VIDEO

  • പ്രണയം തുറന്ന് പറയാൻ ഉള്ളതാണ്, “ഞാൻ നിന്നെ പ്രേമിക്കുന്നു ” എന്നത് ഇന്ത്യയിലെ 10 ഭാഷകളിൽ എങ്ങനെ പറയും? വീഡിയോ

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • കുടുംബവാഴ്ച തള്ളി രാഹുൽഗാന്ധി, കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി ഉണ്ടായിട്ട് മൂന്നുപതിറ്റാണ്ട്

    കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ച ആണെന്ന ആരോപണം നിഷേധിച്ച് രാഹുൽഗാന്ധി. തന്റെ കുടുംബത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു എന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രിയുടെ മകൻ എന്നതുകൊണ്ട് തന്റെ കാഴ്ചപ്പാട് മാറ്റിവെച്ച് പോരാടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്റെ മുത്തശിയും പിതാവും രാജ്യത്തിനുവേണ്ടി കൊല്ലപ്പെട്ടവരാണ്. അക്കാര്യത്തിൽ അഭിമാനമുണ്ട്. എന്നാൽ രാഷ്ട്രീയ പോരാട്ടത്തിൽ ബന്ധമല്ല ആശയമാണ് മുഖ്യമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്തിന് ഓരോ കാലഘട്ടത്തിലും ഓരോ ആശയം നൽകണം. 2004ൽ കോൺഗ്രസ് അങ്ങനെയൊന്ന് മുന്നോട്ടുവച്ചു. അത് തൊണ്ണൂറുകളുടെ മാറ്റങ്ങളുടെ തുടർച്ചയായിരുന്നു. എന്നാൽ 2012 ൽ അത് പുതുക്കി മുന്നോട്ടുപോകാനായില്ല.പത്തു വർഷത്തിനിടയിൽ പാർട്ടിക്ക് തെറ്റുകൾ പറ്റി. 2008ൽ വലിയ സാമ്പത്തിക മാന്ദ്യം വന്നു. 2014 ൽ നരേന്ദ്രമോഡി പുതിയ കാഴ്ചപ്പാടുമായി ആണ് വന്നത്. എന്നാൽ അത് വൻ ദുരന്തമായി. മുന്നോട്ടുള്ള പോക്കിൽ കോൺഗ്രസ് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെക്കണം. കാർഷിക രംഗത്ത് മാറ്റങ്ങൾ വരേണ്ടത് അനിവാര്യതയാണ്. എന്നാൽ…

    Read More »
  • 8 മാസക്കാലം നിരീക്ഷണം, 20 സംഘാംഗങ്ങള്‍, ഒരു ടണ്‍ ഭാരമുളള തോക്ക് പീസ് പീസായി കടത്തി; ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ മൊസാദ് സംഘം

    വര്‍ഷങ്ങളായി ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ഹിറ്റ്ലിസ്റ്റില്‍ ഒന്നാം പേരുകാരനാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡില്‍ ബ്രിഗേഡിയര്‍ ജനറലായ മൊഹ്‌സീന്‍ ഫക്രിസാദെ. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനും ടെഹ്‌റാനിലെ ഇമാം ഹുസന്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസറുമായ ഫക്രിസാദെയെ 2006 മുതല്‍ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു. അങ്ങനെ 2020 നവംബര്‍ 27 ന് ഫക്രിസാദെ വെടിയേറ്റുമരിച്ചു. ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. ഇപ്പോഴിതാ ഫക്രി സാദെയെ വധിക്കാന്‍ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഫക്രിസാദെയെ കൊന്നതെന്നാണ് വിവരം. ഇതിനായി മാസങ്ങള്‍ മുമ്പേ പദ്ധതി ഇട്ടിരുന്നതായാണ് തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 2020 മാര്‍ച്ചിലാണ് ഫക്രിസാദെയെ കൊല്ലാനുള്ള തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. ആദ്യം ഇസ്രയേല്‍ ചാരന്മാരുടെ ഒരു സംഘത്തെ ഇറാനിലേക്ക് അയച്ചു. അവര്‍ അവിടെ പ്രാദേശിക ഏജന്റുമാരുമായി ബന്ധപ്പെട്ടു…

    Read More »
  • പാർട്ടിയിൽ സജീവമാകാൻ ശോഭയോട് മോഡി, കെ സുരേന്ദ്രന് വരുന്നത് വൻപണി -വീഡിയോ

    ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് കാരണമാകുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയാണ് ശോഭാസുരേന്ദ്രൻ മോഡിയെ കണ്ടത്. ശോഭ സുരേന്ദ്രനോട് പാർട്ടിയിൽ സജീവമാകാനാണ് മോഡി നിർദ്ദേശിച്ചത്. ഒരു സംസ്ഥാന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കമുള്ളവർക്കുള്ള സന്ദേശമായാണ് ബിജെപി വൃത്തങ്ങൾ വിലയിരുത്തുന്നത്. നാളെ കൊച്ചിയിൽ എത്തുന്ന മോഡി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് ശോഭയുടെ ഉത്തരം രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ് അദ്ദേഹം എന്നായിരുന്നു.

