NEWS

കത്തയച്ചവർ ബിജെപിയുടെ കൂട്ടുകാർ എന്ന് രാഹുൽ ഗാന്ധി ,രാജിക്ക് തയ്യാറെന്നു ഗുലാം നബി ആസാദ് ,മുപ്പത് വർഷമായി ബിജെപിയെ എതിർക്കുന്നുവെന്നു കപിൽ സിബൽ ,കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഏറ്റുമുട്ടൽ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ .സോണിയ ആശുപത്രിയിൽ കിടക്കുമ്പോൾ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവർ ബിജെപിയുമായി കൂട്ട് ചേർന്നവരെന്നു രാഹുൽ ഗാന്ധി .രാജസ്ഥാനിൽ പാർട്ടി പ്രതിസന്ധിയിൽ ആയിരുന്ന സമയത്താണ് കത്തയച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി .മാധ്യമങ്ങളിൽ അല്ല പാർട്ടി കാര്യം ചർച്ച ചെയ്യേണ്ടത് എന്നും പാർട്ടി ഫോറങ്ങളിൽ ആണ്‌ ചർച്ച ചെയ്യേണ്ടത് എന്നും രാഹുൽ കത്ത് മാധ്യമങ്ങൾക്ക് ചോർന്നത് ചൂണ്ടിക്കാട്ടി പറഞ്ഞു .

അതേസമയം കത്തയച്ചവർ ബിജെപിയുടെ കൂട്ടുകാർ ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആനന്ദ് ശർമയും കപിൽ സിബലും രംഗത്ത് വന്നു .ബിജെപിയുമായി കൂട്ടുചേർന്നത് തെളിയിക്കാമെങ്കിൽ താൻ രാജിവെക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു .കഴിഞ്ഞ മുപ്പത് വർഷമായി ബിജെപിക്കനുകൂലമായി ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ലെന്നു കപിൽ സിബൽ ട്വീറ്റ് ചെയ്തു .ഒറ്റക്കല്ല ഒരു തീരുമാനവും എടുക്കേണ്ടതെന്ന് ആനന്ദ് ശർമയും വിമർശിച്ചു .

Signature-ad

അതേസമയം യോഗത്തിന്റെ തുടക്കത്തിൽ തന്നെ സോണിയ ഗാന്ധി തന്റെ രാജിപ്രഖ്യാപനം നടത്തി .നേതാക്കളുടെ കത്തിന് മറുപടിയായി സോണിയ നൽകിയ കത്ത് വേണുഗോപാൽ യോഗത്തിൽ വായിച്ചു .സോണിയ തുടരണമെന്ന് മൻമോഹൻ സിങ്ങും എ കെ ആന്റണിയും ആവശ്യപ്പെട്ടു .കത്തയച്ചവർക്കെതിരെ വിമർശനവും നേതാക്കൾ നടത്തി .

Back to top button
error: