ബിജെപിയുടെ കൂട്ടുകാർ പ്രയോഗം രാഹുൽ നടത്തിയിട്ടില്ലെന്ന് സുർജേവാല ,ട്വീറ്റ് പിൻവലിച്ച് കപിൽ സിബൽ ,വാർത്ത ചോർത്തുന്നുവെന്ന് ദിവ്യസ്പന്ദന
നേതൃത്വത്തിനെതിരെ കത്തെഴുതിയവർ ബിജെപിയുടെ കൂട്ടുകാർ എന്ന പ്രയോഗം രാഹുൽ ഗാന്ധി നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല .തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കരുതെന്നും കോൺഗ്രസ്സ് വക്താവ് .കോൺഗ്രസ്സ് വക്താവിന്റെ പരസ്യ പ്രതികരണത്തിന് ശേഷം മുതിർന്ന നേതാവ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു .
ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്ന 23 നേതാക്കളുടെ കത്തിന്മേൽ വിമര്ശാനത്മകമായ ചർച്ചകൾ ആണ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നടന്നത് .രാജസ്ഥാനിൽ കോൺഗ്രസ്സ് പ്രതിസന്ധിയിലായിരുന്ന സമയത്താണ് മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയെന്നു യോഗത്തിൽ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു .കത്തെഴുതിയവർ ബിജെപിയുമായി കൂട്ട് ചേർന്നവർ ആണ് എന്ന് രാഹുൽ പറഞ്ഞു എന്ന മട്ടിൽ വാർത്തയുമുണ്ടായിരുന്നു .ഇത് മാധ്യമങ്ങളിൽ വലിയ വാർത്ത ആയതിനു പിന്നാലെയാണ് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല വിശദീകരണവുമായി രംഗത്ത് വന്നത് .
രാഹുലിന്റെ പ്രയോഗത്തിൽ പ്രതിഷേധിച്ച് തെളിവുണ്ടെങ്കിൽ താൻ രാജി വെക്കാമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിച്ചതായും വാർത്ത ഉണ്ടായിരുന്നു .ഇതിനു പിന്നാലെ 30 വർഷത്തിനിടയിൽ ഒരു വാക്ക് പോലും ബിജെപിക്ക് അനുകൂലമായി ഉച്ചരിച്ചിട്ടില്ലെന്നു മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ ട്വീറ്റ് ചെയ്തിരുന്നു .എന്നാൽ പാർട്ടി വക്താവിന്റെ വിശദീകരണത്തിനു പിന്നാലെ കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു .രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റ് പിൻവലിക്കുന്നതിന് കപിൽ സിബൽ വീണ്ടും ട്വീറ്റ് ചെയ്തു .
ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ദിവ്യ സ്പന്ദന രംഗത്തെത്തുന്നത് .അവർ കത്ത് ചോർത്തുക മാത്രമല്ല പ്രവർത്തകസമിതിയിലെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അറിയിക്കുകയാണെന്നും ഇത് അത്ഭുതപ്പെടുത്തുന്നുവെന്നും ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു .
അതേസമയം ഗുലാം നബി ആസാദിനെതിരെ പ്രവർത്തക സമിതിയിൽ പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നു .ഗുലാം നബി ആസാദിൻറെ വാക്കും പ്രവൃത്തിയും രണ്ടാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം .
രാവിലെ പ്രവർത്തക സമിതി യോഗം ചേർന്നപ്പോൾ തന്നെ സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു .സോണിയ ഗാന്ധിയുടെ കത്ത് കെ സി വേണുഗോപാൽ യോഗത്തിൽ വായിച്ചു .തുടർന്ന് നടന്ന ചർച്ചയിൽ എ കെ ആന്റണിയും മൻമോഹൻ സിങ്ങും കത്ത് എഴുതിയവർക്കെതിരെ രംഗത്ത് വന്നു .സോണിയ തുടരണമെന്ന് ഇരുവരും ആവശ്യപ്പെട്ടു .
അതേസമയം രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന ആവശ്യവുമുയർന്നു .അഹമ്മദ് പട്ടേൽ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത് .പുതുച്ചേരി മന്ത്രി എ നരസിംഹം ഇതിനെ പിന്തുണച്ചു .കർണാടക മുൻമുഖ്യമന്ത്രി സിദ്ധാരാമയ്യയും രാഹുലിനോട് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന് അഭ്യർത്ഥിച്ചു .