NEWS

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വി മുരളീധരൻ ,സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണ ദിശക്കനുസരിച്ചായിരിക്കും വിമാനത്താവളക്കൈമാറ്റത്തിലെ മുഖ്യമന്ത്രിയുടെ സഹകരണം എന്ന് കേന്ദ്രമന്ത്രി

സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ .തിരുവനന്തപുരം വിമാനത്താവളകൈമാറ്റത്തോട് മുഖ്യമന്ത്രി സഹകരിക്കില്ലെന്നാണല്ലോ പറഞ്ഞത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ ഭീഷണി .

Signature-ad

“അതൊക്കെ പ്രഖ്യാപനമല്ലേ ,സ്വർണക്കള്ളക്കടത്തിൽ എന്താ സംഭവിക്കുക എന്നതിന് അനുസരിച്ചിരിക്കും “എന്നായിരുന്നു വി മുരളീധരന്റെ മറുപടി .കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രതികരണം.

സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെ മറികടന്നാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ തീരുമാനിച്ചത് .എന്നാൽ കൈമാറ്റത്തോട് കേരള സർക്കാർ സഹകരിക്കില്ലെന്നും കേന്ദ്രം കേരളത്തിന് നൽകിയ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു .ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം

Back to top button
error: