VIDEO
-
കേരളത്തെ വൻകടക്കെണിയിൽ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ കിഫ്ബി പദ്ധതികളെന്ന് മുൻ എ ജി
കിഫ്ബിയുടെ കാണാക്കെണിയുടെ കാണാചരടുകളുടെ കെട്ടഴിക്കുന്നു മുൻ എ ജി ജെയിംസ് കെ ജോസഫ്. കിഫ്ബി പദ്ധതികളുടെ പണം കണ്ടെത്തൽ സംസ്ഥാനത്തെ കടക്കെണിയിൽ പെടുത്തുമെന്ന് വിലയിരുത്തൽ.ജെയിംസ് കെ ജോസഫുമായി അഭിമുഖം. https://youtu.be/bPTvfpRYrsU
Read More » -
നയൻതാര ആദ്യം സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു,നയൻതാരയെ ടെലിവിഷൻ സ്ക്രീനിൽ കൊണ്ടുവന്ന സന്ധ്യ ബാലസുമയുടെ അനുഭവം
2001-2002 കാലഘട്ടത്തിൽ ആണ് അന്ന് കൈരളി ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന സന്ധ്യ ബാലസുമ നയൻതാരയെ ആദ്യം കാണുന്നത്.കൈരളി ടിവിയ്ക്ക് വേണ്ടി ഒരു വുമൺസ് പ്രോഗ്രാം ചെയ്യുവാൻ ഒരു ആങ്കറിനെ അന്വേഷിക്കുക ആയിരുന്നു സന്ധ്യ.മനോരമയുടെ വനിതാ മാഗസിനിൽ അകത്തെ പേജിലെ നിരവധി മോഡലുകളുടെ ചിത്രങ്ങൾക്കിടയിൽ നിന്നാണ് സന്ധ്യ നയൻതാരയെ കണ്ടെത്തുന്നത്. ആ സംഭവം നയൻതാരയുടെ ജന്മദിനത്തിൽ ഇതാദ്യമായി സന്ധ്യ ബാലസുമ പങ്കുവെയ്ക്കുന്നു.
Read More » -
കിഫ്ബി വിവാദത്തിൽ വഴിത്തിരിവ്, സി എ ജി ജി സി മുർമു മോദിയ്ക്കും ഷായ്ക്കും വേണ്ടി എന്തും ചെയ്യുന്ന ആൾ, അനുഭവം തുറന്ന് പറഞ്ഞ് ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ-വീഡിയോ
കിഫ്ബി തർക്കത്തിലെ വിവാദ നായകൻ സി എ ജി ഗിരീഷ് ചന്ദ്ര മുർമു തന്നെ കള്ള സാക്ഷി പറയാൻ പ്രേരിപ്പിച്ച ആളെന്ന് ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ. മോഡിയും അമിത് ഷായും പറയുന്നത് എന്തും നടപ്പാക്കുന്ന ആളാണ് മുർമു.ഗുജറാത്ത് കൂട്ടക്കൊല കേസിൽ തന്റെ സത്യവാങ്മൂലം തിരുത്താനും മൊഴി മാറ്റാനും ഏറെ നിർബന്ധിച്ചു. ഇക്കാര്യം താൻ സർക്കാരിനെയും ജസ്റ്റിസ് നാനാവതി കമ്മീഷനെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കിഫ്ബി വിവാദത്തിന്റെ പശ്ചാത്തലത്തിൽ NewsThen- നോട് പ്രതികരിക്കുക ആയിരുന്നു ആർ ബി ശ്രീകുമാർ.സി എ ജിക്കെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കമുള്ളവർ രംഗത്ത് വന്ന പശ്ചാത്തലത്തിൽ ആണ് ആർ ബി ശ്രീകുമാറിന്റെ പ്രതികരണം. ആർ ബി ശ്രീകുമാറിന്റെ വാക്കുകളിലേയ്ക്ക്
Read More » -
സ്കിപ്പിംഗ് വ്യായാമം എങ്ങനെ ചെയ്യാം, ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബുവിന്റെ നിർദേശങ്ങൾ -വീഡിയോ
സ്കിപ്പിംഗ് വ്യായാമം എങ്ങനെ ശാസ്ത്രീയമായി ചെയ്യാമെന്ന് ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബു (+919895754471) വ്യക്തമാക്കുന്നു.
Read More » -
കിഫ്ബിയുടെ മറവിൽ പെയ്ഡ് ന്യൂസ് :തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ-വീഡിയോ
https://youtu.be/QK9KoEetcNI കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാമണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം മസാല തട്ടിപ്പാണെന്ന് സാമൂഹിക നിരീക്ഷകൻ ജോമോൻ പുത്തൻപുരയ്ക്കൽ.കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം നടത്തുന്നത് മസാല തട്ടിപ്പാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു കൊണ്ട് കിഫ്ബിയുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിനു രൂപയുടെ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചാനലുകളിൽ ന്യൂസ് എന്ന വ്യാജേന കിഫ്ബി യുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പരസ്യം ചാനലുകൾക്കു നൽകി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ 2 മാസം ആയി. നിയമസഭാ മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനവും നടത്തുന്നത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് എന്ന് പ്രമുഖ ചാനൽ റിപ്പോർട്ടർമാരെ കൊണ്ട് വാർത്തകൾ നൽകുന്നത് പ്രമുഖ ചാനലുകളിൽ വാർത്ത കൊടുക്കുന്നത്, സ്പോൺസർ പ്രോഗ്രാം ആണെന്നോ പരസ്യം ആണെന്നോ പറയാത്ത ന്യൂസ് എന്ന വ്യജേനെ കിഫ്ബി…
Read More » -
ലളിതമായി പറഞ്ഞാൽ ബിഹാറിൽ മഹാസഖ്യം എന്തുകൊണ്ട് തോറ്റു ?-അവലോകനം – വീഡിയോ
ബീഹാർ ജനവിധി രാജ്യത്തോടും രാഷ്ട്രീയ പാർട്ടികളോടും പറയുന്നത് എന്ത് ?ബിജെപിയെ പിടിച്ചു കെട്ടാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയില്ലേ ?നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമായി രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം .
Read More » -
മുംബൈ ഇന്ത്യന്‍സ് വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതാണ് ദേവദാസ് തളാപ്പ്
ഐപിഎല്‍ 13-ാം സീസണിലും വിജയം നേടി മുംബൈ ഇന്ത്യന്‍സ് കുതിപ്പു തുടരുകയാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതിന് പിന്നിലെ കാരണം ടീമിന്റെ ഒത്തൊരുമയും ക്യാപ്റ്റന്റെ ക ൃത്യമായ ഇടപെടുകളുമാണ്.
Read More » -
ഒടുവിൽ സഞ്ജുവിന് ഏകദിന ടീമിലും സ്ഥാനം, എന്നാൽ സഞ്ജുവിനെ കളിപ്പിക്കുമോ?-ദേവദാസ് തളാപ്പ്
ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമഗ്ര അഴിച്ചു പണി .സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. എന്നാൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദേവദാസ് തളാപ്പിന്റെ വിശകലനം.
Read More » -
ഐപിഎൽ ഫൈനലിൽ ഏറ്റുമുട്ടാൻ മുംബൈയും ഡൽഹിയും ,ഓറഞ്ച്ക്യാപ് ആർക്ക് ?
സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ കടന്നു .മുംബൈ ഇന്ത്യൻസ് ആണ് ഫൈനലിലെ എതിരാളി .ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആരാവും ?ദേവദാസ് തളാപ്പിന്റെ വിശകലനം .
Read More » -
സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം ,ആഞ്ഞടിച്ച് ജ.കെമാൽ പാഷ-വീഡിയോ
https://youtu.be/3oYegu8wdvM സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് ജ .കെമാൽ പാഷ .NewThen – ന്റെ “ആഞ്ഞടിച്ച് കെമാൽ പാഷ” എന്ന പംക്തിയിൽ ആണ് ജ .കെമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് . കേന്ദ്ര ഏജൻസികളെ ഇപ്പോൾ മുഖ്യമന്ത്രി വിമർശിക്കുന്നത് അന്വേഷണത്തിന്റെ ചൂട് അറിയുന്നത് കൊണ്ടാണ് .വിദേശ ഫണ്ട് സ്വീകരിക്കാം .എന്നാൽ വഴിവിട്ട് പണം ചിലവഴിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാം .കെ ഫോണിന്റെ തലപ്പത്ത് സ്വപ്നയെ പ്രതിഷ്ഠിക്കാൻ ശിവശങ്കർ ശ്രമം നടത്തി .ഇത് അന്വേഷിക്കാനുള്ള അധികാരവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾ അധികാര ദുർവിനിയോഗം നടത്തി .ശിവശങ്കരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു .എന്തിനാണ് വഴിവിട്ട് ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ശിവശങ്കറിന്റെ ബിനാമി ആണ് സ്വപ്ന . ഇന്റലിജന്റ്സ് റിപ്പോർട്ട് എങ്ങിനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത് ?മുഖ്യമന്ത്രിയുടെ കീഴിലുള്ള…
Read More »