-
Breaking News
‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’; പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ ഇറാന്റെ നേതൃതലത്തിൽ അഭിപ്രായ ഭിന്നത
ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി. ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ…
Read More » -
Breaking News
ഹോർമൂസ് കടലിടുക്ക് കടക്കാൻ പറ്റിക്കൽ തന്ത്രം; ചൈനീസ് കപ്പലെന്ന് ഇറാനെ തെറ്റിദ്ധരിപ്പിച്ച് യാത്ര
ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ…
Read More » -
Breaking News
ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന
മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…
Read More » -
Breaking News
യുദ്ധം ജയിച്ചശേഷം ഒപ്പം വരുന്നവരെ ആവശ്യമില്ല; യുദ്ധക്കപ്പല്‍ അയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ രൂക്ഷ പരാമര്‍ശവുമായി ട്രംപ്
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്‌റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍…
Read More » -
Breaking News
ഇറാന്റെ 42 നാവിക കപ്പലുകൾ തകർത്തു!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്
വാഷിങ്ടൺ: ഇറാനുമായി തുടരുന്ന സൈനിക സംഘർഷത്തിനിടെ ഇറാൻ്റെ നാവികസേനയെയും വ്യോമസേനയെയും ആശയവിനിമയ സംവിധാനങ്ങളെയും വലിയ തോതിൽ തോതിൽ തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇറാൻ്റെ 42 നാവിക കപ്പലുകൾ തകർത്തതായും അദ്ദേഹം പറഞ്ഞു. മയാമിയിലെ “ഷീൽഡ് ഓഫ് ദ അമേരിക്കാസ്” എന്ന ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. “ഇറാനിലെ കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുകയാണ്. മൂന്ന് ദിവസത്തിനിടെ അവരുടെ 42 നാവിക കപ്പലുകൾ യുഎസ് തകർത്തു, അതിൽ ചിലത് വളരെ വലുതായിരുന്നു. അവരുടെ വ്യോമസേനയും ആശയവിനിമയ സംവിധാനങ്ങളും ഞങ്ങൾ തകർത്തു,” എന്നാണ് ട്രംപ് പറഞ്ഞത്. ഞങ്ങൾ അവരുടെ വ്യോമസേനയെ തകർത്തു. ഞങ്ങൾ അവരുടെ ആശയവിനിമയങ്ങൾ തകർത്തു, എല്ലാ ടെലികമ്മ്യൂണിക്കേഷനുകളും പോയി. അവർ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് എനിക്കറിയില്ല, പക്ഷേ അവർ എന്തെങ്കിലും കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു. അത് നന്നായി പ്രവർത്തിക്കുന്നില്ല, അവർ മോശം ആളുകളാണ്, അവർ മോശം…
Read More » -
Breaking News
ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി
ദുബായ്: പറഞ്ഞ ക്ഷമ പിൻവലിച്ച്ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം ഓടുന്ന വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയുംചെയ്തു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.
Read More » -
Breaking News
കിംങ്’ഫിഷ’റിൽ ശരിക്കും ഫിഷുണ്ട്…. അടിക്കാനായി മേടിച്ച ബിയറിൽ നീന്തിത്തുടിക്കുന്ന മീൻ!! പരാതിയുമായെത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ- വീഡിയോ
ഹൈദരബാദ്: കിംങ്ഫിഷറിന്റെ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ ബിയറിലാണ് ജീവനുള്ള നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്. ബിയർ വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഇതിന് പിന്നാലെ ബിയർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും…
Read More » -
Breaking News
ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം
വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…
Read More » -
Breaking News
എന്നു തീരുമെന്ന് ഒരു പിടിയുമില്ല! ട്രംപിന്റെ പിടിവിട്ടു പറക്കുന്നോ ഇറാന്‍ യുദ്ധം? ഭൗമരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കുന്നു; കടുത്ത അതൃപ്തിയില്‍ അമേരിക്കയിലെ ഗള്‍ഫ് നിക്ഷേപകര്‍; വിദേശനയ ചൂതാട്ടമെന്നു വിമര്‍ശിച്ച് ട്രംപിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അടിമുടി തകര്‍ത്ത ഇറാന്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക വിജയങ്ങള്‍ ഭൗമരാഷ്ട്രീയ വിജയമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ട്രംപിനു മുന്നില്‍ ഉയരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ താവളങ്ങളുടെ പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് വന്‍ തോതില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മേഖലയുടെ സമ്പദ് രംഗത്തെയും ‘സുരക്ഷിത’യിടമെന്ന ഖ്യാതിയെയുമാണ് അടിമുടി ചോദ്യം ചെയ്തത്. ഭൗമ രാഷ്ട്രീയത്തെ അടിമുടി ഉലച്ച ആക്രമണം ട്രംപിനു മുന്നില്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനും കരയിലും കടലിലും ആകാശത്തും ഇറാനിയന്‍ സേനയ്ക്കെതിരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചതിനും ശേഷവും യുദ്ധം അതിവേഗം പ്രാദേശിക സംഘര്‍ഷമായി വ്യാപിച്ചു. ഇത് ട്രംപിന്റെ നിയന്ത്രണത്തിന് അതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വെനസ്വേലയിലെ ജനുവരി 3-ലെ മിന്നല്‍ റെയ്ഡും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഒറ്റത്തവണ ആക്രമണവും പോലെ വേഗതയേറിയതും പരിമിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ട്രംപ് തന്റെ രണ്ട് ടേമുകളിലും വൈറ്റ്…
Read More »
