VIDEO

  • മലയാളിയ്ക്ക് വൃത്തിയില്ല -മാത്യു സാമുവൽ -വീഡിയോ

    മലയാളിയുടെ പരിസര ശുചിത്വ ബോധത്തെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ വിലയിരുത്തൽ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരിസര ശുചിത്വം മുഖ്യവിഷയം ആകണമെന്നും മാത്യു സാമൂവൽ NewsThen പംക്തിയിൽ ആവശ്യപ്പെട്ടു. മലയാളിയുടെ പരിസര ശുചിത്വ ബോധം വളരെ മോശമാണ്. ശുചിത്വ കാര്യങ്ങളിൽ ഏറെ പിന്നിൽ ആയിരുന്ന ഉത്തരേന്ത്യ ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. കേരളത്തിലെ സർക്കാർ ഓഫീസുകളിൽ മിക്കതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് പ്രവർത്തിക്കുന്നത്. മാലിന്യം വഴിയിൽ വലിച്ചെറിയുന്ന മാനസികാവസ്ഥ മാറിയാൽ മാത്രമേ ആരോഗ്യകരമായ ശുചിത്വ ബോധം മലയാളിക്കുണ്ടാകൂ എന്നും മാത്യു സാമൂവൽ വിലയിരുത്തുന്നു.

    Read More »
  • പാർട്ടിക്കുള്ളിലെ രാഹുൽ ഗാന്ധിയുടെ പോരാട്ടം അഹമ്മദ് പട്ടേലിനോട് കൂടിയായിരുന്നു ,അഹമ്മദ് പട്ടേൽ ഇല്ലാത്ത കോൺഗ്രസ് എങ്ങനെയാവും ?

    കഴിഞ്ഞ ആഴ്ചയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു .തരുൺ ഗൊഗോയ്‌ക്കും അഹമ്മദ് പട്ടേലിനും .ഇരുവരും കോവിഡിന് കീഴടങ്ങുക ആയിരുന്നു .എന്നാൽ അഹമ്മദ് പട്ടേലിനുള്ള ആദരാഞ്ജലി അർപ്പിക്കൽ ചടങ്ങ് വേറിട്ട് നിന്നു . “യുവത്വത്തിന്റെ പ്രസരിപ്പും മുതിർന്നവരുടെ അനുഭവ സമ്പത്തും ക്രോഡീകരിച്ച് പാർട്ടിയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അഹമ്മദ് പട്ടേലിന് കഴിഞ്ഞു .അഹമ്മദ് ഭായ്ക്ക് വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയ്ക്ക് വേണ്ടി ആയിരുന്നു .”പ്രവർത്തക സമിതി അനുശോചന പ്രമേയത്തിൽ പറഞ്ഞു . അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന കോൺഗ്രസ് ഖജാൻജി സ്ഥാനം പവൻ കുമാർ ബൻസാലിനെ ഏൽപ്പിച്ചു .ഈ തെരഞ്ഞെടുപ്പ് പലരെയും അമ്പരപ്പിച്ചു എന്നത് യാഥാർഥ്യം .എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്യത ആർജിച്ചയാളും കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഫണ്ട് തരൂ എന്ന് ആജ്ഞാപിക്കാനും ഇത്ര ഫണ്ട് ചിലവാക്കിയാൽ മതി എന്ന് നേതാക്കളോട് അഭ്യർത്ഥിക്കാനും പറ്റിയ നേതാവ് ബൻസാൽ തന്നെയാണെന്നത് നേതാക്കൾക്ക് തീർച്ചയാണ് . രാഷ്ട്രീയ…

    Read More »
  • ചുവപ്പിൻെറ കോട്ടയിൽ പാലമിട്ട് യുഡിഎഫ് -പഞ്ചായത്തങ്കം കോഴിക്കോട്-വീഡിയോ

    നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. ഇത്തവണ കോഴിക്കോട് ആണ്  പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം കോഴിക്കോടിന്റെ പൊതുചിത്രം നോക്കാം .ജില്ലാ പഞ്ചായത്തിൽ മൊത്തം 27 ഡിവിഷൻ ആണുള്ളത് .അതിൽ 18 എണ്ണത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് ജയിച്ചത് .9 എണ്ണത്തിൽ യുഡിഎഫും .കോഴിക്കോട് കോർപറേഷനിൽ 75 വാർഡ് ആണുള്ളത് .ഇതിൽ അമ്പതെണ്ണം എൽഡിഎഫിന്റെ പക്കലും 18 എണ്ണം യുഡിഎഫിന്റെ പക്കലും 7 എണ്ണം ബിജെപിയുടെ പക്കലുമാണുള്ളത് .7 മുനിസിപ്പാലിറ്റികളിൽ 6 എണ്ണവും ഇടതിനൊപ്പം ആണ് .ഒരെണ്ണത്തിൽ യുഡിഎഫ് ആണ് .ബ്ലോക്ക് പഞ്ചായത്തുകൾ 12 എണ്ണമാണ് .ഇതിൽ പത്തിലും ഭരിക്കുന്നത് എൽഡിഎഫ് ആണ് .2 എണ്ണതിൽ യുഡിഎഫും .മൊത്തം 70 ഗ്രാമ പഞ്ചായത്തുകൾ ആണ് കോഴിക്കോട് ജില്ലയിൽ ഉള്ളത് .48 ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ് .21…

