VIDEO

  • എൻസിപി പിളരും, മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും

    എൻസിപി സംസ്ഥാന ഘടകം പിളരും എന്നുറപ്പായി. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി കാപ്പൻ ഡൽഹിയിൽ ചർച്ച നടത്തി. പിളരാനുള്ള അനുമതി ശരത്പവാർ നൽകി എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എൻസിപിയുടെ നിർണായക യോഗം എറണാകുളത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരും. ടി പി പീതാംബരൻ മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗം. ഈ യോഗത്തിന്റെ തീരുമാനമായിട്ടായിരിക്കും പിളർപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. പാലായിൽ മത്സരിക്കുമെങ്കിലും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ ആയിരിക്കില്ല മാണി സി കാപ്പൻ മത്സരിക്കുക എന്നാണ് സൂചന. മാണി സി കാപ്പനെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ മുരളീധരൻ എംപി തുടങ്ങിയവർ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ചയാണ് പാലായിൽ എത്തുക. ആയിരം പ്രവർത്തകരും 250 ബൈക്കുകളും അണിനിരക്കുന്ന റാലിയിൽ തുറന്ന ജീപ്പിൽ ആയിരിക്കും മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സ്ഥലത്തേക്ക് എത്തുക.…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകാൻ സാധ്യത

    ശബരിമലവിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കത്തിന് ഒരുങ്ങുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ദേവസ്വം ബോര്‍ഡിന് ഇത് നല്‍കുന്നതില്‍ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വ്യക്തമായ നിയമോപദേശം തേടി തീരുമാനം എടുക്കാനാണൊരുങ്ങുന്നത്. വിശ്വാസികള്‍ക്ക് അനുകൂലമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റ് എന്‍ വാസുവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എംഎ ബേബിയുടെ നിലപാട് പ്രഖ്യാപനം വിവാദത്തിലായി. സൂപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് ബേബി ഇപ്പോഴും പറയുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് നേരത്തെ ബേബി വ്യക്തമാക്കിയിരുന്നു. ഈ പ്രത്യക്ഷ സമീപനം പിന്നീട് ബേബി തിരുത്തിയെങ്കിലും സര്‍ക്കാര്‍ എല്ലാവരോടും കൂടിയാലോചിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് നിര്‍ണ്ണായക നീക്കത്തിന് ശ്രമിക്കുന്നത്. 2006-ലാണ്…

    Read More »
  • അശരണര്‍ക്ക് ആശ്വാസമായി നിയാസ് ഭാരതി

    ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി ദാനം ചെയ്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി. ഗാന്ധിയന്‍ ജീവിതരീതിയില്‍ ഒരു മാതൃക ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്നെ വിഭാവനം ചെയ്ത പദ്ധതിയാണ് ഗാന്ധിഗ്രാം.സര്‍ക്കാരിന്റെ ഭൂരഹിത പട്ടികയില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തി നാല് സെന്റ് ഭൂമിയാണ് വീട് നിര്‍മ്മിക്കാനായി നിയാസ് ദാനം ചെയ്തത്. ആ പാര്‍പ്പിട സമുച്ചയത്തിന് ഇട്ട പേരാണ് ഗാന്ധിഗ്രാം. ഈ പദ്ധതിയിലൂടെ ഇന്ന് ഇരുപതോളം പേര്‍ക്കാണ് വീട് ഒരുങ്ങുന്നത്. സംഭരണി, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, തൊഴില്‍ പരിശീലനകേന്ദ്രം, സൗരോര്‍ജ പ്ലാന്റ് എന്നിവയും ഇവിടെയൊരുക്കാനാണ് നിയാസിന്റെ ശ്രമം. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇവ നിര്‍മിക്കാന്‍ നിയാസ് ഒരുങ്ങുന്നത്. കുളത്തിന്റെയും ഗാന്ധി മണ്ഡപത്തിന്റെയും ഇവിടേക്കുള്ള റോഡിന്റെയും പണികള്‍ നിയാസ് തന്നെ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം മുമ്പാണ് മുദാക്കല്‍ പഞ്ചായത്ത് ഓഫീസില്‍, അമ്മ ഉപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ നിയാസ് കാണുന്നത്. അമ്മൂമ്മയാണ് അവനെ നോക്കിയിരുന്നത്. ആ കുഞ്ഞിന്റെ ചികിത്സയ്ക്കായി കിടപ്പാടം…

    Read More »
  • നാടിന്റെ നൊമ്പരമായി ആമില്‍…

    ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്‍മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. അതിനോട് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് അരങ്ങേറിയത്. ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകനായ ആമിലിനെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്. കൊന്ന ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച വസ്തുത പ്രതിയായ അമ്മയുടെ വാക്കുകളാണ്. ദൈവം പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആ വാക്കുകളില്‍ ഒരു അമ്മയുടെ മാതൃത്വമോ സ്നേഹമോ അവര്‍ക്ക് കാണാനായില്ല. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഒരു സ്്ത്രീ. പുലര്‍ച്ചെ നാല് മണിയോടെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍…

    Read More »
  • 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണം 30 ശതമാനത്തിൽ താഴെ, പരിശോധിക്കാൻ കേന്ദ്രം -വീഡിയോ

    Read More »
  • സോഷ്യൽ മീഡിയ രംഗത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ അറ്റകൈ പ്രയോഗം – വീഡിയോ

    Read More »
  • ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു വീണു വൻ പ്രളയം, നൂറിലധികം പേരെ കാണാതായി- വീഡിയോ

    Read More »
  • കാർഷിക നിയമം: പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് തിരിച്ചടിയോ?-വീഡിയോ

    Read More »
  • എൻഡിഎ അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡിൽ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രൻ- വീഡിയോ

    Read More »
Back to top button
error: