NEWS

നിയമസഭയിൽ നാടകീയ രംഗങ്ങൾ ,സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം ,ചെയർ ഒഴിയണമെന്ന് ചെന്നിത്തല

പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം നിയമസഭയിൽ .അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ വി ഡി സതീശൻ എംഎൽഎക്കു അനുമതി നൽകി .സ്പീക്കർ ചെയറിൽ ഇരിക്കാതെ എംഎൽഎമാരുടെ കൂട്ടത്തിൽ ഇരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത് .പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം എന്നത് ഭരണഘടനാപരമായ ബാധ്യത ആണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി .തുടർന്ന് പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തിക്കാട്ടി .

10 മണിയോടെ അവിശ്വാസപ്രമേയം കോൺഗ്രസിലെ വി ഡി സതീശൻ അവതരിപ്പിക്കും .ചർച്ചക്ക് അഞ്ച് മണിക്കൂർ ആണ് നിശ്ചയിച്ചിട്ടുള്ളത് .പ്രതിപക്ഷ നേതാവ് കൂടി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മറുപടി പറയും .ബിജെപി അവിശ്വാസത്തെ പിന്തുണക്കും .ജോസ് പക്ഷം വിട്ടുനിൽക്കും.

Back to top button
error: