Month: August 2020

  • കോവിഡ് ഒരാളെ ഒന്നിലേറെ തവണ ബാധിക്കും ? ഹോങ്കോങ്ങിൽ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    കോവിഡ് ഒരാളിൽ രണ്ടുതവണ ബാധിക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോങ്കോങ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ .ഒരു 33 കാരനിലെ ജനിതക പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത് എന്ന് അവർ അവകാശപ്പെടുന്നു .മാർച്ചിൽ ഒരു തവണ കോവിഡ് ബാധിച്ചതാണ് യുവാവിന് .എന്നാൽ ഓഗസ്റ്റ് മധ്യത്തിൽ ഇയാൾ ഒരു സ്‌പെയിൻ യാത്ര നടത്തിയിരുന്നു .അവിടെ നിന്ന് തിരിച്ചെത്തിയപ്പോൾ വീണ്ടും കോവിഡ് പോസിറ്റീവ് ആയി .വകഭേദം വന്ന വൈറസ് ആണ് ഇയാളെ ബാധിച്ചതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് . ആദ്യം കോവിഡ് ലക്ഷണങ്ങളോടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .എന്നാൽ രണ്ടാം തവണ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു .ഹോങ്കോങ് വിമാനത്താവളത്തിലെ സാധാരണ പരിശോധനയിൽ ആണ് രണ്ടാം തവണയും കോവിഡ് ബാധയുണ്ടെന്നു തിരിച്ചറിയുന്നത് .”ഒരിക്കൽ വന്നാൽ പിന്നീട് വരില്ല എന്നത് ചിലരിൽ ശരിയാവില്ല .ആദ്യ രോഗബാധ കൊണ്ട് ശരീരം പ്രതിരോധ ശേഷി കൈവരിക്കണമെന്നില്ല .”ശാസ്ത്രജ്ഞർ വിലയിരുത്തുന്നു . എന്തായാലും കൂടുതൽ പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ശേഷമേ ഇത് ഉറപ്പിക്കാവൂ എന്നാണ് ശാസ്ത്രലോകം പറയുന്നത് .പഠനം…

    Read More »
  • NEWS

    കോൺഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു ,സിന്ധ്യയുടെ വെളിപ്പെടുത്തൽ

    കോൺഗ്രസ്സ് തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ .എന്നാൽ കമൽ നാഥ് സർക്കാരിന്റെ ഭാവിയെ കുറിച്ച് തനിക്കന്നെ ബോധ്യം ഉണ്ടായിരുന്നു .അതിനാൽ അത് നിരസിച്ചു .സിന്ധ്യ മധ്യപ്രദേശിൽ ബിജെപി അംഗത്വ ക്യാമ്പിൽ പറഞ്ഞു . തനിക്ക് ജനസേവനം ആണ് ഇഷ്ടം.അല്ലെങ്കിൽ ആ വാഗ്‌ദാനം സ്വീകരിച്ചേനെയെന്നും സിന്ധ്യ പറഞ്ഞു .കമൽനാഥിനെയും ദിഗ്‌വിജയ് സിങ്ങിനെയും സിന്ധ്യ പേരെടുത്ത് വിമർശിച്ചു .സിന്ധ്യ പാർട്ടി വിട്ടതോടെ കോൺഗ്രസ് രക്ഷപ്പെട്ടുവെന്നു ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .ഇതിനോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ . അതേസമയം സിന്ധ്യയുടെ ആരോപണം കോൺഗ്രസ്സ് തള്ളി .അങ്ങിനെയൊരു വാഗ്ദാനം സിന്ധ്യക്ക് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ നരേന്ദ്ര സലൂജ വ്യക്തമാക്കി .സിന്ധ്യയുടെ ലക്‌ഷ്യം മുഖ്യമന്ത്രി പദമാണെന്നും നരേന്ദ്ര സലൂജ പ്ററഞ്ഞു .

    Read More »
  • NEWS

    മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ,മൂന്ന് പേർ പിടിയിൽ ,മൂന്ന് പേർ രക്ഷപ്പെട്ടു

    കൊച്ചി മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ് ചെയ്തു .മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത് .ഉത്തർപ്രദേശുകാരായ ഷാഹിദ് ,ഫർഹാദ് ,ഹനീഫ എന്നിവർ ആണ് പിടിയിലായത് .പ്രതികളായ മറ്റ് മൂന്നുപേർ സംസ്ഥാനം വിട്ടെന്നാണ് സൂചന . മാർച്ചിൽ ആയിരുന്നു ആദ്യ ബലാത്സംഗം .വീട്ടിൽ ആരുമില്ലാത്ത നേരം പ്രതികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു .പെൺകുട്ടിയുടെ വീടിനു അടുത്ത് താമസിക്കുന്നവർ ആയിരുന്നു പ്രതികൾ .പിന്നീട് പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ചു . ഇവരുടെ മുറിയിൽ വച്ചും ഇടപ്പള്ളിയിൽ വച്ചും കുന്നുംപുറത്ത് വച്ചും പീഡനം ഉണ്ടായി .ബന്ധുക്കളുടെ പരാതിയിന്മേൽ ഏലൂർ പൊലീസാണ് കേസെടുത്തത് .

    Read More »
  • പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി ,പിണറായി പ്രസംഗിച്ചത് മൂന്നേമുക്കാൽ മണിക്കൂർ

    പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി .40 നെതിരെ 87 വോട്ട് ആണ് സർക്കാർ നേടിയത് .അഞ്ചു മണിക്കൂറായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത് എന്നാൽ ആരോപണ പ്രത്യാരോപണങ്ങൾ കടുത്തതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9 20 ഓടെ . കേരള നിയമസഭയിൽ ഒരംഗം നടത്തുന്ന ഏറ്റവും നീളമുള്ള പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന്റേതായി .മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തി .എന്നാൽ വീണ്ടും മുക്കാൽ മണിക്കൂറോളം പ്രസംഗിച്ചാണ് മുഖ്യമന്ത്രി നിർത്തിയത് . കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ ,എൻ ജയരാജ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു .ആരോപണ ശരങ്ങളിൽ കുടുങ്ങിയ കെ ടി ജലീൽ സഭയിൽ എത്തിയില്ല .

    Read More »
  • NEWS

    പ്രതിപക്ഷം ഉന്നയിച്ച  ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല,പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി : രമേശ് ചെന്നിത്തല

    തിരുവനന്തപുരം:പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്  കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം അഴിമതി ആരോപണങ്ങള്‍  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ  ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ്  സഭയില്‍ കണ്ടത്.  സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടി.  ബ്രൂവറി ഡിസ്റ്റലറി , മാര്‍ക് ദാനം സ്പ്രിംഗ്‌ളര്‍ ,  ഇ മൊബലിറ്റി പമ്പാ മണല്‍ക്കടത്ത് ,  ബെവ് കോ ആപ്പ്,  സിവില്‍ സപ്‌ളൈസ് അഴിമതി,    തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി  മറുപടി പറഞ്ഞില്ല.  കേരളത്തിന്റെ കണ്ണായ ഭൂമികള്‍  കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല. തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍  ഏത് സര്‍ക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ്…

    Read More »
  • ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71),…

    Read More »
  • NEWS

    പുതിയ കോൺഗ്രസ് പ്രസിഡന്റ് ആറുമാസത്തിനകം, അതുവരെ സോണിയ തുടരും

    കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ പുതിയ അധ്യക്ഷനെ കുറിച്ച് നിർണായക തീരുമാനം പുതിയ കോൺഗ്രസ് പ്രസിഡണ്ടിനെ ആറുമാസത്തിനകം തിരഞ്ഞെടുക്കാൻ തീരുമാനം. ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതുവരെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയഗാന്ധി തുടരും. ആറുമാസത്തിനകം എ ഐ സി സി വിളിച്ചുകൂട്ടി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എന്നാണ് സോണിയയുടെ നിർദേശം. ഇന്നത്തെ പ്രവർത്തകസമിതി യോഗം ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. യോഗത്തിൽ നിരവധി നാടകീയ സംഭവങ്ങൾ ഉണ്ടായി. “മുഴുവൻ സമയം ദൃശ്യമായ നേതൃത്വം” കോൺഗ്രസിന് വേണമെന്ന് 23 മുതിർന്ന നേതാക്കൾ കത്തെഴുതിയതിന് ശേഷമാണ് പ്രവർത്തകസമിതി യോഗം ചേർന്നത്. കത്ത് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഈ പശ്ചാത്തലത്തിൽ ഇടക്കാല അധ്യക്ഷ ആയി തുടരാൻ താനില്ലെന്ന് സോണിയാഗാന്ധി പ്രവർത്തകസമിതി അറിയിക്കുകയായിരുന്നു. കത്തിനെ ചൊല്ലി വിശദമായ ചർച്ച പ്രവർത്തകസമിതി യോഗത്തിൽ നടന്നു. ഒരുവേള കത്തെഴുതിയവർ ബിജെപിയോട് കൂട്ടുകൂടുന്നവരാണെന്ന് രാഹുൽഗാന്ധി പറഞ്ഞു എന്നത് വരെ പുറത്തുവന്നു. ബിജെപിയുമായി കൂട്ടുചേർന്നു എന്ന് തെളിയിച്ചാൽ…

    Read More »
  • TRENDING

    രാഹുലിന് വേണ്ടി കോൺഗ്രസ് നേതാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത് സോണിയ ഗാന്ധിക്ക്

    രാഹുൽ ഗാന്ധിയോട് നീതി ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്റെ രക്തത്തിൽ ചാലിച്ച കത്ത് .സോണിയ ഗാന്ധിക്കാണ് കത്ത് . ഡൽഹി കന്റോൺമെന്റ് ഏരിയയിലെ സന്ദീപ് തൻവാർ എന്ന കോൺഗ്രസ്സ് കൗൺസിലർ ആണ് രക്തം കൊണ്ട് കത്തെഴുതിയത് . “തന്റെ രക്തവും വിയർപ്പും രാഹുൽ ഗാന്ധി പാർട്ടിക്ക് വേണ്ടിയാണു ചിലവഴിച്ചത് .മോശം കാലത്ത് ജനങ്ങളുടെ ശബ്ദം തെരുവിലും പാര്ലമെന്റിലും കേൾപ്പിച്ച നേതാവാണ് അദ്ദേഹം .രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കിയില്ലെങ്കിൽ അതിന്റെ നഷ്ടം പാർട്ടിക്കാണ് “സന്ദീപ് തൻവാർ കത്തിൽ പറയുന്നു . 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ പദം രാജി വച്ചത് .തുടർന്ന് താത്കാലിക അധ്യക്ഷയായി സോണിയ ചുമതലയേറ്റു .ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ രാജി വച്ചതോടെ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .

    Read More »
  • വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ വൻ അഴിമതി , നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല

    ഇന്ന് നിയമസഭയിലും എൽ ഡി എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചു. കോവിഡിന്റെ മറവിൽ സർക്കാർ പൊതു സ്വത്ത് സ്വകാര്യ മേഖലക്ക് തീറെഴുതുന്നുവെന്നാണ് ആരോപണം. രമേശ് ചെന്നിത്തല സഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് – കോവിഡിന്റെ മറവില്‍ ഈ സര്‍ക്കാര്‍ നടത്തിയ കൊള്ളയുടേയും അഴിമതിയുടേയും മറ്റൊരു സംഭവമാണ് ഈ സഭയുടെ മുമ്പാകെ ഞാന്‍ ഉന്നയിക്കുന്നത്. കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേര്‍ന്ന് കിടക്കുന്ന, 14 കണ്ണായ സ്ഥലങ്ങളില്‍, വഴിയോരവിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് 23.07.2020 ലെ GO MS No: 56/2020/PWD എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങള്‍ ഈ സഭയും കേരളീയ പൊതുസമൂഹവും അറിയേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. 28/12/2019…

    Read More »
  • NEWS

    സമരം ശക്തമാക്കി ബി.ജെ.പി; കെ.സുരേന്ദ്രനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ്: സംസ്ഥാനവ്യാപകമായി പ്രതിഷേധം

    തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലം അറസ്റ്റ് ചെയ്തു നീക്കി. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ. കള്ളക്കടത്തുകാർക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി. സ്വർണ്ണക്കള്ളക്കടത്തുകാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസവും തെളിയുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാൻ സാധിക്കില്ല. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണ-പ്രതിപക്ഷ പ്രമേയ ചർച്ചയിൽ തനിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു പറഞ്ഞ് സംസാരിക്കാൻ കൈ ഉയർത്തിയ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും കെ. സുരേന്ദ്രൻ…

    Read More »
Back to top button
error: