• Breaking News

    ‘സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യം, പിണറായി 3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യും, ഏകാധിപത്യം നാശത്തിൽ അവസാനിക്കും,സർക്കാരിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കുന്നവരുടെ ഭരണം അവസാനിക്കണം ‘- സാറാ ജോസഫ്

    തൃശ്ശൂർ: സംസ്ഥാനത്ത് ഭരണം വേണ്ടെന്നും മുന്നണികൾ മാറി മാറി ഭരിക്കുന്നത് നല്ലതെന്നുമുള്ള കവി സച്ചിദാനന്ദൻ്റെ പരാമർശത്തെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ് രംഗത്ത്. പിണറായി3.0 എന്ന അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടിബ്രാന്‌റിംഗ് ദോഷം ചെയ്യും.വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് പോകുന്നത് നാശമായിരിക്കും.ഭരണാധികാരത്തിൽ വന്നത് ഇടതു പാർട്ടിയാണ്. ഇടതുപാർട്ടി അധികാരത്തിൽ വന്നിട്ട് അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു. ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാൻ പാടില്ല എന്ന സമ്പ്രദായമാണ്.അധികാരം നിലനിർത്താൻ ഏതു പിശാചിൻ്റെ കൂടെ കൂടും എന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്.അധികാരമാണ് അവർക്ക് മുഖ്യം ജനാധിപത്യമല്ല.വികസനം എന്ന പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗ്ഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല കാണുന്നില്ല എന്നും സാറ ജോസഫ് കൂട്ടിച്ചേർത്തു ജനാധിപത്യത്തിൻ്റെ നാശമാണ് ഓരോ രാഷ്ട്രീയ പാർട്ടിക്കും അകത്ത് സംഭവിക്കുന്നത്.ചോദ്യം ചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവിധം കാര്യങ്ങൾ പോകുന്നു.പ്രതിപക്ഷത്തിരിക്കുന്നത് ഭരണ പക്ഷത്തിന് നല്ലതാണ്.ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ…

    Read More »
  • Breaking News

    സമ്മതമില്ലാതെ ചേർത്തു പിടിച്ചു, എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചു, ഓട്ടോയിൽ വച്ച് ബലമായി ചുംബിക്കാൻ ശ്രമം!! മുസിരിസ് ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരെ ഇമെയിൽ വഴി പരാതി

    കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. തയ്‌വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ ഇമെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഈ മാസം രണ്ടിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി വിദേശ കലാകാരി പരാതി നൽകിയത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി നൽകുകയായിരുന്നു. അതേസമയെ സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിദേശവനിതയുടെ പരാതി ഇങ്ങനെ: ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച്…

    Read More »
  • Breaking News

    ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം പോരായെന്ന് സിപിഎം; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ​ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സംസ്ഥാന കമ്മിറ്റി ;​ഗുണപ്ര​ദമാക്കാവായിരുന്ന ​ഗൃഹസന്ദർശനത്തോട് പാർട്ടി ഘടകങ്ങൾ അനാസ്ഥ കാട്ടിയെന്നും വിമർശനം

    കാസർകോട്: ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ പോരായ്മയുള്ളതായി സി.പി.എം. വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദ്ദേശത്തിലാണ് ഈ പരാമർശം. ഏറെ ഫലപ്രദമാക്കാവുന്ന ഗൃഹസന്ദർശനത്തോട് വിവിധ പാർട്ടിഘടകങ്ങൾ അനാസ്ഥയാണ് കാട്ടിയതിൻറെ നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഓരോ ബൂത്തിലും രണ്ടു പാർട്ടി അംഗങ്ങൾ മുഴുവൻ സമയ പ്രവർത്തകരായി വേണം. ബൂത്ത് അടിസ്ഥാനത്തിൽ മുഴുവൻ സമയ പ്രവർത്തകരായി നിശ്ചയിക്കുന്നവർക്ക് പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനം നൽകണം. ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുമ്പോൾ പാർട്ടി അംഗങ്ങളില്ലാത്തയിടങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തി നിർബന്ധമായും കമ്മിറ്റിയുണ്ടാക്കണം. ബൂത്ത് കമ്മിറ്റിക്കുപുറമേ മുൻകാല പാർട്ടി പ്രവർത്തകർ, അംഗങ്ങൾ ഇല്ലാത്ത സക്രിയ അനുഭാവികൾ, പൊതു സ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായകമ്മിറ്റികളും രൂപവത്കരിക്കണം. വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധമുണ്ടാക്കാൻ ശ്രദ്ധിക്കണം. പാർട്ടിയിൽനിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കണം. സമുദായസംഘടനകളോട് നല്ലബന്ധം പുലർത്തണം. പട്ടികജാതി, പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കണം.…

    Read More »
  • Breaking News

    ബം​ഗ്ലാദേശിനായുള്ള പിസിബിയുടെ വിശാല ഹൃദയം കാണാതെ പോകരുത് ഐസിസി!! ലോകകപ്പ് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം, ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം- കടുംപിടിത്തത്തിൽ നഖ്‍വി… അന്തിമ തീരുമാനം പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

    ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കാൻ പുതിയ ഡിമാന്റുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൂന്ന് ആവശ്യങ്ങളാണ് പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു മുന്നിൽവച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ട് ഐസിസി അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. എന്നാൽ മത്സരം ബഹിഷ്കരിച്ചാലുള്ള നടപടികൾ ഐസിസി പിസിബി അംഗങ്ങളെ അറിയിച്ചു. അതേസമയം പിസിബിയിലെ ഒരു വിഭാഗം ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാൽ പിസിബി തലവനും പാക്ക് മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയാണു കടുംപിടിത്തമാണ് ഇതിനു തടസമായി നിൽക്കുന്നത്. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഇറങ്ങണമെങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ലോകകപ്പിൽനിന്നു പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നൽകുന്ന തുക വർധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം.– എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങൾ. ഇതൊക്കെ അംഗീകരിച്ചാൽ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്നാണ് പിസിബിയുടെ നിലപാട്. അന്തിമ തീരുമാനം…

    Read More »
  • Breaking News

    കുന്നോളമുണ്ട് ആ നെഞ്ചിലെ പരിഭവം… കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം

    തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി. മേയർക്കും കൗൺസിലർമാർക്കും പുറമേ സ്വതന്ത്രനേയും ക്ഷണിച്ചിട്ടുണ്ട് മോദി. അതേസമയം പാർട്ടിക്കൊപ്പം പോകാതെ ഡൽഹിയിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കാൻ തീരുമാനിച്ച് കൗൺസിലർ ആർ. ശ്രീലേഖ. അതിനാൽതന്നെ ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖയുടെ തീരുമാനം. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനും കൂടിയാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ…

    Read More »
  • Breaking News

    ആ വരുന്നത് ഒരു ഡ്രോണാണോ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്

    ഇസ്‌ലാമാബാദ്: പഹൽ​ഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന. നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും. അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ…

    Read More »
  • Movie

    അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് എന്റർടെയ്‌നർ ഫെബ്രുവരി 20ന്..

    സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തും. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ്…

    Read More »
  • Movie

    നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ 2026 ഫെബ്രുവരി 11 ന്

    തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ തീയതി പുറത്ത്. 2026 ഫെബ്രുവരി 11 ന് ആണ് ചിത്രത്തിന്റെ ടീസർ പുറത്തു വരിക. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. സ്വയംഭുവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ടീസർ സമ്മാനിക്കുക. ടീസർ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ടുള്ള പോസ്റ്ററിൽ നിഖിലിനെ ഒരു മഹാ യോദ്ധാവായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനിയന്ത്രിതമായ രോഷത്തോടെ കടന്നു പോകുന്ന കഥാപാത്രമായാണ് ഈ പോസ്റ്ററിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. നീളമുള്ള മുടിയുള്ള, ചുവന്ന ട്രൌസറുകൾ ബൂട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുണ്ട കവചിത വസ്ത്രം ധരിച്ച അദ്ദേഹം, ഒരു വമ്പൻ വാളും കയ്യിലേന്തിയാണ്…

    Read More »
  • Breaking News

    നിലപാടിലുറച്ച് സച്ചിദാനന്ദന്‍; കോണ്‍ഗ്രസ് ഭരിച്ചാലും ഞാന്‍ ഇതു പറയും; ഗുരുവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളെ പ്രീണിപ്പിക്കുന്നത് ഭൂഷണമല്ല, ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ബിജെപിയില്‍ പ്രതീക്ഷയില്ല

    തൃശൂര്‍: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാര്‍ട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാര്‍ട്ടിപോലും ആഗ്രഹിക്കാത്തവര്‍ സ്വാര്‍ഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവര്‍ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. അദൃശ്യരായവരെ ദൃശ്യരാക്കുന്നതാണു ജനാധിപത്യം. ഇതുവരെ കാണാത്തവര്‍ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്‌വരെ എത്തുമ്പോഴാണു ജനാധിപത്യം അതിന്റെ ആത്യന്തിക അര്‍ഥം കൈവരിക്കുന്നത്. ഒരുകാലത്ത് സായുധ വിപ്ലവത്തിലാണു വിശ്വസിച്ചത്. അതില്‍നിന്ന് ഞാന്‍ ഏറെ അകന്നിട്ടുണ്ട്. ജനാധിപത്യത്തെ എങ്ങനെ സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികള്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ ബിജെപിക്കു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക്…

    Read More »
  • Kerala

    സാറ്റലൈറ്റ് ന്യൂസ്‌ ചാനലായ എം ഫൈവ് ലൈവിൽ (M5 Live) ചീഫ് എഡിറ്ററായി ആർ. അജിത്ത് കുമാറിനും ന്യൂസ്‌ ഡയറക്ടറായി ജി. കെ. സുരേഷ് ബാബുവിനും നിയമനം.

    കൊച്ചി : എം ഫൈവ് ലൈവ് (M5 Live) ന്യൂസ്‌ ചാനൽ എഡിറ്റർ ഇൻ ചീഫായി ആർ.അജിത് കുമാറിനും, ന്യൂസ്‌ ഡയറക്ടറായി . ജി. ക്കെ. സുരേഷ് ബാബുവിനും നിയമനം നൽകി മീഡിയ കമ്പനിയായ പ്രജ്ന ന്യൂസ്‌ എൽ. എൽ. പി. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ സോംദേവിൽ നിന്ന് മഹാത്മാ ഗാന്ധി രചിച്ച ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ഔപചാരികമായി കൈപ്പറ്റി. “ജേർണലിസം ത്രൂ എക്സ്പീരിയൻസ്ഡ് ഹാൻഡ്സ് ” (Journalism Through Experienced Hands) എന്ന കാംപയിനിലൂടെയായിരിക്കും M5 Live (എം ഫൈവ് ലൈവ്) കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയെന്നും, നിലവിൽ ദൃശ്യ മാധ്യമരംഗത്ത് നടക്കുന്ന അധാർമികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാർത്തകളെ എന്റർടൈൻമെന്റ് ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിന് ചേർന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള ജേർണലിസ്റ്റുകൾ കേരളത്തിൽ ജേർണലിസം നയിക്കുമെന്നും സി. ഇ. ഒ. സോംദേവ് അറിയിച്ചു. വ്യവസായ…

    Read More »
Back to top button
error: