Month: August 2020

  • NEWS

    ഇടത് നിലപാടിൽ ഇരട്ടത്താപ്പ് ,ഒരു കതൈ സൊല്ലുട്ടുമാ ,കടൽ പരിസ്ഥിതി പ്രവർത്തകന്റെ കുറിപ്പ്

    തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചതിനു എതിർപ്പ് അറിയിച്ച ഇടതു സർക്കാർ നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ടെന്നു ആരോപിച്ച് കടൽ പരിസ്ഥിതി പ്രവർത്തകൻ വിപിൻ ദാസ് തോട്ടത്തിൽ .യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാറിനെതിരെ അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു .എൽ ഡി എഫ് അധികാരത്തിൽ വന്നാൽ കരാറിൽ സമൂലമായ മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല .ഈ പശ്ചാത്തലത്തെ ആധാരമാക്കിയാണ് വിപി ദാസിന്റെ കുറിപ്പ് . വിപിൻ ദാസിന്റെ ഫേസ്ബുക് പോസ്റ്റ് – തിരുവനന്തപുരം വിമാനത്താവളവും അദാനി കൊണ്ടുപോയെന്ന് വിതുമ്പിക്കരയുന്ന എന്റെ ഇടതു സുഹൃത്തുക്കളോട് ഒരു കതൈ സൊല്ലട്ടുമാ, 2015 ഓഗസ്റ്റ് 17 ന് ആണ് അന്നത്തെ UDF സർക്കാരിന്റെ നേതൃത്വത്തിൽ അദാനിയുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. 2015 ഡിസംബർ 5 ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്നത്തിന്…

    Read More »
  • NEWS

    തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്കണം: ഉമ്മന്‍ ചാണ്ടി

    പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്. പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത്…

    Read More »
  • NEWS

    ഓണക്കിറ്റ്;സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി:മുല്ലപ്പള്ളി

    ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിനഷ്ടമായ സാധാരണ ജനങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാരാണ് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുതല്‍ മോഷ്ടിച്ചത്.വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ആയിരം രൂപയുടെ സൗജന്യ ഓണക്കിറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുവദിച്ചത് വെറും 500 രൂപയുടെ കിറ്റാണ്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും ഉള്‍പ്പെടെ 11 ഇനം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാലതില്‍ 350 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്. പോരാത്തതിന് തൂക്കത്തിലും വലിയ വെട്ടിപ്പാണ്. ഗുണനിലവാരം ഉറപ്പാക്കിയില്ല. കിറ്റുകളില്‍ മാനുഫാക്ചറിംഗ്, പാക്കിംഗ് തീയതികള്‍ രേഖപ്പെടുത്തിയില്ല.പേരിന് ഓണക്കിറ്റ് നല്‍കിയെന്ന ക്രെഡിറ്റ് നേടാനുള്ള തത്രപ്പാടാണ് മുഖ്യമന്ത്രി നടത്തിയത്.ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത സര്‍ക്കാര്‍ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.…

    Read More »
  • NEWS

    ജമാൽ ഹുസൈൻ അൽ സാബിക്ക് സ്വപ്ന ആരായിരുന്നു?

