VIDEO

  • എൻസിപി എൽഡിഎഫിൽ തുടരുമെന്ന് സൂചന, മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല

    എൻസിപി എൽഡിഎഫിൽ തന്നെ തുടരുമെന്ന് സുചന. ഇന്നു നടന്ന ചർച്ചയിൽ മുന്നണി മാറ്റ നിർദ്ദേശത്തോട് ശരത്പവാർ അനുകൂലമായി പ്രതികരിച്ചില്ല എന്നാണ് വിവരം. സിപിഎം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും ശരത്പവാറുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശരത്പവാറിന്റെ തീരുമാനം എന്നാണ് വിവരം. അതേസമയം മാണി സി കാപ്പൻ യുഡിഎഫിലേക്ക് എന്ന സൂചനകൾ തന്നെയാണ് ലഭിക്കുന്നത്. താൻ യുഡിഎഫിലേക്ക് എന്ന് മാണി സി കാപ്പൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ മറ്റന്നാൾ മാണി സി കാപ്പൻ പങ്കെടുത്തേക്കും. മറ്റന്നാൾ ആണ് യാത്ര പാലായിൽ എത്തുന്നത്.

    Read More »
  • കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്തേക്ക് – വീഡിയോ

    Read More »
  • എൽഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ, യുഡിഎഫ് ഘടകകക്ഷിയാകും

    എൽഡിഎഫ് വിടുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് ഘടകകക്ഷി ആകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം എത്തുന്നതിനുമുമ്പ് ഒരു തീരുമാനം വേണം. പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചക്കുശേഷം വൈകുന്നേരം തന്നെ തീരുമാനം വ്യക്തമാക്കും. മന്ത്രി എ കെ ശശീന്ദ്രനെതിരെ പരിഹാസവും മാണി സി കാപ്പൻ ഉന്നയിച്ചു. ശശീന്ദ്രൻ പാറപോലെ എൽഡിഎഫിൽ ഉറച്ചു നിന്നോട്ടെ എന്നായിരുന്നു പ്രതികരണം.

    Read More »
  • നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ലധികം സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്

    നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ലധികം സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചില സീറ്റുകളാണ് കേരള കോൺഗ്രസ് എം ,ജെഡിഎസ് തുടങ്ങിയ പാർട്ടികൾക്ക് വിട്ടുകൊടുത്തത്. ഇതിൽ നിന്നുള്ള സീറ്റുകൾ അടക്കമാണ് 90ലധികം എന്ന സംഖ്യ. 10 ശതമാനം സീറ്റ് സ്ത്രീകൾക്കായി മാറ്റിവയ്ക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റ് പുതുമുഖങ്ങൾക്ക് നൽകും. മിഷൻ 60 എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതായത് 60 സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്ന്. ഇരുപതിലധികം സീറ്റുകൾ മുസ്ലിം ലീഗിന് ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അഞ്ചിലധികം സീറ്റുകൾ മറ്റു ഘടകകക്ഷികൾക്ക് ലഭിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ എൺപതിലധികം സീറ്റുകളുമായി അധികാരത്തിലെത്താം എന്നാണ് കോൺഗ്രസ് കരുതുന്നത്. സീറ്റ് നിർണയ ചർച്ച ഉടൻ പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തിയതിനുശേഷം 25ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

    Read More »
  • മേജര്‍ രവി ഇനി കോണ്‍ഗ്രസില്‍…ഐശ്വര്യ കേരളയാത്രയില്‍ പങ്കാളിയായി

    ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നു.പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മേജര്‍ രവി പങ്കെടുത്തു. ബിജെപിയുമായുള്ള ബന്ധം വിച്ചേദിച്ചാണ് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് പോയത്. ഏറെക്കാലമായി മേജര്‍ രവിയുടെ നിലപാടുകളില്‍ ബിജെപി ബന്ധം തെളിഞ്ഞു നിന്നിരുന്നു. മുന്‍ എന്‍എസ്ജി കമാണ്ടോ ആയിരുന്ന മേജര്‍ രവി ഇന്ത്യന്‍ ആര്‍മിയുടെ റിട്ടയേര്‍ഡ് മേജര്‍ ആണ്. 1991 ലും 92 ലും രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2006 ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവി സിനിമ സംവിധാന രംഗത്തെത്തിയത്.

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • രാഷ്ട്രീയപാര്‍ട്ടി പ്രവേശനത്തെ തളളി നടി പാര്‍വ്വതി തിരുവോത്ത്

    ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി പാര്‍വ്വതി തിരുവോത്ത്. ശക്തമായ നിലപാടുകളിലൂടെയും താരം പലപ്പോഴും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടികാണിക്കാത്ത താരം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ട്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് പാര്‍വ്വതി നടത്തിയ ഒരു പരാമര്‍ശമാണ് പുലിവാലായിരിക്കുന്നത്. കര്‍ഷകസമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമണെന്നും കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനില്ലെന്നുമായിരുന്നു ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതിയുടെ പരാമര്‍ശം. ഇപ്പോഴിതാ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍വ്വതി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നും സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോഴിതാ ഈ രാഷ്ട്രീയ വാര്‍ത്തകളില്‍ നിലപാടറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് താരം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു.…

    Read More »
  • എം.ശിവശങ്കറിനു ജാമ്യം: എൻഫോഴ്‌സ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു

    https://youtu.be/vD2J7K1R4WU എം.ശിവശങ്കറിനു ജാമ്യം നല്‍കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്. കണക്കില്‍ പെടാത്ത 64 ലക്ഷം രൂപ തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലായ അവസരത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഈ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയില്‍ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനില്‍ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനത്തിലായിരുന്നു ഇഡി. ഈ തുക കൈമാറിയ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ത് പൗരന്‍ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. 98 ദിവസത്തെ വിചാരണ തടവിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫെബ്രുവരി…

    Read More »
  • സംസ്ഥാനത്ത്‌ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

    Read More »
  • കുട്ടികളെ പങ്കെടുപ്പിക്കുന്ന വിഷ്വൽ പരിപാടികൾ ബാലവേല നിയമം പാലിക്കണമെന്ന് കമ്മീഷൻ

    കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓഡിയോ വിഷ്വൽ പരിപാടികളും പ്രദർശനങ്ങളും ഷോകളും ബാലവേല നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്താവൂ എന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഷോയുമായി ബന്ധപ്പെട്ട പരാതി തീർക്കുകയായിരുന്നു കമ്മീഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പരക്കാട്ട്, കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സമാനമായ എല്ലാ ഓഡിയോ-വീഡിയോ ഷോകൾക്കും ഉത്തരവ് ബാധകമാണ്. ബാലവേല നിയമം അനുസരിച്ച് ഇത്തരം പരിപാടികൾക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. എത്ര കുട്ടികൾ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്ട്രേറ്റിനു സമർപ്പിച്ചിരിക്കണം. കലാകാരന്മാരായ കുട്ടികളെ ദിവസം അഞ്ച് മണിക്കൂറോ തുടർച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയിൽ പങ്കെടുപ്പിച്ചു കൂടാ. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കണം. കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനുള്ള സാഹചര്യങ്ങളും പോഷകാഹാരങ്ങളും കുട്ടികൾക്ക് നൽകിയിരിക്കണം. സുരക്ഷിതവും ശുചിത്വമുള്ള താമസസൗകര്യം ലഭ്യമാക്കണം. ബാലാവകാശ…

    Read More »
Back to top button
error: