Month: August 2020

  • കോവിഡ് ഒരാളെ ഒന്നിലേറെ തവണ ബാധിക്കും ? ഹോങ്കോങ്ങിൽ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    കോവിഡ് ഒരാളിൽ രണ്ടുതവണ ബാധിക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോങ്കോങ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ .ഒരു 33 കാരനിലെ ജനിതക പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത് എന്ന് അവർ അവകാശപ്പെടുന്നു .മാർച്ചിൽ ഒരു തവണ കോവിഡ് ബാധിച്ചതാണ് യുവാവിന് .എന്നാൽ ഓഗസ്റ്റ് മധ്യത്തിൽ ഇയാൾ ഒരു സ്‌പെയിൻ യാത്ര നടത്തിയിരുന്നു .അവിടെ നിന്ന് തിരിച്ചെത്തിയപ്പോൾ വീണ്ടും കോവിഡ് പോസിറ്റീവ് ആയി .വകഭേദം വന്ന വൈറസ് ആണ് ഇയാളെ ബാധിച്ചതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് . ആദ്യം കോവിഡ് ലക്ഷണങ്ങളോടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .എന്നാൽ രണ്ടാം തവണ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു .ഹോങ്കോങ് വിമാനത്താവളത്തിലെ സാധാരണ പരിശോധനയിൽ ആണ് രണ്ടാം തവണയും കോവിഡ് ബാധയുണ്ടെന്നു തിരിച്ചറിയുന്നത് .”ഒരിക്കൽ വന്നാൽ പിന്നീട് വരില്ല എന്നത് ചിലരിൽ ശരിയാവില്ല .ആദ്യ രോഗബാധ കൊണ്ട് ശരീരം പ്രതിരോധ ശേഷി കൈവരിക്കണമെന്നില്ല .”ശാസ്ത്രജ്ഞർ വിലയിരുത്തുന്നു . എന്തായാലും കൂടുതൽ പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ശേഷമേ ഇത് ഉറപ്പിക്കാവൂ എന്നാണ് ശാസ്ത്രലോകം പറയുന്നത് .പഠനം…

    Read More »
  • NEWS

    കോൺഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു ,സിന്ധ്യയുടെ വെളിപ്പെടുത്തൽ

    കോൺഗ്രസ്സ് തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ .എന്നാൽ കമൽ നാഥ് സർക്കാരിന്റെ ഭാവിയെ കുറിച്ച് തനിക്കന്നെ ബോധ്യം ഉണ്ടായിരുന്നു .അതിനാൽ അത് നിരസിച്ചു .സിന്ധ്യ മധ്യപ്രദേശിൽ ബിജെപി അംഗത്വ ക്യാമ്പിൽ പറഞ്ഞു . തനിക്ക് ജനസേവനം ആണ് ഇഷ്ടം.അല്ലെങ്കിൽ ആ വാഗ്‌ദാനം സ്വീകരിച്ചേനെയെന്നും സിന്ധ്യ പറഞ്ഞു .കമൽനാഥിനെയും ദിഗ്‌വിജയ് സിങ്ങിനെയും സിന്ധ്യ പേരെടുത്ത് വിമർശിച്ചു .സിന്ധ്യ പാർട്ടി വിട്ടതോടെ കോൺഗ്രസ് രക്ഷപ്പെട്ടുവെന്നു ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .ഇതിനോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ . അതേസമയം സിന്ധ്യയുടെ ആരോപണം കോൺഗ്രസ്സ് തള്ളി .അങ്ങിനെയൊരു വാഗ്ദാനം സിന്ധ്യക്ക് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ നരേന്ദ്ര സലൂജ വ്യക്തമാക്കി .സിന്ധ്യയുടെ ലക്‌ഷ്യം മുഖ്യമന്ത്രി പദമാണെന്നും നരേന്ദ്ര സലൂജ പ്ററഞ്ഞു .

    Read More »
  • NEWS

    മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ,മൂന്ന് പേർ പിടിയിൽ ,മൂന്ന് പേർ രക്ഷപ്പെട്ടു

    കൊച്ചി മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ് ചെയ്തു .മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത് .ഉത്തർപ്രദേശുകാരായ ഷാഹിദ് ,ഫർഹാദ് ,ഹനീഫ എന്നിവർ ആണ് പിടിയിലായത് .പ്രതികളായ മറ്റ് മൂന്നുപേർ സംസ്ഥാനം വിട്ടെന്നാണ് സൂചന . മാർച്ചിൽ ആയിരുന്നു ആദ്യ ബലാത്സംഗം .വീട്ടിൽ ആരുമില്ലാത്ത നേരം പ്രതികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു .പെൺകുട്ടിയുടെ വീടിനു അടുത്ത് താമസിക്കുന്നവർ ആയിരുന്നു പ്രതികൾ .പിന്നീട് പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ചു . ഇവരുടെ മുറിയിൽ വച്ചും ഇടപ്പള്ളിയിൽ വച്ചും കുന്നുംപുറത്ത് വച്ചും പീഡനം ഉണ്ടായി .ബന്ധുക്കളുടെ പരാതിയിന്മേൽ ഏലൂർ പൊലീസാണ് കേസെടുത്തത് .

    Read More »
  • NEWS

    പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി ,പിണറായി പ്രസംഗിച്ചത് മൂന്നേമുക്കാൽ മണിക്കൂർ

    പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി .40 നെതിരെ 87 വോട്ട് ആണ് സർക്കാർ നേടിയത് .അഞ്ചു മണിക്കൂറായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത് എന്നാൽ ആരോപണ പ്രത്യാരോപണങ്ങൾ കടുത്തതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9 20 ഓടെ . കേരള നിയമസഭയിൽ ഒരംഗം നടത്തുന്ന ഏറ്റവും നീളമുള്ള പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന്റേതായി .മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തി .എന്നാൽ വീണ്ടും മുക്കാൽ മണിക്കൂറോളം പ്രസംഗിച്ചാണ് മുഖ്യമന്ത്രി നിർത്തിയത് . കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ ,എൻ ജയരാജ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു .ആരോപണ ശരങ്ങളിൽ കുടുങ്ങിയ കെ ടി ജലീൽ സഭയിൽ എത്തിയില്ല .

    Read More »
  • NEWS

    പ്രതിപക്ഷം ഉന്നയിച്ച  ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല,പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി : രമേശ് ചെന്നിത്തല

    തിരുവനന്തപുരം:പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്  കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം അഴിമതി ആരോപണങ്ങള്‍  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ  ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ്  സഭയില്‍ കണ്ടത്.  സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടി.  ബ്രൂവറി ഡിസ്റ്റലറി , മാര്‍ക് ദാനം സ്പ്രിംഗ്‌ളര്‍ ,  ഇ മൊബലിറ്റി പമ്പാ മണല്‍ക്കടത്ത് ,  ബെവ് കോ ആപ്പ്,  സിവില്‍ സപ്‌ളൈസ് അഴിമതി,    തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി  മറുപടി പറഞ്ഞില്ല.  കേരളത്തിന്റെ കണ്ണായ ഭൂമികള്‍  കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല. തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍  ഏത് സര്‍ക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ്…

    Read More »
  • ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71),…

    Read More »
  • NEWS

    പുതിയ കോൺഗ്രസ് പ്രസിഡന്റ് ആറുമാസത്തിനകം, അതുവരെ സോണിയ തുടരും

    കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ പുതിയ അധ്യക്ഷനെ കുറിച്ച് നിർണായക തീരുമാനം പുതിയ കോൺഗ്രസ് പ്രസിഡണ്ടിനെ ആറുമാസത്തിനകം തിരഞ്ഞെടുക്കാൻ തീരുമാനം. ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതുവരെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയഗാന്ധി തുടരും. ആറുമാസത്തിനകം എ ഐ സി സി വിളിച്ചുകൂട്ടി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എന്നാണ് സോണിയയുടെ നിർദേശം. ഇന്നത്തെ പ്രവർത്തകസമിതി യോഗം ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. യോഗത്തിൽ നിരവധി നാടകീയ സംഭവങ്ങൾ ഉണ്ടായി. “മുഴുവൻ സമയം ദൃശ്യമായ നേതൃത്വം” കോൺഗ്രസിന് വേണമെന്ന് 23 മുതിർന്ന നേതാക്കൾ കത്തെഴുതിയതിന് ശേഷമാണ് പ്രവർത്തകസമിതി യോഗം ചേർന്നത്. കത്ത് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഈ പശ്ചാത്തലത്തിൽ ഇടക്കാല അധ്യക്ഷ ആയി തുടരാൻ താനില്ലെന്ന് സോണിയാഗാന്ധി പ്രവർത്തകസമിതി അറിയിക്കുകയായിരുന്നു. കത്തിനെ ചൊല്ലി വിശദമായ ചർച്ച പ്രവർത്തകസമിതി യോഗത്തിൽ നടന്നു. ഒരുവേള കത്തെഴുതിയവർ ബിജെപിയോട് കൂട്ടുകൂടുന്നവരാണെന്ന് രാഹുൽഗാന്ധി പറഞ്ഞു എന്നത് വരെ പുറത്തുവന്നു. ബിജെപിയുമായി കൂട്ടുചേർന്നു എന്ന് തെളിയിച്ചാൽ…

    Read More »
  • TRENDING

    രാഹുലിന് വേണ്ടി കോൺഗ്രസ് നേതാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത് സോണിയ ഗാന്ധിക്ക്

    രാഹുൽ ഗാന്ധിയോട് നീതി ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്റെ രക്തത്തിൽ ചാലിച്ച കത്ത് .സോണിയ ഗാന്ധിക്കാണ് കത്ത് . ഡൽഹി കന്റോൺമെന്റ് ഏരിയയിലെ സന്ദീപ് തൻവാർ എന്ന കോൺഗ്രസ്സ് കൗൺസിലർ ആണ് രക്തം കൊണ്ട് കത്തെഴുതിയത് . “തന്റെ രക്തവും വിയർപ്പും രാഹുൽ ഗാന്ധി പാർട്ടിക്ക് വേണ്ടിയാണു ചിലവഴിച്ചത് .മോശം കാലത്ത് ജനങ്ങളുടെ ശബ്ദം തെരുവിലും പാര്ലമെന്റിലും കേൾപ്പിച്ച നേതാവാണ് അദ്ദേഹം .രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കിയില്ലെങ്കിൽ അതിന്റെ നഷ്ടം പാർട്ടിക്കാണ് “സന്ദീപ് തൻവാർ കത്തിൽ പറയുന്നു . 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ പദം രാജി വച്ചത് .തുടർന്ന് താത്കാലിക അധ്യക്ഷയായി സോണിയ ചുമതലയേറ്റു .ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ രാജി വച്ചതോടെ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .

    Read More »
  • LIFE

    ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞ കാരണം ഇനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണമുണ്ടാകാന്‍ പോകുന്നില്ല: ലാല്‍

    സിദ്ധിഖ്-ലാല്‍ കോംബോ മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യത കിട്ടിയ രണ്ട് പേരുകളാണ്. ഒരുമിച്ചുണ്ടായിരുന്നപ്പോഴും, പരസ്പര സമ്മതത്തോടെ പിരിഞ്ഞപ്പോഴും തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച ചുരുക്കം ചില സംവിധായകരാണ് സിദ്ധിഖും ലാലും. പിരിഞ്ഞതോടെ ഇരുവരും തങ്ങളുടേതായ സ്വതന്ത്രസിനിമകളുമായി മുന്നോട്ട് പോകുകയും വിജയം നേടുകയും ചെയ്തു. 1986 ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രീയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിദ്ധിഖ്-ലാല്‍ സഖ്യം മുഖ്യാധാര സിനിമകളുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വരുന്നത്.പിന്നീട് സൂപ്പര്‍ ഹിറ്റായ നാടോടിക്കാറ്റ് എന്ന ചിത്രത്തിനും ഇരുവരും ചേര്‍ന്ന് കഥയെഴുതി. 1989 ല്‍ റിലീസ് ചെയ്ത റാംജിറാവു സ്പീക്കിംഗ് ആണ് ഇരുവരുടേയും ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ചിത്രം റിലീസ് ചെയ്ത തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും പിന്നീട് ചിത്രം വലിയ വിജയത്തിലേക്ക് പോവുകയായിരുന്നു.ഈ ചിത്രത്തോടെ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന് പ്രേത്യക മൂല്യം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. പിന്നാലെയെത്തിയ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ റെക്കോര്‍ഡ് വിജയമായിരുന്നു. ഇതോടെ സിദ്ധിഖ്-ലാല്‍ ചിത്രത്തിന് വേണ്ടി പ്രൊഡ്യൂസേഴ്‌സ്…

    Read More »
  • TRENDING

    കോവിഡ്‌ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി; അനുമതി നല്‍കി യു.എസ്‌

    ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനുളള വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പണിപ്പുരയിലാണ് ശാസ്ത്രലോകം. പല രാജ്യങ്ങളും വാക്‌സിനുകള്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിക്ക് അടിയന്തര നടപടി നല്‍കിയിരിക്കുകയാണ് യു.എസ്. കോവിഡ് മുക്തരായവരുടെ പ്ലാസ്മ, രോഗികള്‍ക്ക് നല്‍കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നല്‍കിയത്. കോവിഡ് ഭേദമായവരുടെ പ്ലാസ്മയിലുള്ള ആന്റിബോഡി രോഗത്തെ വേഗത്തില്‍ നേരിടാനും രോഗി ഗുരുതരനിലയിലാകുന്നത് തടയാനും സാധിക്കും. എങ്കിലും ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും തര്‍ക്കും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡിനുള്ള പ്രധാന ചികിത്സാ മാനദണ്ഡമായി പ്ലാസ്മ തെറപ്പിയെ കണക്കാക്കരുതെന്ന് ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള കത്തില്‍ എഫ്ഡിഎയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡെനിസ് ഹിന്റന്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് ബാധിച്ച് യു.എസില്‍ ഇതുവരെ 1,80,604 പേരാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി കോവിഡിനെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റമാകുമെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

    Read More »
Back to top button
error: