NEWS

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ഒരാള്‍ കോണ്‍ഗ്രസ് തലപ്പത്ത് വരട്ടെ, അദ്ദേഹം എന്റെ ബോസായിരിക്കും-പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ്സിന് മറ്റൊരു തലവന്‍ വരേണ്ട സമയമായിരിക്കുന്നു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ അദ്ദേഹം എന്റേ ബോസായിരിക്കും. രാഹുല്‍ ഗാന്ധിയും എന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്

Signature-ad

ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്‌സ് എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍ നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും, മാത്രമല്ല പാര്‍ട്ടി അതിന്റേതായ വഴി കണ്ടെത്തണമെന്നും ഞാന്‍ ചി്ന്തിക്കുന്നു. പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്നും 2019 ഇലക്ഷന്‍ തോല്‍വിയെ തുടര്‍ന്നാണ്
രാഹുല്‍ ഗാന്ധി രാജി വെച്ചത്. തുടര്‍ന്ന് താല്‍ക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി തിരിച്ചെത്തി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായ ആവശ്യം ഉയരുമ്പോളും ഇനിയുടനെ രാഹുല്‍ തിരികെയില്ല എന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകള്‍ നല്‍കുന്നത്.

Back to top button
error: