NEWS

കാസര്‍കോടും കോട്ടയത്തുമായി രണ്ട് കോവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു

കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസിനെ(74) കടുത്ത പനിയേയും ശ്വാസം മുട്ടിനെയും തുടർന്നാണ് മംഗൾപ്പാടി താലൂക്ക് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിൽ മരണപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Back to top button
error: