-
Breaking News
പാലക്കാട് സ്വതന്ത്രനാകാനില്ല!! എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്, പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല… കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം- രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മത്സരിക്കുമോയെന്നു കോൺഗ്രസുകാർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും രാഹുൽ പറഞ്ഞു. അതേസമയം ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ…
Read More » -
Breaking News
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ
ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി.…
Read More » -
Breaking News
സിഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നംഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ അസഭ്യവർഷം… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സിഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം
കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു അതിക്രമമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കടയിലെത്തിയ പ്രതികൾ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളി. പൂരത്തെറി വിളിച്ചുകൊണ്ടായിരുന്നു യുവാക്കളുടെ ആക്രമണം. ഇത് ഏറെ നേരം നീണ്ടു നിന്നെങ്കിലും ചുറ്റും കൂടിയവരാരും തടയാൻ ശ്രമിച്ചുമില്ല. പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, തങ്ങൾ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ മർദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം…
Read More » -
Breaking News
ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും
കോട്ടയം: ക്രിക്കറ്റ് കളി കാണാൻ മറ്റ് തിരക്കുകളൊക്കെ മാറ്റിവച്ച് പലരും ഉത്സാഹത്തോടെ ഇരിക്കുന്നത് കാണുമ്പോൾ വീട്ടുകാർ ചോദിക്കും ഇതൊക്കെ കണ്ടിട്ട് നിനക്കൊക്കെ എന്തുകിട്ടാനാണെന്ന്. എന്നാൽ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും ജീവനക്കാരോട് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് അത്തരമൊരു ചോദ്യം ആരും ചോദിക്കില്ല. കാരണം അവർക്ക് ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കുറച്ച് സ്പെഷലാണ്. കടുത്ത സഞ്ജു സാംസൺ ഫാനാണ് അവരുടെ കടയുടമ നിതിൻ ബാബു. ഇന്ത്യ ജയിച്ചതോടെ 2,000 രൂപ വീതമാണു ജീവനക്കാർക്ക് നിതിന്റെ സമ്മാനം. ഒന്നും രണ്ടും തൊഴിലാളികൾക്കല്ല 63 പേർക്ക്. ക്വാർട്ടർ ഫൈനലിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകിയിരുന്നു. സെമി ഫൈനലിൽ സഞ്ജുവിന്റെ ചിറകിൽ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാർക്കും 1000 രൂപയും നൽകി.
Read More » -
Breaking News
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ. സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ. അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്,…
Read More » -
Breaking News
‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക
കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു. യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.
Read More » -
Breaking News
അപ്രതീക്ഷിതമായി കുടുംബവീട്ടിലെത്തിയ ഭാര്യ, ഗണേഷിനെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ കൈക്കലാക്കാൻ മന്ത്രിയുടെ സഹായികൾ ഭാര്യയെ റൂമിൽ കയറ്റി കതകടച്ചു!! സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല…
കൊച്ചി: കോൺഗ്രസ് നേതാവ് കെഎസ് യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദു കൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് സ്ഥിരീകരിക്കുന്ന രീതിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. അപ്രതീക്ഷിതമായെത്തിയ ഭാര്യ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയും ചെയ്തുവെന്നാണ് യദു ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. ഇതു കണ്ടയുടൻ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തുടർന്നു തിരുവനന്തപുരത്തെ…
Read More » -
Breaking News
തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: രൂക്ഷ പ്രതികരണവുമായ് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’
ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം. നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം. ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു ‘കുന്ദവയെ കുറച്ച്…
Read More » -
Breaking News
പിഎയുടെ തട്ടിപ്പ്, എംഎല്‍എയെ വെട്ടി; നാട്ടിക സീറ്റിന്റെ പേരില്‍ സിപിഐയില്‍ പൊട്ടിത്തെറി; നാട്ടികയില്‍ പേമെന്റ് സീറ്റെന്നു സി.സി. മുകുന്ദന്‍; പാര്‍ട്ടി മറുപടി നല്‍കുമെന്ന് ഗീതാ ഗോപി; പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്
തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയില്‍ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ. മന്ത്രി കെ. രാജനും വി.ആര്‍. സുനില്‍ കുമാറിനുമടക്കം ഇളവ് അനുവദിക്കുമ്പോള്‍ മണ്ഡലത്തില്‍ വന്‍ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിര്‍ന്ന സിപിഐ നേതാവു കൂടിയായ മുകുന്ദന്‍ രംഗത്തുവന്നത്. ഒരു തവണ ജയിച്ചവര്‍ക്കു രണ്ടാമൂഴം നല്‍കണമെന്ന പാര്‍ട്ടിയുടെ മാനദണ്ഡം കാറ്റില്‍പറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎല്‍എയും രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ ഗീതാ ഗോപിയെയാണു നിലവില്‍ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും വന്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിക്കു വേണ്ടി പണപ്പിരിവു നടത്താന്‍ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മത്സരിച്ചാല്‍ പുറത്താക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്ന്…
Read More » -
Breaking News
ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ്, എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല, ഇനി പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും, അതാണ് എന്റെ മനസ്സിൽ- വെല്ലുവിളിച്ച് എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, ജനങ്ങൾക്ക് എന്നെ അറിയാം- ഗീതാ ഗോപി… സിപിഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി
തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു. ‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്. അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ…
Read More »