VIDEO

  • കാപ്പന് ഘടകകക്ഷി സ്ഥാനം: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ-വീഡിയോ

    Read More »
  • കോൺഗ്രസിന് പണി കിട്ടുമോ? ഹൈക്കമാൻഡ് അല്ല ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി – വീഡിയോ

    കോൺഗ്രസിൽ ചേർന്ന ചലച്ചിത്ര സംവിധായകൻ മേജർ രവിക്ക് ചാഞ്ചാട്ടം. ഹൈക്കമാൻഡ് അല്ല, ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഫേസ്ബുക്ക് ലൈവിൽ മേജർ രവി ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നു പറയുന്ന സംവിധാനമാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങൾക്ക് വേണ്ടി ഇറങ്ങുക എന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്ന് മേജർ രവി പറഞ്ഞു. ബിജെപിക്കൊപ്പം ആണെന്നാണ് മേജർ രവി പലപ്പോഴും അറിയപ്പെട്ടത്. എന്നാൽ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിക്കെതിരെ വളരെ ശക്തമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. ബിജെപിക്കാരിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നായിരുന്നു ആദ്യത്തെ വിമർശനം. എല്ലാവരും സ്വന്തം കാര്യം നോക്കുന്ന ആൾക്കാർ ആണെന്നും കുറ്റപ്പെടുത്തി. മേജർ രവി കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ബിജെപി മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്,…

    Read More »
  • കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം… പിന്നാലെ മരണവും

    മരട് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നേഹിസ്യ എന്നവിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഞാന്‍ പോകുന്നുവെന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വിട പറഞ്ഞത്. മരട് ഗ്രിഗോറിയന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ നേഹിസ്യ മരിക്കുന്നതിന് തലേദിവസം വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ച് വരുത്തി ജന്മദിനം ആഘോഷിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയുളള ഈ വേര്‍പാട് ഞെട്ടലോടെയാണ് നാട് കേട്ടുണര്‍ന്നത്. എന്നും ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള മകള്‍ 9 മണി ആയിട്ടും പുറത്തേക്ക് വരാത്ത തോടെ സംശയം തോന്നി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം എന്ന് സംശയിക്കത്തക്ക നിലയില്‍ മുറിയില്‍ ഒന്നുമില്ലെന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട അതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോലീസ് പറയുന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും അപൂര്‍വമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ട് എന്നും പോലീസ് പറയുന്നു. അതേസമയം, ക്ലാസ് പരീക്ഷയില്‍…

    Read More »
  • ബിഗ്‌ബോസ് സീസണ്‍ 3ക്ക് തുടക്കമായി; നേര്‍ക്കുനേര്‍ അങ്കത്തിന് ഇനി ഇവര്‍

    ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 കോവിഡ് കാരണം പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിച്ച് 2020 മാര്‍ച്ച് 20ഓടെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ ബിഗ് ബോസ് സീസണ്‍ 3 വീണ്ടും എത്തിയിരിക്കുന്നു. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3യ്ക്ക് ആവേശോജ്ജ്വലമായ തുടക്കം കുറിച്ചത്. ഇത്തവണ മോഹന്‍ലാല്‍ തന്നെയാണ് ബിഗ്‌ബോസിന്റെ സാരഥി. കഴിഞ്ഞ് രണ്ട് മാസത്തോളമായി താരം വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് ബിഗ് ബോസിന് തുടക്കമായത്. 14 മത്സരാാര്‍ത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. മത്സരാര്‍ത്ഥികളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോയില്‍ പങ്കെടുപ്പിക്കുന്നത്. ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള…

    Read More »
  • ശ്രീശാന്തിനെ പിന്നിൽ നിന്ന് കുത്തുന്നതാര്? കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം – വീഡിയോ

    ഐപിഎൽ ലേല പട്ടികയിൽ നിന്ന് മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്തിനെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടോ? കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.

    Read More »
  • നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ എത്തിക്കാന്‍ അമിത്ഷാ: ത്രിപുര മുഖ്യമന്ത്രി

    ബിജെപിയെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും എത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് കേന്ദ്ര അമിത് ഷായുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ അഗര്‍ത്തലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് ഇപ്പോള്‍ പുറത്തുവിടുന്നത്. പാര്‍ട്ടിയുടെ നോര്‍ത്തീസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം സംസ്ഥാന ഗസ്റ്റ് ഹൗസില്‍ ഇരിക്കവേയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞുതെന്ന് ബിപ്ലബ് പറയുന്നു. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന ജാംവലിന്റെ പ്രസ്താവനയില്‍ ഇനി ശ്രീലങ്കയും നേപ്പാളും കൂടിയുണ്ടെന്നും നമുക്ക് ആ രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത്ഷാ പറഞ്ഞുവെന്നും ബിപ്ലവ് വെളിപ്പെടുത്തുന്നു. അതേസമയം, ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റിയതില്‍ അമിത് ഷായെ ബിപ്ലവ് പുകഴ്ത്തുകയും ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്നും…

    Read More »
  • ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുന്നു

    കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുന്നു. മൂന്നു തവണയായി നീട്ടിനല്‍കി ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുക ടോള്‍ നല്‍കേണ്ടിവരും. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പിന്നീട് ജനുവരി ഒന്നു മുതല്‍ എന്നാക്കുകയായിരുന്നു പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടി. ടോള്‍പ്ലാസയില്‍ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റി ഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീന്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്മെന്റ് എന്നിവ…

    Read More »
  • വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം,സ്വന്തം വീട്ടുകാരും ഒടുവിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു

    വിവാഹത്തലേന്ന് വധു കാമുകനൊപ്പം നാടുവിട്ട കഥ നാം കേട്ടിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ വച്ചു തന്നെ എല്ലാവരെയും ഞെട്ടിച്ച് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിച്ചെന്ന കഥയും നമുക്കപരിചിതമല്ല. പക്ഷേ കല്യാണം കഴിഞ്ഞ ഉടന്‍ ഭർത്താവുമായി ഉടക്കി ഭർതൃഗൃഹത്തിൽ കയറുകയില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും പ്രഖ്യാപിച്ച യുവതിയുടെ കഥ കേട്ട് പയ്യന്നൂർ, വണ്ണാറപ്പാറ, കോറോം പ്രദേശങ്ങളിലെ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിലേയ്ക്കുള്ള യാത്രക്കിടയിൽ പരസ്പരം ഉടക്കി പിരിഞ്ഞ നവവധൂവരന്‍മാര്‍ ഒടുവിൽ രണ്ടു വഴിക്കു പിരിഞ്ഞു.വിവാഹത്തിനു മുമ്പും അതിനു ശേഷവും കാമുകനോടൊപ്പം ഒളിച്ചോടിയ പോലുള്ള കഥയല്ല ഇത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്നും എത്തുന്നത്. ഒരു വർഷം മുൻപാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയും പയ്യന്നൂർ കോറോത്തെ യുവതിയുമായി വിവാഹം നിശ്ചയിച്ചത്. ദുബായിൽ നിന്നും നവവരൻ ഭാവിഭാര്യക്ക് മൊബൈൽ ഉൾപ്പെടെ ധാരാളം സമ്മാനങ്ങളും…

    Read More »
  • പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി,14 കാരി ഉമ ആത്മഹത്യ ചെയ്തത് എന്തിന്?

    മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ശേഷം പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി ഉമാ ഗുപ്ത ലണ്ടനിൽ ആത്മഹത്യ ചെയ്തത് എന്തിന്?14 വയസ് മാത്രമാണ് ഉമാ ഗുപ്തയ്ക്ക് ഉണ്ടായിരുന്നത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുക ആയിരുന്നു.2019 മാർച്ചിൽ നടന്ന കേസിന്റെ വിചാരണ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മരിക്കുന്നതിന്റെ അന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ ഉമ പങ്കെടുത്തിരുന്നു. ” എനിക്ക് ജീവിക്കേണ്ട ” പാർട്ടിക്കിടെ ഉമ ഇത് പറയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അമ്മ തന്നെ കൂട്ടാൻ വരും എന്നായിരുന്നു തിരികെ പോകുമ്പോൾ ഉമ പറഞ്ഞത്. എന്നാൽ ഉമ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു എന്നാണ് വിവരം. ഈസ്റ്റ്‌ ഡിഡ്സ്ബറിയിലെ പാർസ്വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ഉമ. അന്വേഷണത്തിൽ പോലീസ് ഉമയുടെ രഹസ്യ ഡയറി കണ്ടെത്തി. ഡയറിയിൽ ഇടയ്ക്കിടെ ആത്മഹത്യാപ്രവണത ഉമ പ്രകടിപ്പിച്ചിരുന്നു. 2018 ഒക്ടോബർ 10 ലെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു, ” ഞാൻ സന്തോഷവതി അല്ല. കാര്യങ്ങളൊന്നും മാറാനും…

    Read More »
  • 1965-ലെ ഒരു ശനിയാഴ്ചയിൽ ലണ്ടനിലെ ഒരു റസ്റ്റോറന്റ്, ആദ്യനോട്ടത്തിൽ പ്രണയം പൂവിട്ട രാജീവിന്റെയും സോണിയയുടേയും കഥ

    വടക്കൻ ലണ്ടനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കാംബ്രിഡ്ജ് നഗരം. ഉച്ചഭക്ഷണ സമയത്തെ ഒരു റസ്റ്റോറന്റ്. ടേബിൾ നമ്പർ 11ൽ ഇരിക്കുകയാണ് രാജീവ്. വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുന്നതിന്റെ വിഷമത്തിലായിരുന്നു സോണിയ. സോണിയക്ക് അപ്പോൾ പ്രായം 18. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാൻ കാംബ്രിഡ്ജിൽ എത്തിയതായിരുന്നു സോണിയ. ശനിയാഴ്ച ഉച്ചഭക്ഷണത്തിനായി ആ ഗ്രീക്ക് റെസ്റ്റോറന്റിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉടമ ചാൾസ് സോണിയയെ സ്വാഗതം ചെയ്തു. തനിക്ക് ജനലരികിൽ ഉള്ള ടേബിൾ വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. എന്നാൽ തിരക്കുള്ളതിനാൽ അത് ലഭ്യമായിരുന്നില്ല. ടേബിൾ നമ്പർ 11 ന് അടുത്തുകൂടെ സോണിയ നടന്നു പോയി. സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുകയായിരുന്നു രാജീവ്. ഒരു നോട്ടം, അനുരാഗം. പതറിയ രാജീവിന് പിന്നീട് സുഹൃത്തുക്കളോട് സംസാരിക്കാനായില്ല. ആദ്യനോട്ടത്തിൽ തന്നെ സോണിയയും അനുരക്തയായിരുന്നു. മേശപ്പുറത്തുള്ള നാപ്കിൻ പേപ്പറിൽ രാജീവ് ഒരു കവിത എഴുതാൻ തുടങ്ങി. റസ്റ്റോറന്റിൽ ലഭ്യമായ ഏറ്റവും മുന്തിയ ഒരു ബോട്ടിൽ വൈൻ രാജീവ് ചാൾസിനോട് ആവശ്യപ്പെട്ടു. ഒരു കൂട്ടം പെൺകുട്ടികളോടൊപ്പം ആയിരുന്നു…

    Read More »
Back to top button
error: