

സ്ത്രീകൾക്ക് ഒരു രൂപക്ക് സാനിറ്ററി നാപ്കിൻ നൽകുന്നതിനെ കുറിച്ച് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു .യുദ്ധമുഖത്തും സ്ത്രീകൾക്ക് അവസരം നൽകുന്നതിനെ കുറിച്ചും മോഡി പ്രസംഗിച്ചിരുന്നു .എന്നാലിതാ സ്ത്രീകൾക്ക് സ്വാതന്ത്ര്യം റേഷൻ അനുസരിച്ച് അനുവദിച്ചാൽ മതിയെന്ന് ബിജെപിയുടെ ഒരു മുഖ്യമന്ത്രി പറയുന്നു .നരേന്ദ്രമോഡി ഈ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ ?ഉണ്ടെങ്കിൽ തുറന്നു പറയുമോ ?യോഗിയെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ നിന്ന് വിലക്കുമോ ?ഇല്ലെങ്കിൽ പ്രസംഗങ്ങൾ വെറും പൊയ്‌വെടികൾ ആണെന്ന് പറയേണ്ടി വരും .

ഇനി ബിജെപിയിലെ സ്ത്രീകളോടാണ് ചോദ്യം .നിങ്ങളുടെ ഊർജം നിയന്ത്രിച്ചില്ലെങ്കിൽ പാഴായി പോകുകയോ അപകടകരമായി മാറുകയോ ചെയ്യുന്നുണ്ടോ ?യോഗി ആദിത്യനാഥ് നിങ്ങളുടെ നേതാവ് തന്നെയോ ?

Back to top button
error: