Month: August 2020
-
NEWS
ബിജെപിയുടെ കൂട്ടുകാർ പ്രയോഗം രാഹുൽ നടത്തിയിട്ടില്ലെന്ന് സുർജേവാല ,ട്വീറ്റ് പിൻവലിച്ച് കപിൽ സിബൽ ,വാർത്ത ചോർത്തുന്നുവെന്ന് ദിവ്യസ്പന്ദന
നേതൃത്വത്തിനെതിരെ കത്തെഴുതിയവർ ബിജെപിയുടെ കൂട്ടുകാർ എന്ന പ്രയോഗം രാഹുൽ ഗാന്ധി നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല .തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കരുതെന്നും കോൺഗ്രസ്സ് വക്താവ് .കോൺഗ്രസ്സ് വക്താവിന്റെ പരസ്യ പ്രതികരണത്തിന് ശേഷം മുതിർന്ന നേതാവ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു . ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്ന 23 നേതാക്കളുടെ കത്തിന്മേൽ വിമര്ശാനത്മകമായ ചർച്ചകൾ ആണ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നടന്നത് .രാജസ്ഥാനിൽ കോൺഗ്രസ്സ് പ്രതിസന്ധിയിലായിരുന്ന സമയത്താണ് മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയെന്നു യോഗത്തിൽ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു .കത്തെഴുതിയവർ ബിജെപിയുമായി കൂട്ട് ചേർന്നവർ ആണ് എന്ന് രാഹുൽ പറഞ്ഞു എന്ന മട്ടിൽ വാർത്തയുമുണ്ടായിരുന്നു .ഇത് മാധ്യമങ്ങളിൽ വലിയ വാർത്ത ആയതിനു പിന്നാലെയാണ് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല വിശദീകരണവുമായി രംഗത്ത് വന്നത് . രാഹുലിന്റെ പ്രയോഗത്തിൽ പ്രതിഷേധിച്ച് തെളിവുണ്ടെങ്കിൽ താൻ രാജി വെക്കാമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിച്ചതായും…
Read More » -
NEWS
കത്തയച്ചവർ ബിജെപിയുടെ കൂട്ടുകാർ എന്ന് രാഹുൽ ഗാന്ധി ,രാജിക്ക് തയ്യാറെന്നു ഗുലാം നബി ആസാദ് ,മുപ്പത് വർഷമായി ബിജെപിയെ എതിർക്കുന്നുവെന്നു കപിൽ സിബൽ ,കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഏറ്റുമുട്ടൽ
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ .സോണിയ ആശുപത്രിയിൽ കിടക്കുമ്പോൾ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവർ ബിജെപിയുമായി കൂട്ട് ചേർന്നവരെന്നു രാഹുൽ ഗാന്ധി .രാജസ്ഥാനിൽ പാർട്ടി പ്രതിസന്ധിയിൽ ആയിരുന്ന സമയത്താണ് കത്തയച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി .മാധ്യമങ്ങളിൽ അല്ല പാർട്ടി കാര്യം ചർച്ച ചെയ്യേണ്ടത് എന്നും പാർട്ടി ഫോറങ്ങളിൽ ആണ് ചർച്ച ചെയ്യേണ്ടത് എന്നും രാഹുൽ കത്ത് മാധ്യമങ്ങൾക്ക് ചോർന്നത് ചൂണ്ടിക്കാട്ടി പറഞ്ഞു . അതേസമയം കത്തയച്ചവർ ബിജെപിയുടെ കൂട്ടുകാർ ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആനന്ദ് ശർമയും കപിൽ സിബലും രംഗത്ത് വന്നു .ബിജെപിയുമായി കൂട്ടുചേർന്നത് തെളിയിക്കാമെങ്കിൽ താൻ രാജിവെക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു .കഴിഞ്ഞ മുപ്പത് വർഷമായി ബിജെപിക്കനുകൂലമായി ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ലെന്നു കപിൽ സിബൽ ട്വീറ്റ് ചെയ്തു .ഒറ്റക്കല്ല ഒരു തീരുമാനവും എടുക്കേണ്ടതെന്ന് ആനന്ദ് ശർമയും വിമർശിച്ചു . അതേസമയം യോഗത്തിന്റെ തുടക്കത്തിൽ തന്നെ സോണിയ…
Read More » -
NEWS
കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് രാജി വെക്കുകയാണെന്നു സോണിയ ഗാന്ധി പ്രഖ്യാപിച്ചു ,’അമ്മ അസുഖബാധിതയായി കിടക്കുമ്പോൾ നേതൃത്വത്തെ ചോദ്യം ചെയ്ത് കത്തയച്ചത് ശരിയായില്ല എന്ന് രാഹുൽ ഗാന്ധി
കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി രാജി പ്രഖ്യാപിച്ചു .പ്രവർത്തക സമിതി യോഗത്തിലാണ് രാജി പ്രഖ്യാപനം .പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നടപടി തുടങ്ങാൻ നിർദേശിച്ച് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചതായി സോണിയ വെളിപ്പെടുത്തി . അതേസമയം സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗ് ആവശ്യപ്പെട്ടു .കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധിയും സംസാരിച്ചു .ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചു .കത്തയച്ച സമയം നന്നായില്ലെന്നു അദ്ദേഹം പറഞ്ഞു . കോൺഗ്രസ് താൽക്കാലിക അധ്യക്ഷ ആകാൻ സോണിയയ്ക്ക് താല്പര്യം ഇല്ലായിരുന്നു .പാർട്ടി നിര്ബന്ധിച്ചതിനെ തുടർന്നാണ് സോണിയ അധ്യക്ഷ ആയത് .എന്നിട്ടും സോണിയ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് നേതാക്കൾ കത്തയച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി . അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പുതുച്ചേരി മന്ത്രി…
Read More » -
NEWS
കോൺഗ്രസ്സ് പ്രവർത്തക സമിതി ഇന്ന് അധ്യക്ഷനെ പ്രഖ്യാപിക്കുമോ ?സാധ്യതകൾ ഇതൊക്കെ
കോൺഗ്രസിന്റെ കാൽ നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും നിര്ണ്ണായകമായ പ്രവർത്തക സമിതിയാണ് ഇന്നത്തേത് .ദൃശ്യവും ശക്തവുമായ നേതൃത്വം പാർട്ടിക്ക് വേണം എന്ന് ചൂണ്ടിക്കാട്ടി 23 പ്രമുഖ നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനെ തുടർന്ന് ചേരുന്ന യോഗത്തിൽ എന്തൊക്കെയാണ് സംഭവിക്കുക ?ആ സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ . 1 .സോണിയ ഗാന്ധി ഒഴിയുകയാണെന്ന് ഉറപ്പിച്ചു പറയുന്നു .രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല .എങ്കിൽ മറ്റൊരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോൺഗ്രസ് താൽക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധി തുടരും . 2 .സോണിയ ഗാന്ധി രാജിക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നു .രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു .പ്ലീനറി സമ്മേളനത്തിൽ സ്ഥിരപ്പെടുത്തും വരെ രാഹുൽ ഗാന്ധി താൽക്കാലിക അധ്യക്ഷൻ . 3 .രാഹുൽ അധ്യക്ഷനാകാൻ സമ്മതിക്കുന്നു .പക്ഷെ പൂർണ അധികാരം വേണമെന്ന ആവശ്യം ഉയർത്തുന്നു .പ്രവർത്തക സമിതി പിരിച്ചു വിടുന്നു . 4 .രാഹുൽ തയ്യാറാകുന്നില്ല .പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ തുടരാൻ സോണിയയോട്…
Read More » -
NEWS
സോണിയ ഗാന്ധി വെല്ലുവിളിക്കപ്പെടുമ്പോൾ ,കോൺഗ്രസിന്റെ കാൽ നൂറ്റാണ്ടിലെ ചരിത്രം
മനുഷ്യനെ ഏറ്റവും മോഹിപ്പിക്കുന്ന കാര്യം അധികാരമാണ് -ബെർട്രാന്റ് റസലിന്റേതാണ് ഉദ്ധരണി .ഈ തത്വചിന്തകൻ മനുഷ്യനെ രണ്ടായി തിരിക്കുന്നു അധികാരം പിടിച്ചെടുക്കുന്നവരും അധികാരത്തിന്റെ ഭാഗമായി നിന്ന് അതിന്റെ അപ്പക്കഷ്ണം നുകരുന്നവരും .മൂന്നാമതൊരു വിഭാഗത്തെ കൂടി റസൽ സൂചിപ്പിക്കുന്നു .ഈ വിഭാഗം അധികാരം വേണ്ടെന്നു വക്കാൻ ധൈര്യം ഉള്ളവരും തന്റേതായ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരുമാണ് . കോൺഗ്രസ്സ് അധികാരത്തിൽ നിന്ന 2004 മുതൽ 2014 വരെയുള്ള പത്ത് വര്ഷം രാഹുൽ ഗാന്ധി അധികാരത്തിൽ നിന്ന് വിട്ടു നിന്നു .പാർട്ടിയെ കെട്ടിപ്പടുക്കൽ ആയിരുന്നു ചുമതല .2014 ലെ പരാജയത്തിന് ശേഷം രാഹുലിന് പാർട്ടിയുടെ മുഴുവൻ അധികാരവും വന്നു ചേർന്നു .രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തു . രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ ആണ് പ്രധാനം .സോണിയ ഗാന്ധി ഇക്കാര്യത്തിൽ മടിച്ചു നിന്നില്ല .കോൺഗ്രസ് -ആർ ജെ ഡി -എൽ ജെ പി സഖ്യം ബിഹാറിൽ നിലവിൽ വരാൻ 2004 ൽ രാം വിലാസ് പാസ്വാന്റെ…
Read More » -
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി
ചട്ടം 118 പ്രകാരം 24.08.2020 ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ അവതരിപ്പിച്ച പ്രമേയം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കുവാന്‍ 19.08.2020 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ശക്തിയായ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ ബഹു. പ്രധാനമന്ത്രിയുടെയും ബഹു. വ്യോമയാനമന്ത്രിയുടെയും മുമ്പാകെ അതാത് അവസരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കത്തുകള്‍ വഴിയും നേരിട്ടും സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഉന്നയിച്ചിട്ടുണ്ട്. ബിഡ്ഡില്‍ കൂടുതല്‍ തുക സ്വകാര്യ കമ്പനി ക്വാട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്തുകൊണ്ട്, അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. 2003 ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്…
Read More » -
നിയമസഭയിൽ നാടകീയ രംഗങ്ങൾ ,സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം ,ചെയർ ഒഴിയണമെന്ന് ചെന്നിത്തല
പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം നിയമസഭയിൽ .അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ വി ഡി സതീശൻ എംഎൽഎക്കു അനുമതി നൽകി .സ്പീക്കർ ചെയറിൽ ഇരിക്കാതെ എംഎൽഎമാരുടെ കൂട്ടത്തിൽ ഇരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത് .പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം എന്നത് ഭരണഘടനാപരമായ ബാധ്യത ആണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി .തുടർന്ന് പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തിക്കാട്ടി . 10 മണിയോടെ അവിശ്വാസപ്രമേയം കോൺഗ്രസിലെ വി ഡി സതീശൻ അവതരിപ്പിക്കും .ചർച്ചക്ക് അഞ്ച് മണിക്കൂർ ആണ് നിശ്ചയിച്ചിട്ടുള്ളത് .പ്രതിപക്ഷ നേതാവ് കൂടി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മറുപടി പറയും .ബിജെപി അവിശ്വാസത്തെ പിന്തുണക്കും .ജോസ് പക്ഷം വിട്ടുനിൽക്കും.
Read More » -
രാഹുൽ ഏറ്റെടുക്കില്ല ,പ്രിയങ്കയുമില്ല ,പിന്നെയാര് ?
സോണിയ ഗാന്ധി വിരമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരിച്ചു വരണം എന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു .നിരവധി പിസിസികൾ ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്തെഴുതിയിരുന്നു . എന്നാൽ കോൺഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം .തല്ക്കാലം മൻമോഹൻ സിങ്ങിനെയോ എ കെ ആന്റണിയെയോ അധ്യക്ഷനാക്കി കോവിഡ് ഭീതി അകലുമ്പോൾ പ്ലീനറി സമ്മേളനം വിളിച്ച് രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ചും ആലോചനയുണ്ട് . സോണിയ ഗാന്ധി എന്തായാലും അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു .ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉണ്ട് .രാഹുൽ ഗാന്ധി തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ എങ്കിലും പാർട്ടി ഉന്നത പദവിയിലേക്ക് കൊണ്ടുവരണം എന്നാണ് ആവശ്യം . പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമോ എന്നൊരു ചോദ്യം കഴിഞ്ഞ വര്ഷം ഒരു അഭിമുഖത്തിൽ പ്രിയങ്കയോട് ചോദിക്കുക ഉണ്ടായി .ഇല്ലെന്നും ഉത്തർ പ്രദേശിൽ പാർട്ടി…
Read More » -
NEWS
നെഹ്‌റു – ഗാന്ധി കുടുംബത്തെ പിന്തുണച്ച് പാർട്ടി മുഖ്യമന്ത്രിമാർ ,നിർണായക നീക്കം കോൺഗ്രസിൽ
പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് മുതിർന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെ നെഹ്‌റു – ഗാന്ധി കുടുംബത്തെ പിന്തുണച്ച് പാർട്ടി മുഖൈമന്ത്രിമാർ രംഗത്തെത്തി .”കോൺഗ്രസിന് ഇന്നാവശ്യം എല്ലാവരും അംഗീകരിക്കുന്ന നേതൃത്വമാണ് .ആ നേതൃത്വത്തെ രാജ്യം മുഴുവൻ അംഗീകരിക്കണം “പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു . അകാലിദളിൽ നിന്ന് പഞ്ചാബ് പിടിച്ചെടുത്ത ക്യാപ്റ്റൻ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു ,”തെരഞ്ഞെടുപ്പ് പരാജയമല്ല നേതൃമാറ്റത്തിന്റെ അളവുകോൽ .” ബിജെപിയുടെ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി രമൺ സിംഗിനെ തറ പറ്റിച്ച ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് രംഗത്തെത്തി .”എല്ലാ മാറ്റത്തിനും വെളിച്ചം സോണിയാജിയും രാഹുൽജിയുമാണ് .ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട് .ഛത്തിസ്ഗഡിലെയും രാജ്യത്തെയും കോൺഗ്രസ്സ് പ്രവർത്തകർ നിങ്ങളുടെ കൂടെയാണ് .”സോണിയക്കയച്ച കത്തിൽ ഭൂപേഷ് ഭാഗൽ ഇങ്ങിനെയെഴുതി . “രാജ്യം പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത് .രാജ്യത്തെ രക്ഷിക്കാൻ നിങ്ങളുടെ നേതൃത്വത്തിന് മാത്രമേ…
Read More » -
NEWS
നെഹ്‌റു – ഗാന്ധി കുടുംബമാവുമോ പാർട്ടിയുടെ തലപ്പത്തെന്ന് ഇന്നറിയാം ,നിർണായക പ്രവർത്തക സമിതി യോഗത്തിനായി കോൺഗ്രസ്സ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവുമധികം കാലം അധ്യക്ഷയായ സോണിയ ഗാന്ധി ഇന്ന് രാജി സന്നദ്ധത കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗത്തിൽ അറിയിക്കും .ഓൺലൈൻ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർദേശം ഉണ്ട് .സോണിയക്ക് പിൻഗാമി ആര് എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം . പ്രവർത്തക സമിതി അംഗങ്ങളും എംപിമാരും മുൻ മുഖ്യമന്ത്രിമാരും അടക്കം പാർട്ടിയിൽ ദൃശ്യവും ശക്തവുമായ ഒരു പ്രസിഡണ്ട് വേണം എന്നാവശ്യപ്പെട്ടു കത്തെഴുതിയ പശ്ചാത്തലത്തിൽ കൂടി ആണ് യോഗം .കത്ത് പുറത്തായതിനെ തുടർന്ന് ഇന്നലെ തന്നെ സോണിയ രാജി സന്നദ്ധത അറിയിച്ചിരുന്നു . കത്ത് പുറത്തായതിന് പിന്നാലെ സോണിയ ഗാന്ധി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചർച്ച നടത്തിയിരുന്നു .രാജി സന്നദ്ധത ഗുലാം നബി ആസാദിനെയും സോണിയ അറിയിച്ചു എന്നായിരുന്നു വാർത്ത .എന്നാൽ അക്കാര്യം പിന്നീട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല നിഷേധിച്ചു . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി ഉപേക്ഷിച്ച…
Read More »