    https://youtu.be/wi4r_dLo8kQ സ്വർണക്കടത്ത് കേസിലെ മുഖ്യകഥാപാത്രം സ്വപ്നയോ സാരിത്തോ അല്ല .മറിച്ച് യു എ ഇ കോൺസുൽ ജനറൽ ജമാൽ ഹുസ്സൈൻ അൽസാബിയാണ് .സ്വർണം പിടിച്ച ദിവസവും അതിനു മുമ്പും നിരവധി തവണ അൽസാബി സ്വപ്നയേയും സരിത്തിനെയും വിളിച്ചതിനു ഫോൺ രേഖകൾ സാക്ഷി .എന്നാൽ ആരാലും പിടിക്കപ്പെടാതെ ചോദ്യം ചെയ്യപ്പെടാതെ അൽസാബി യു എ ഇലേക്ക് മുങ്ങി . സ്വപ്നയും സരിത്തുമായി വളരെ അടുത്ത ബന്ധമാണ് അൽസാബിക്കുള്ളത് .സ്വപ്നയേയും സരിത്തിനെയും മറ്റൊരു രാജ്യത്തേക്ക് മാറ്റി നിർത്താനും അൽസാബി പദ്ധതി ഇട്ടിരുന്നു .സ്വപ്നയും സരിത്തും യു എ ഇ കോൺസുലേറ്റിൽ നിന്ന് പുറത്താവുന്നതും ഇയാളുടെ തന്ത്രമായിരുന്നു .ഒരു കോൺസുലേറ്റിൽ ജോലി ചെയ്യുന്നവരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ തടസങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു കാരണം . ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷൻ ഏറ്റുവാങ്ങിയ ഖാലിദ് അൽസാബിയുടെ മറ്റൊരു വിശ്വസ്തൻ ആയിരുന്നു .അൽസാബിക്ക് പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരികയായിരുന്നു .ദക്ഷിണേന്ത്യയിലെ ആദ്യ യു എ ഇ കോൺസുലേറ്റ് കേരളത്തിൽ…

    Read More »
  • NEWS

    വിഷം റഷ്യൻ ചാര സംഘടനയുടെ എക്കാലത്തെയും ആയുധം ,അലക്സി നവൽനി ഗുരുതരാവസ്ഥയിൽ

    റഷ്യൻ പ്രതിപക്ഷത്തെ പ്രമുഖനും പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ എക്കാലത്തെയും എതിരാളിയുമായ അലക്സി നവൽനി വിഷം ഉള്ളിൽ ചെന്നതിനു ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിയുകയാണ് .സൈബീരിയൻ നഗരമായ ടോംസ്കിൽ നിന്ന് മോസ്കോവിലേക്ക് വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു നാല്പത്തിനാലുകാരൻ .വിമാനത്താവളത്തിൽ നിന്ന് കുടിച്ച ചായയിലൂടെയാണ് വിഷം ഉള്ളിൽ ചെന്നത് എന്നാണ് നിഗമനം .നവൽനിയെ യൂറോപ്പിൽ എവിടെയെങ്കിലും കൊണ്ടുപോയി ചികില്സിപ്പിക്കണം എന്ന ആവശ്യം മുന്നോട്ടു വക്കുകയാണ് കുടുംബവും അദ്ദേഹത്തിന്റെ അണികളും .. പുടിനെ വിമർശിക്കുന്നവർ അസാധാരണ കാരണങ്ങളാൽ മരണമടയുന്നത് റഷ്യയിൽ സ്വാഭാവികമാണ് .നവൽനിക്ക് തന്നെ രണ്ടു തവണ പൊതു ഇടത്തിൽ വച്ച് വിഷപ്രയോഗം നേരിടേണ്ടി വന്നു .പുടിനെയെയും സംഘത്തെയും കൊള്ളസംഘം എന്നാണ് നവൽനി വിശേഷിപ്പിച്ചത് .ക്രെംലിൻറെ അഴിമതിയെ കുറിച്ച് ധാരാളം തെളിവുകൾ നവൽനി പുറത്ത് വിട്ടിരുന്നു . എതിരാളികൾക്കെതിരെയുള്ള റഷ്യൻ വിഷപ്രയോഗം കുപ്രസിദ്ധമാണ് .1978 ൽ ശീതയുദ്ധകാല നേതാവ് എന്നറിയപ്പെട്ടിരുന്ന ജോർജി മാർക്കോവിന് വിഷപ്രയോഗമേറ്റത് ലണ്ടനിലെ വാട്ടർലൂ ബ്രിഡ്ജിൽ വച്ചാണ് .ദിവസങ്ങൾക്കകം മാർക്കോവ് മരണമടഞ്ഞു…

    Read More »
  • NEWS

    പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധം:മുല്ലപ്പള്ളി

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യാനും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടര്‍ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നു.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയതോടെ 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിലും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തവര്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് വോട്ടവകാശം നേടിയവരെല്ലാം വീണ്ടും അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കേണ്ട ഗതികേടുണ്ടാക്കിയ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ് നേരത്തെ കമ്മീഷന്‍ കൈക്കൊണ്ടത്.അതിന്റെ ബുദ്ധിമുട്ടുകള്‍ ജനം ഇപ്പോഴും അനുഭവിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യാറുള്ളത് പോലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച…

    Read More »
  • NEWS

    മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വി മുരളീധരൻ ,സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണ ദിശക്കനുസരിച്ചായിരിക്കും വിമാനത്താവളക്കൈമാറ്റത്തിലെ മുഖ്യമന്ത്രിയുടെ സഹകരണം എന്ന് കേന്ദ്രമന്ത്രി

    സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ .തിരുവനന്തപുരം വിമാനത്താവളകൈമാറ്റത്തോട് മുഖ്യമന്ത്രി സഹകരിക്കില്ലെന്നാണല്ലോ പറഞ്ഞത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ ഭീഷണി . “അതൊക്കെ പ്രഖ്യാപനമല്ലേ ,സ്വർണക്കള്ളക്കടത്തിൽ എന്താ സംഭവിക്കുക എന്നതിന് അനുസരിച്ചിരിക്കും “എന്നായിരുന്നു വി മുരളീധരന്റെ മറുപടി .കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രതികരണം. സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെ മറികടന്നാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ തീരുമാനിച്ചത് .എന്നാൽ കൈമാറ്റത്തോട് കേരള സർക്കാർ സഹകരിക്കില്ലെന്നും കേന്ദ്രം കേരളത്തിന് നൽകിയ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു .ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം

    Read More »
  • NEWS

    അമ്മയും മകനും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

    ആലപ്പുഴ കോടംതുരുത്ത് പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലായിരിന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കുന്നതായി കത്തില്‍.

    Read More »
  • കാസര്‍കോടും കോട്ടയത്തുമായി രണ്ട് കോവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു

    കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസിനെ(74) കടുത്ത പനിയേയും ശ്വാസം മുട്ടിനെയും തുടർന്നാണ് മംഗൾപ്പാടി താലൂക്ക് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിൽ മരണപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

    Read More »
  • NEWS

    ജോസ് കെ മാണി എൽ ഡി എഫിലേക്ക് ,വിപ്പ് സംബന്ധിച്ച സ്പീക്കറുടെ തീരുമാനം കൈകോർക്കലിന്റെ ആദ്യഘട്ടം

    കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് .ഇത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ പൂർത്തിയായതായാണ് വിവരം . നേരത്തെ തന്നെ ധാരണ ഉണ്ടായിരുന്നെങ്കിലും സ്വപ്ന സുരേഷ് വിവാദം എൽഡിഎഫ് സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തിയതോടെ ചർച്ചകൾ വഴിമുട്ടുക ആയിരുന്നു .പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ സ്വതന്ത്ര നിലപാട് സ്വീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ ഡി എഫിൽ ഉൾക്കൊള്ളിക്കാനാണ് പദ്ധതി . സിപിഐ ആണ് ജോസ് വിഭാഗത്തെ എൽഡിഎഫിൽ ഉൾക്കൊള്ളിക്കാനുള്ള പ്രധാന തടസം .മുന്നണിയിലെ രണ്ടാം പാർട്ടി സ്ഥാനം നഷ്ടമാകുമോ എന്നായിരുന്നു സിപിഐയുടെ പേടി .എന്നാൽ ആ പേടി അസ്ഥാനത്താണെന്ന് സിപിഐഎം സിപിഐയെ ബോധ്യപ്പെടുത്തി എന്നാണ് വിവരം .ജോസ് വിഭാഗം എൽ ഡി എഫിൽ എത്തിയാൽ മധ്യകേരളത്തിൽ മുന്നണിക്കുണ്ടാകുന്ന ഉണർവ് സിപിഐക്കും ബോധ്യപ്പെട്ടിട്ടുണ്ട് . നിയമസഭയിലെ വിപ്പിന്റെ കാര്യത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ തീരുമാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈക്കൊള്ളും എന്നാണ് സൂചന .രാജ്യസഭാ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയവും കേരളം കോൺഗ്രസിലെ തർക്കം മൂർച്ഛിപ്പിച്ചിരിക്കുകയാണ്…

    Read More »
Back to top button
error: