-
World
എയര്‍ബോണ്‍ ഡിവിഷന്റെ ‘ബ്രിഗേഡ് കോംബാറ്റ് ടീം’ പരിശീലനം പൊടുന്നനെ റദ്ദാക്കി; 18 മണിക്കൂറില്‍ ലോകത്തെവിടെയും വിന്യസിക്കാന്‍ സജ്ജമായ സൈനികര്‍; യുഎസ് കരയുദ്ധത്തിനു തയാറെടുക്കുന്നെന്ന് സൂചന; സാധ്യത തള്ളാതെ ട്രംപ്
ടെഹ്‌റാന്‍: ഇറാന്‍- യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ യു.എസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. വെള്ളിയാഴ്ച വരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും എയര്‍ബോണ്‍ ഡിവിഷനിലെ ഹെലികോപ്റ്റര്‍ യൂണിറ്റിനെ ഉടന്‍ മധ്യേഷ്യയിലേക്ക് അയക്കാനാണ് പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 4,000 മുതല്‍ 5,000 വരെ സൈനികര്‍ അടങ്ങുന്ന ഒരു ‘ബ്രിഗേഡ് കോംബാറ്റ് ടീം’ എയര്‍ബോണ്‍ ഡിവിഷന്റെ ഭാഗമാണ്. 18 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ ഏത് ഭാഗത്തും വിന്യസിക്കപ്പെടാന്‍ സജ്ജരാണ് എന്നതാണ് സംഘത്തിന്റെ പ്രത്യേകത. എയര്‍ ഫീല്‍ഡുകള്‍ നിയന്ത്രണത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുകയും യുഎസ് എംബസികള്‍ക്കുള്ള ഭീഷണിയില്‍ ഇടപെടുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങള്‍. ഇറാനില്‍ ട്രംപ് കരയുദ്ധത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങള്‍. യു.എസിന്റെ ദീര്‍ഘകാല യുദ്ധങ്ങള്‍ക്ക് പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ലെങ്കിലും ട്രംപ് ഈ നിലപാടില്‍ നിന്നും മാറുന്ന…
Read More » -
Breaking News
ഇറാനിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണം: കൂട്ടക്കുരുതിക്കു പിന്നില്‍ അമേരിക്കന്‍ സൈനികരെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം; തെളിവു ലഭിച്ചാല്‍ യുദ്ധക്കുറ്റം ചുമത്തി കര്‍ശന നടപടി; തങ്ങളല്ലെന്ന സൂചന നല്‍കി ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിന് അമേരിക്കന്‍ സൈനികരാകാം ഉത്തരവാദികളെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. താല്‍ക്കാലിക വിലയിരുത്തലിലേക്ക് നയിച്ച തെളിവുകള്‍ ഏതാണ്, ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചത്, ആരാണ് ഉത്തരവാദി, അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച സമ്മതിച്ചു. സെന്‍സിറ്റീവ് ആയ സൈനിക കാര്യങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ ആരാകാം പ്രതിസ്ഥാനത്തെന്നു വ്യക്തമാക്കിയിട്ടില്ല. അന്വേഷണം എത്രനാള്‍ കൂടി നീളുമെന്നോ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് യു.എസ് അന്വേഷകര്‍ ഏതൊക്കെ തെളിവുകളാണ് തേടുന്നതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെ ആദ്യ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.…
Read More » -
Breaking News
രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു
ബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫി സുഹൃത്ത് പുട്ടരാജുവിനെ വെട്ടി കൊലപ്പെടുത്തി അയാളുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ…
Read More » -
Breaking News
കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്
കൊച്ചി: സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു. കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം…
Read More » -
Breaking News
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ.ക്ഷേമപെൻഷൻ 3000, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പ്
തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച വാഗാദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ്…
Read More » -
Breaking News
അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…
Read More » -
Breaking News
‘ഫൈനലില്‍ അഭിഷേകിനെ ഒഴിവാക്കണം, റിങ്കു അവിടെ ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സഞ്ജു ടി20 വെറ്ററന്‍, അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; വരുണ്‍ ബോളിംഗ് ലൈന്‍ മാറ്റുമെന്നും കൈഫ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ അഭിഷേക് ശര്‍മ്മയെ ഇന്ത്യ ഒഴിവാക്കണമെന്ന ശക്തമായ നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് വളരെ മോശം ഫോമിലാണ്, സിംബാബ്വെക്കെതിരായ ഒരു അര്‍ധസെഞ്ചുറി ഒഴികെ മറ്റൊരു മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. ബാറ്റിംഗിലെ ഈ മോശം പ്രകടനം അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിനെയും ബാധിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില ക്യാച്ചുകള്‍ അദ്ദേഹം കൈവിട്ടു. അഭിഷേകിന് പകരം റിങ്കു സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാം. ‘ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയ്ക്ക് ഇടവേള നല്‍കാം. അദ്ദേഹം ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ബ്രാന്‍ഡന്‍ കിംഗ് ഫോമിലല്ലാതിരുന്നപ്പോള്‍ റോസ്റ്റണ്‍ ചേസ് ഇന്ത്യക്കെതിരെ ഓപ്പണ്‍ ചെയ്തിരുന്നു. അവര്‍ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു, പക്ഷേ ഒരു വലിയ മത്സരത്തിനായി അവര്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. സഞ്ജുവിനെ ടീമിലെത്തിച്ചപ്പോള്‍ അദ്ദേഹം മികച്ച…
Read More » -
Breaking News
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപിച്ചത്. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു. യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.
Read More » -
Breaking News
‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്‌സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്
തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്‌ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്‌സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു. മന്ത്രിയുടെ കുറിപ്പ് തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും. സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍…
Read More » -
Breaking News
ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ
ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന്ന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ്…
Read More »