    Read More »
  • ആറാട്ട് പൂർത്തിയാക്കി, ഇനി സംവിധായകന്റെ വേഷത്തിൽ മോഹന്‍ലാല്‍

    മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ചലച്ചിത്ര താരമാണ് മോഹൻലാൽ. ലോക സിനിമയിലെ ഏറ്റവും മികച്ച പത്ത് നടന്മാരുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും മോഹൻലാൽ എന്ന നടനും സ്ഥാനം ഉണ്ടാവും. തന്റെ സിനിമാ ജീവിതത്തിൽ അത്രയേറെ വേഷപകർച്ചകളിലൂടെ താരം കടന്നുപോയിട്ടുണ്ട്. മോഹൻലാലിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ ദൃശ്യം 2, ആറാട്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ദൃശ്യം 2 എത്തുന്നത്. ജിത്തു ജോസഫാണ് ദൃശ്യം 2 വിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19നാണ് പ്രേക്ഷകരിലേക്ക് എത്തുക. ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിച്ചത് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയിലാണ്. ആറാട്ടിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പൂർത്തിയായത്. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ആറാട്ടിൽ എത്തുന്നത്. ആറാട്ടിന്റെ…

    Read More »
  • സിപിഐയിൽ മത്സര രംഗത്തേക്ക് ആരൊക്കെ?- വീഡിയോ

    Read More »
  • ചാരിറ്റി തട്ടിപ്പ് നടത്തുന്നവരെ അകത്തിടണം, പാവങ്ങളുടെ പോക്കറ്റിൽ നിന്നല്ല സ്വന്തം അന്നം വാങ്ങേണ്ടത്

    ചാരിറ്റി അഥവാ ചികിത്സാ ധനസഹായം സ്വരൂപിച്ച് രോഗികള്‍ക്ക് നല്‍കുന്നവര്‍ എന്ന പേരില്‍ ധാരാളം ഫ്രോഡുകള്‍ നമ്മുടെ നാട്ടില്‍ മേലനങ്ങാതെ അന്യന്റെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി ജീവിക്കുന്നു. ഇവരുടെ തട്ടിപ്പ് കഥകള്‍ പല തവണ സമൂഹത്തിന് മുന്നില്‍ തെളിവുകള്‍ സഹിതം തുറന്ന് കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ആരും ഇവര്‍ക്കെതിരെ രേഖാമൂലം പരാതിയൊന്നും നല്‍കാത്തത്, എങ്ങനെയൊക്കെ ആണെങ്കിലും ഏതെങ്കിലും പാവങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, അത് നമ്മളായി മുടക്കേണ്ട എന്ന ഒരൊറ്റ സോഫ്റ്റ് കോര്‍ണര്‍ മൂലമാണ്. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യം എന്നതില്‍ നിന്ന് ഒരു പടി കൂടി കടന്ന് നിയമം കൈയ്യിലെടുക്കുന്ന രീതിയിലേക്ക് ഈ അധോലോക സംഘം കടന്നിരിക്കുന്നു എന്ന് വേണം ഇന്നലെ വയനാട്ടില്‍ നടന്ന സംഭവങ്ങള്‍ വീക്ഷിക്കുന്നതിലൂടെ മനസ്സിലാക്കാന്‍. തങ്ങളുടെ നിസ്സഹായാവസ്ഥയും ചികിത്സയുടെ ആവശ്യവും ചൂണ്ടികാണിച്ച് പിരിക്കുന്ന പണത്തില്‍, ചാരിറ്റി മുതലാളിമാര്‍ കൊടുക്കുന്നതിന് അപ്പുറമുള്ള തുക ആവശ്യപ്പെട്ടാല്‍ അവരെ തെരുവില്‍ കൈകാര്യം ചെയ്യണം എന്നൊക്കെ ഒരു നന്മ മരം സോഷ്യല്‍ മീഡിയയില്‍ പച്ചക്ക്…

    Read More »
  • ഇന്ത്യയ്ക്ക് നിർണായകം രണ്ടാം ടെസ്റ്റ്, കോലിയ്ക്ക് രക്ഷിക്കാൻ ആകുമോ? -ദേവദാസ് തളാപ്പ് – വീഡിയോ

    ഇംഗ്ളണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകം. ക്യാപ്റ്റൻ വിരാട് കോലിയ്ക്ക് ഇന്ത്യയെ രക്ഷിക്കാൻ ആകുമോ?കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ അവലോകനം.

    Read More »
  • മുഖത്ത് അടിച്ചും, വയറില്‍ തൊഴിച്ചും, കഴുത്തില്‍ ഞെരിച്ചും കരഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, കരയുമ്പോള്‍ ഉറക്ക ഗുളിക പൊടിച്ച് വായിലിട്ട് വെളളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും; വിതുരക്കേസിലെ പെണ്‍കുട്ടി അനുഭവിച്ച യാതനകള്‍ ഇങ്ങനെ

    വര്‍ഷങ്ങളായി എങ്ങും കേട്ടിരുന്ന വാര്‍ത്തയായിരുന്നു വിതുര പീഡനക്കേസ്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് പലര്‍ക്കായി കാഴ്ചവെച്ചു. ഈ സംഭവം നടന്നത് 1995 ലാണ് നടന്നതെങ്കിലും ഇപ്പോഴും ആ നടുങ്ങലില്‍ തന്നെയാണ് കേരള ജനത. ഇന്ന് ആ വാര്‍ത്ത വീണ്ടും ഓര്‍മ്മിക്കുകയാണ്. സംഭവം നടന്ന് 26 വര്‍ഷം പിന്നിട്ട കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നു. 24 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ ഈ ശിക്ഷ കൊണ്ടൊന്നും നഷ്ടപ്പെട്ട ജീവിതം ഒരു പെണ്ണിനും തിരിച്ച് കിട്ടുകയില്ല. കോടതിക്ക് മുന്‍പില്‍ തന്റെ പീഡനകഥ അക്കമിട്ട് നിരത്തിയതാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകാന്‍ കാരണമായത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയില്‍ നല്‍കിയ മൊഴി. 1995 നവംബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ കൊടും ശാരീരികപീഡനങ്ങളാണ് അനുഭവിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.…

    Read More »
Back to top button
error: