• Breaking News

    തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: രൂക്ഷ പ്രതികരണവുമായ് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’

    ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം. നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം. ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു ‘കുന്ദവയെ കുറച്ച്…

    Read More »
  • Breaking News

    പിഎയുടെ തട്ടിപ്പ്, എംഎല്‍എയെ വെട്ടി; നാട്ടിക സീറ്റിന്റെ പേരില്‍ സിപിഐയില്‍ പൊട്ടിത്തെറി; നാട്ടികയില്‍ പേമെന്റ് സീറ്റെന്നു സി.സി. മുകുന്ദന്‍; പാര്‍ട്ടി മറുപടി നല്‍കുമെന്ന് ഗീതാ ഗോപി; പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്

    തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയില്‍ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ. മന്ത്രി കെ. രാജനും വി.ആര്‍. സുനില്‍ കുമാറിനുമടക്കം ഇളവ് അനുവദിക്കുമ്പോള്‍ മണ്ഡലത്തില്‍ വന്‍ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിര്‍ന്ന സിപിഐ നേതാവു കൂടിയായ മുകുന്ദന്‍ രംഗത്തുവന്നത്. ഒരു തവണ ജയിച്ചവര്‍ക്കു രണ്ടാമൂഴം നല്‍കണമെന്ന പാര്‍ട്ടിയുടെ മാനദണ്ഡം കാറ്റില്‍പറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎല്‍എയും രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ ഗീതാ ഗോപിയെയാണു നിലവില്‍ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും വന്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിക്കു വേണ്ടി പണപ്പിരിവു നടത്താന്‍ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മത്സരിച്ചാല്‍ പുറത്താക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്ന്…

    Read More »
  • Breaking News

    ഗീതാ ​ഗോപിയുടേത് പേയ്മെന്റ് സീറ്റ്, എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല, ഇനി പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും, അതാണ് എന്റെ മനസ്സിൽ- വെല്ലുവിളിച്ച് എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, ജനങ്ങൾക്ക് എന്നെ അറിയാം- ഗീതാ ഗോപി… സിപിഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി

    തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു. ‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്. അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ…

    Read More »
  • Breaking News

    പുലർച്ചെ 2 മണിയ്ക്ക് വീട്ടിൽ കയറിയ കള്ളനെ പായിച്ച് 65 കാരി; ആ ആത്മധൈര്യത്തിനു മുന്നിൽ മോഷ്ടാവ് പതറി, സ്ഥലം കാലിയാക്കി

    തിരുവല്ല: മുൻ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവിനെ ആത്മധൈര്യംകൊണ്ട് പായിച്ച് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്. കള്ളന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളുമിട്ട് പോലീസ് ഇപ്പോഴെത്തുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് സഫിയ മോഷ്ടാവിനെ അകറ്റിയത്. സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലർച്ചെ ഉണർന്നു. ഫോണിൽ നോക്കിയപ്പോൾ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടക്കുമ്പോൾ പുറത്ത് ചില ഒച്ചകൾ കേട്ടു. ഇരുനില വീടിന്റെ മുകൾ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോൾ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ചു. ഒരുകിലോമീറ്റർ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാൻ അവർ നിർദേശിച്ചു. മരുമകൻ പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ കിടപ്പുമുറിയുടെ വാതിലിലുള്ള ഹാൻഡിൽ തിരിയുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തിൽ ‘ഇപ്പം വരുമെടാ…

    Read More »
  • Breaking News

    ഞാനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത്, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കും, ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ, അതും ഇസ്രയേലുമായി ആലോചിച്ച ശേഷം- ട്രംപ്

    വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തു തീരുമാനമെടുത്താലും അത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തശേഷം മാത്രമാകുമെന്നും ട്രംപ് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. താനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ…

    Read More »
  • Breaking News

    ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ സാക്ഷാൽ കിങ് ഇങ്ങനെ കുറിച്ചു… “അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹൻ, ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു, നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ”….

    അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കിങ് കോലി കുറിച്ചു. അതേസമയം ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽനിന്നു വെറും 46 റൺസ് മാത്രമായിരുന്നു സ‍ഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ട് ഇഷാൻ കിഷനു വിക്കറ്റ് കീപ്പർ സ്ഥാനവും നൽകി ഡ​ഗൗട്ടിൽ ഇരിപ്പുറപ്പിച്ച സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെയ്ക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോടുള്ള ഇന്ത്യയുടെ തോൽവി സഞ്ജുവിന്റെ തലവര മാറ്റി. സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ…

    Read More »
  • Breaking News

    കാര്യവട്ടത്ത് കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24

    അഹമ്മാദാബാദ്: പ്രതികാരം അത് വീട്ടാനുള്ളതാണ് അത് സ്വന്തമാണെങ്കിലും എതിരാളിയാണെങ്കിലും. 36 ദിവസം മുൻപ് തഴയപ്പെട്ട് ലോകകപ്പ് വേദിയിൽ ഒരു കളിയിലെങ്കിലും ഇറങ്ങാനാവില്ലെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന് ടി 20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് മലയാളി താരം നേടിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിനു ശേഷം ടീമിൽ ഇടംപിടിച്ച സഞ്ജു തുടർച്ചയായ മൂന്ന് വെടിക്കെട്ട് ഫിഫ്റ്റികളും നേടി. ഫൈനലിൽ 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റൺസാണ് താരം നേടിയത്. അതേസമയം മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോർഡും സഞ്ജു തകർത്തു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്. 2014 ടി20 ലോകകപ്പിൽ കോഹ്ലി…

    Read More »
  • Breaking News

    ​ഗൾഫ് രാജ്യങ്ങളെ തുടരെത്തുട‌രെ ആക്രമിച്ച് ഇറാൻ, ആക്രമണത്തിൽ 5 മരണം, കൊല്ലപ്പെ‌ട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം

    ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട്: ​​ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാകുന്നു, ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. കൂടാതെ ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരേയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി. ഇതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും…

    Read More »
  • Breaking News

    ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍

    അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…

    Read More »
  • Breaking News

    തുടർച്ച… രണ്ടാംതവണയും ലോക രാജാക്കന്മാർ… ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ, ജയം 96 റൺസിന്

    അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് രണ്ടാം തവണയും ഇന്ത്യ ലോക രാജാക്കാന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസ് തകർത്താണ് ഇന്ത്യ രണ്ടാംതവണയും ലോകരാജാക്കന്മാരായത്. ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 158 റൺസിന് ഓൾഔട്ടാവുകയാവുകയായിരുന്നു. ഓപ്പണർ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5), മാർക് ചാപ്മാൻ (3), ടിം സെയ്ഫർട്ട് (52), ഡാരില്‍ മിച്ചല്‍ (17), ജെയിംസ് നീഷാം (8), മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍- 47), മാറ്റ് ഹെന്റി- (0), ജേക്കബ് ഡഫി-3 ലോക്കി ഫെര്‍ഗൂസണ്‍-(6*) എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്കോറുകൾ. സെമി ഫൈനലിലെ സെഞ്ചുറി വീരനായ അലനെ മൂന്നാം ഓവറിൽ തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്. ഫൈനലിൽ നാലു വിക്കറ്റുകൾ നേടി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കി…

    Read More »
Back to top button
error: