-
Breaking News
വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ
കൊച്ചി: നാടിനെയൊട്ടാകെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല അരങ്ങേറിയത്. മുൻവൈരാഗ്യത്തിന്റെ പേരിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു പോലീസിനോട് പറഞ്ഞത്. ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങിവന്നത്. ഇതോടെ വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി…
Read More » -
Breaking News
കാസർകോടൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറച്ചു നാളായി ചിന്നു ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുവതി കാസർകോട് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. കൂടുതലും പാചക, യാത്രാ വീഡിയോകളാണ് സമൂഹമാധ്യമങ്ങളൂടെ അവതരിപ്പിച്ചിരുന്നത്. പ്രമോഷൻ വീഡിയോകളും ചെയ്തിരുന്നു. അതേസമയം വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
Read More » -
Breaking News
ഗണേഷിന് ഉമ്മൻചാണ്ടിയോട് പക, സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു, താൻ കണ്ടതാണ്, കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല, ആ പേര് പിന്നീട് കൂട്ടിച്ചേർത്തത്, ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് ജയിലിൽ പോയേനെ- ബാലകൃഷ്ണപ്പിള്ളയുടെ മകൾ
കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നും ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് കുമാറിന് അന്ന് ജയിലിൽ പോകേണ്ടിവരുമായിരുന്നു. ജയിലിൽ പോയാരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇപ്പോൾ മന്ത്രിപദത്തിലെത്താനോ ഗണേഷിനു കഴിയുമായിരുന്നില്ല. എന്നാൽ പിന്നീട് മന്ത്രിസ്ഥാനം തിരികെ നൽകാത്തത് ഗണേഷിന് ഉമ്മൻചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താൻ കണ്ടതാണ്. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേർത്തതാണ്. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ്കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹൻദാസിന്റെ സുപ്രധാന വെളിപ്പെടുത്തൽ. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്…
Read More » -
Breaking News
ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു… കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല, കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും.. .പാലായിൽ ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട… വെല്ലുവിളിച്ച് കാപ്പൻ
കോട്ടയം: യുഡിഎഫിലേക്കില്ലെന്നു ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെ യുഎഡിഎഫിലേക്കു തിരികെ കേറാനായി ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. ‘കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും’ എന്നും കാപ്പൻ പറഞ്ഞു. അതുപോലെ തനിക്കെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കും അദ്ദേഹം ചുട്ട മറുപടി നൽകി. പാലായിൽ തനിക്കെതിരെ മത്സരിച്ചാൽ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് കാരണം. പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി…
Read More » -
Breaking News
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!! പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പോകുന്നില്ല…ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, വീട്ടിൽ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്…പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അതുപോലെ നിയമസഭാ ഇലക്ഷന് നിൽക്കുന്നില്ലെന്ന കാര്യവും ആർ ശ്രീലേഖ വ്യക്തമാക്കി. ” 14 പേരടങ്ങിയ സംഘമാണ് പോകാൻ തീരുമാനിച്ചത്. ഓരോ സ്ഥലങ്ങളിലും സ്വീകരണമേറ്റുവാങ്ങി അഞ്ചാം ദിവസം ഡൽഹിയിലെത്തും, അതായിരുന്നു തീരുമാനം. തനിക്ക് വീട്ടിൽ 94 വയസായ അമ്മയുണ്ട്, വീട്ടിലെ കാര്യങ്ങൾ നോക്കണം, കടയിൽ പോകണം, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. അതുകൊണ്ട് 5 ദിവസം മാറി നിൽക്കാനാവില്ല. ഈ പ്രായത്തിൽ ട്രെയിൻ യാത്ര പറ്റില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദേശിച്ചു. എന്നാൽ പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.” ശ്രീലേഖ പറഞ്ഞു. അതേസമയം ട്രെയിൻ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോർട്ടുകൾ ശ്രീലേഖ തള്ളി. പൈസ…
Read More » -
Breaking News
37 വർഷത്തിനിടെ ഇത് ആദ്യം….വ്യോമസേനാ യോഗം ഒഴിവാക്കി ഖാമേനി, ഇറാൻ പരമോന്നത നേതാവിന്റെ പുതിയ നീക്കം അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ… ലക്ഷ്യം പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണം?…
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി, അധികാരമേറ്റ് ശേഷം 37 വർഷത്തിനിടെ ആദ്യമായി വ്യോമസേനാ കമാൻഡർമാരുമായുള്ള വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. 1989 മുതൽ തുടർച്ചയായി പങ്കെടുക്കുന്ന, ഇസ്ലാമിക് റിപ്പബ്ലിക്കിനോടുള്ള സൈന്യത്തിന്റെ വിശ്വസ്തത പ്രതീകാത്മകമായി പ്രകടിപ്പിക്കുന്ന ഫെബ്രുവരി 8-ന് നടക്കുന്ന ചടങ്ങാണ് ഖാമേനി ഇത്തവണ ഒഴിവാക്കിയത്. യോഗത്തിൽ അദ്ദേഹത്തിന്റെ പേരിൽ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദോൽറഹീം മൂസവി മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാല് പതിറ്റാണ്ടോളം ഇറാന്റെ സൈനിക കലണ്ടറിലെ സ്ഥിരം ചടങ്ങായിരുന്ന യോഗത്തിൽ നിന്നുള്ള പരമോന്നത നേതാവിന്റെ അഭാവം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനമെന്നതാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കൻ സൈനികാക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെ, ടെഹ്റാന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. അമേരിക്ക ആക്രമണം നടത്തിയാൽ അത് മുഴുവൻ മേഖലയിൽ വ്യാപിക്കുന്ന വലിയ സംഘർഷമായി മാറുമെന്ന മുന്നറിയിപ്പ് ഖാമേനി…
Read More » -
Breaking News
‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന് നഷ്ടം 25 ലക്ഷം, അതേ നടൻ, ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല, ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്… മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നു- ഇനി മുതൽ 16 മണിക്കൂർ വേണ്ട 12 മണിക്കൂർ മാത്രം ജോലി- ബി. ഉണ്ണികൃഷ്ണൻ
കൊച്ചി: നടൻ ബിജു മേനോനെതിരേ രൂക്ഷ നിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം. ‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ് സംവിധാനംചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ? പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്’, അദ്ദേഹം പറഞ്ഞു. അതേസമയം, മലയാള സിനിമാ മേഖലയിൽ…
Read More » -
Breaking News
‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’… ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി അസം മുഖ്യമന്ത്രി!! വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനം, കോടതി ഇടപെടണം- കെ സി വേണുഗോപാൽ, ബിജെപി പുറത്തുവിട്ടത് വിഷം തുപ്പുന്ന ചിത്രം-ശിവസേന
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിവാദം കത്തുന്നു. വീഡിയോ ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതിനു പിന്നാലെ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പിന്നാലെ വീഡിയോ നീക്കം ചെയ്തെങ്കിലും വിവാദം തുടരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു ഈ വീഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാൽ കോടതി ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ചിത്രം നീക്കം ചെയ്തെങ്കിലും അതിനു മുൻപ് ഡൗൺലോഡ് ചെയ്യാൻ ധാരാളം സമയം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു.…
Read More » -
Breaking News
‘ ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിന്റെ പൂതി മനസ്സിൽ വെച്ചാൽമതി; തുടർഭരണം സംഭവിച്ചാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്നൊരു പ്രയോഗം തന്നെ ഇല്ലാതാകും’ – എം. വി ഗോവിന്ദൻ
കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ പ്രയോഗം അവസാനിക്കും. ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ പാവങ്ങൾ എന്ന പദം ഉണ്ടാവില്ല.വികസിത-അർദ്ധവികസിത രാജ്യങ്ങളിൽ കൂടുതൽ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടേതെന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉള്ളതെന്ന്. വി.ഡി. സതീശൻ്റെ ജാഥയിൽ കേരളത്തിൻ്റെ വികസനം എന്ന അജണ്ട ഇല്ല. കോലീബി- ജമാഅത്തെ സഖ്യത്തിൻ്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിൻ്റെ സമീപനം. രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻ്റിൻ്റെ നിലപാട് ഇതുതന്നെയാണോ?, എം.വി. ഗോവിന്ദൻ ചോദിച്ചു. പി.വി. അൻവറിനെതിരേ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്,…
Read More » -
Breaking News
പോറ്റിയുടെ അടുത്ത പണി ബിജെപിക്കിട്ട്!! ബിജെപി നേതാക്കളുമായി അടുത്ത ബന്ധം, സദാനന്ദ ഗൗഡയും അശ്വന്ത് നാരായണനും പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിൻറെ ദൃശ്യങ്ങൾ പുറത്ത്, ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണച്ചടങ്ങിൽ പോറ്റിയും
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായും അടുത്ത ബന്ധമെന്ന് സൂചന. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിൻറെ ദൃശ്യങ്ങൾ പുറത്ത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്. ഇതിൽ പോറ്റിയും പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നത്. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രമന്ത്രി കൂടിയായിരുന്നു. അതുപോലെ ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കൺവീനറും കോൺഗ്രസ് എംപിയുമായ അടൂർ പ്രകാശ്, സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റി പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൂടാതെ കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ…
Read More »