    Read More »
  • കണ്ണൂർ :നിയമസഭയുടെ യഥാർത്ഥ സെമിഫൈനൽ -“പഞ്ചായത്തങ്കം “

    നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. ഇത്തവണ കണ്ണൂരാണ് പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം പൊതു ചിത്രം നോക്കാം .കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ആകെ 24 ഡിവിഷനുകൾ ആണുള്ളത് .ഇതിൽ എൽഡിഎഫിന്റെ പക്കൽ 15 ഡിവിഷനുകൾ ഉണ്ട് .യുഡിഎഫിന് 9 എണ്ണവും .കണ്ണൂർ കോർപറേഷനിൽ മൊത്തം 55 ഡിവിഷനുകൾ ആണുള്ളത് .യുഡിഎഫിനും എൽഡിഎഫിനും 27 അംഗങ്ങൾ ആണുള്ളത് .കോൺഗ്രസ് വിമതൻ ഒരു സീറ്റിലും .ബ്ലോക്ക് പഞ്ചായത്തുകൾ 11 എണ്ണമാണ് ഉള്ളത് .11 ഉം എൽഡിഎഫിന്റെ പക്കലാണ് .71 ഗ്രാമ പഞ്ചായത്തുകളിൽ 52 എണ്ണവും എൽഡിഎഫിന്റെ പക്കലാണ് ഉള്ളത് .19 പഞ്ചായത്തുകൾ യുഡിഎഫിനോട് ചേർന്ന് നിൽക്കുന്നു . ഒരു സീറ്റിന്റെ മേൽക്കൈയിൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ ഭരിക്കുന്നത് യുഡിഎഫ് ആണ് .നാല് കൊല്ലം ഭരിച്ചത് എൽഡിഎഫും .പ്രതിപക്ഷമില്ലാത്ത നിരവധി പഞ്ചായത്തുകൾ ഉള്ള…

    Read More »
  • ആർക്ക് പ്രവചിക്കാൻ ആകും കാസർഗോഡിന്റെ രാഷ്ട്രീയ മനസ് ?വീഡിയോ

    നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. കാസർകോടിനെ കുറിച്ചാണ് ഇത്തവണ പഞ്ചായത്തങ്കം.ആദ്യം സമഗ്ര ചിത്രം നോക്കാം .കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകൾ ,യു ഡി എഫ് -8 ,എൽഡിഎഫ്- 7 ,ബിജെപി- 2 എന്നിങ്ങനെ ആണ് കക്ഷിനില .ആകെ നഗരസഭകൾ -3 ആണ് .ഇതിൽ എൽഡിഎഫ് -2 ,യുഡിഎഫ്‌ -1 .ബ്ലോക്ക് പഞ്ചായത്തുകൾ മൊത്തം 6 ആണ് .4 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു .2 ബ്ലോക്ക് പഞ്ചായത്തുകൾ ആണ് യുഡിഎഫിന്റെ പക്കൽ .മൊത്തം 36 ഗ്രാമ പഞ്ചായത്തുകൾ ആണ് കാസർഗോഡ് ജില്ലയിൽ ഉള്ളത് ഇതിൽ 19 എണ്ണം യുഡിഎഫും 16 എണ്ണം എൽഡിഎഫും കോൺഗ്രസ് വിമത വിഭാഗം ഡി ഡി ഡി എഫ് ഒരു പഞ്ചായത്തും ഭരിക്കുന്നു .ഈ ചിത്രം കണ്ടാൽ ഒന്ന് വ്യക്തമാണ് .ആർക്കും…

    Read More »
  • അർജുനൻ മാസ്റ്റർ ബ്രഹ്മാനന്ദനെ പാട്ട് പഠിപ്പിക്കുമ്പോൾ അപ്പുറത്തെ കെട്ടിടത്തിലിരുന്നു കേട്ട് പഠിച്ച എസ്‌പിബിയുടെ ഓർമ ,ജോൺ പോളിന്റെ വാക്കുകളിൽ-വീഡിയോ

    എസ് പി ബി എന്ന ഗായകനെ അദ്ദേഹത്തിന്റെ മാനവികത കൂടി വെളിപ്പെടുത്തി ഓർത്തെടുക്കുകയാണ് പ്രശസ്ത ചലച്ചിത്രകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ .അർജുനൻ മാസ്റ്ററുടെ ചെന്നൈ അനുഭവവും ദേവരാജൻ മാസ്റ്ററുമായുള്ള ബന്ധവുമെല്ലാം ഓർത്തെടുക്കുന്നു ജോൺ പോൾ .NewsThen  – ൻറെ “ഓർമ്മകൾ – ജോൺ പോൾ “എന്ന പംക്തിയിലാണ് ഓർമകളുടെ സുവർണ ഏടുകൾ പ്രേക്ഷകർക്കായി ജോൺ പോൾ പങ്കുവെയ്ക്കുന്നത് .

    Read More »
  • മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ, അവരെ പിരിച്ചു വിട്ടില്ലെങ്കിൽ ഇനിയും പുലിവാൽ പിടിക്കും-വീഡിയോ

    പോലീസ് നിയമ ഭേദഗതിയിൽ മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ.മുഖ്യമന്ത്രിയെ കൊണ്ട് പുലിവാൽ പിടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നു ഇത്തരമൊരു കരിനിയമം പ്രതീക്ഷിച്ചില്ല. വൈകിയെങ്കിലും നിയമ ഭേദഗതി പിൻവലിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും ജ. കെമാൽ പാഷ പറഞ്ഞു.”തുറന്നടിച്ച് ജ. കെമാൽ പാഷ “എന്ന NewsThen പംക്തിയിൽ സംസാരിക്കുക ആയിരുന്നു ജ. കെമാൽ പാഷ. https://youtu.be/QDBoxfzaLww

    Read More »
  • പോലീസ് രാജിന് വഴിവെക്കുന്ന ഓർഡിനൻസ് ,ഹൈക്കോടതിയെ സമീപിക്കും -അഡ്വ.ഹരീഷ് വാസുദേവനുമായി അഭിമുഖം-വീഡിയോ

    കേരള പോലീസ് നിയമത്തിലെ 118A കൊണ്ടുവന്ന ഓർഡിനൻസ് സംസ്ഥാനത്ത് പോലീസ് രാജിന് വഴിയൊരുക്കുമെന്ന് അഡ്വ .ഹരീഷ് വാസുദേവൻ .സംശയത്തിന്റെ പേരിൽ പോലീസിന് ആരെയും കോടതി കയറ്റാൻ അധികാരം നൽകുന്നതാണ് ഓർഡിനൻസ് .സ്ത്രീ സുരക്ഷ ലക്ഷ്യം വച്ച് കൊണ്ട് വന്ന ഓർഡിനൻസ് സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും .തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ ഉയർന്നു വന്നേക്കാവുന്ന വിമർശനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി .അഡ്വ .ഹരീഷ് വാസുദേവനുമായി NewsThen പ്രതിനിധി എം രാജീവ് നടത്തിയ അഭിമുഖത്തിലേയ്ക്ക് . വീഡിയോ – https://youtu.be/B0hanJGgyrk

    Read More »
  • ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപിയ്ക്ക് സ്വാധീനം കൂടുന്നുവോ ?തെഹൽക മുൻ മാനേജിങ് എഡിറ്റർ സർവ്വേ അനുഭവം പറയുന്നു-വീഡിയോ

    തെഹൽകയോടൊപ്പവും നാരദക്കൊപ്പവുമൊക്കെ നിരവധി ഒളികാമറ ഓപ്പറേഷന് നേതൃത്വം കൊടുത്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ് മാത്യു സാമൂവൽ. അദ്ദേഹം ഒരു സർവേയുടെ ഭാഗമായി തന്റെ മധ്യ കേരള പര്യടന അനുഭവം പങ്കുവെയ്ക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപി അനുകൂല പ്രവണതയുണ്ടോ എന്ന്  മാത്യു സാമൂവൽ വിലയിരുത്തുന്നു. വീഡിയോ കാണുക

    Read More »
  • സൈബർ ആക്രമണത്തിന് ശിക്ഷ ഉറപ്പാക്കിയ മുഖ്യമന്തിയ്ക്ക് ബിഗ് സല്യൂട്ട്:ഭാഗ്യലക്ഷ്മി -വീഡിയോ

    സൈബർ ആക്രമണത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിയ്ക്ക് മുഖ്യമന്ത്രിയ്ക്ക് ബിഗ് സല്യൂട്ട് എന്ന് ഭാഗ്യലക്ഷ്മി .കേരളത്തിലെ സ്ത്രീകളുടെ മുഴുവൻ ആവശ്യവും അഭിലാഷവും ആണ് നടപ്പാക്കപ്പെട്ടത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു . ഏറെ നാളായി സ്ത്രീകൾ സൈബറിടങ്ങളിൽ നിന്ന് ആക്രമണം നേരിടുന്നു. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ചുറ്റുമുള്ള പുരുഷന്മാരും ആക്രമിക്കപ്പെടുന്നുണ്ട്. സഹികെട്ടാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. എന്നാൽ അദ്ദേഹം അത് അനുഭാവത്തോടെ പരിഗണിച്ചുവെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

    Read More »
Back to top button
error: