VIDEO
-
മാണി സി കാപ്പൻ യു ഡി എഫിലേയ്ക്കോ?അല്ലെന്നും ആണെന്നും റിപ്പോർട്ടുകൾ-വീഡിയോ
എൻസിപിയെ യു ഡി എഫിലേക്കെത്തിക്കാൻ നീക്കമെന്ന് സൂചന.മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം യു ഡി എഫിലേയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്.എന്നാൽ മാണി സി കാപ്പൻ ഈ അഭ്യൂഹം തള്ളി.എന്നാൽ പാലാ വിട്ടു കൊടുക്കില്ലെന്നു മാണി സി കാപ്പൻ ആവർത്തിച്ചു.അതേസമയം,ഒരു വിഭാഗം യു ഡി എഫിലേയ്ക്ക് നീങ്ങിയാലും എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കാൻ ആണ് മന്ത്രി എ കെ ശശീന്ദ്രന്റെ തീരുമാനം.
Read More » -
പുതുവർഷത്തിൽ ആശ്വാസമായി കോവിഡ് വാക്സിൻ, രാജ്യവും സംസ്ഥാനവും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി-video
കൊവിഡ് വാക്സിൻ ഡ്രൈ റൺ രാജ്യത്ത് വിജയകരമായി പൂർത്തിയായി. കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ നടത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നേരിട്ട് ഡ്രൈ റണ്ണിന് മേൽനോട്ടം നിർവഹിച്ചു. കോവിഡ് വാക്സിൻ രാജ്യത്ത് സൗജന്യമായിരിക്കും എന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഹർഷവർദ്ധൻ നേരിട്ട് ഡ്രൈ റൺ പരിശോധിച്ചു. ഇന്ന് നാല് സംസ്ഥാനങ്ങളിൽ ആണ് ഡ്രൈ റൺ വിജയകരമായി നടന്നത്.
Read More » -
കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കെ കോവിഡ് ബാധിതരായ അച്ഛനമ്മമാരിൽ നിന്ന് ആറു മാസമുള്ള കുഞ്ഞിനെ ഏറ്റെടുത്ത അമ്മ ആ കഥ പറയുന്നു-വീഡിയോ
ഉണ്ണി ആയിരുന്നു സാമൂഹിക പ്രവർത്തക കൂടിയായ മേരി അനിതയ്ക്ക് ആറ് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞ്.അനിതയിലെ അമ്മ മനസ് ആ കുഞ്ഞിനെ അങ്ങിനെയാണ് വിളിച്ചത്.അച്ഛനും അമ്മയും കോവിഡ് ബാധിതർ ആയതിനാൽ കുഞ്ഞിനെ ഒരു മാസം മേരി അനിത പോറ്റുകയായിരുന്നു.ആ അനുഭവങ്ങൾ കണ്ണീർ നനവോടെ മേരി അനിത NewsThen Media പ്രേക്ഷകരോട് പങ്കുവെക്കുന്നു.
Read More » -
മൂന്നാറിൽ അതിശൈത്യം,സഞ്ചാരികളെ ഇതിലെ ഇതിലെ –
തെക്കൻ കാശ്മീർ മൂന്നാറിൽ അതിശൈത്യം.കുളിരിൽ അലിയാൻ നിരവധി സഞ്ചാരികൾ ആണ് എത്തുന്നത്.മഞ്ഞും മഴയും കാറ്റും തരുന്ന സ്വർഗ തീരമാകുകയാണ് മൂന്നാർ. ചെണ്ടുവര, ഗൂഡർവിള എസ്റ്റേറ്റുകളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് ആണ് താപനില.നല്ലതണ്ണിയിൽ ഒരു ഡിഗ്രി വരെ ഊഷ്മാവ് താഴ്ന്നു.മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. പുൽമേടുകളും തേയിലത്തോട്ടങ്ങളും മഞ്ഞു പുതച്ചു നിൽക്കുകയാണ്. വീഡിയോ കാണാൻ –
Read More » -
ശ്രീശാന്തിന്റെ തിരിച്ചെത്തൽ നിർണായകം, കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ
മുഷ്ത്താഖ് അലി ടി ട്വന്റി ടൂർണമെന്റിൽ ടീമിൽ ഇടം പിടിച്ച് ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. നീണ്ട 7 വർഷം കളിക്കളത്തിൽ നിന്ന് പുറത്തിരുന്ന ശേഷമാണ് ശ്രീശാന്ത് ടീമിൽ എത്തുന്നത്.കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.
Read More » -
കോലിയല്ല രഹാനെ ,പക്ഷെ ..ബോക്സിങ് ഡേ ടെസ്റ്റിനെ മുൻനിർത്തി കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു
ഓസ്‌ട്രേലിയയുമായുള്ള അവസാന ടെസ്റ്റിൽ നാണക്കേടിന്റെ പാപഭാരം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടി അവധിയിലായതോടെ അടുത്ത ടെസ്റ്റിൽ തോറ്റമ്പും എന്ന് പ്രവചിച്ചവരാണ് ഏറെയും .എന്നാൽ ചാരത്തിൽ നിന്ന് ഉയർന്നു വന്ന ഫീനിക്സ് പക്ഷിയെ പോലെ ഇന്ത്യ ഉയർത്തെഴുന്നേറ്റു .അതിനൊരു കാരണമുണ്ട് .ഇന്ത്യൻ ക്യാപ്റ്റൻ ആയി ചുമതല ഏറ്റ അജിൻ കെ രഹാനെ .കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിൻറെ വിലയിരുത്തൽ .
Read More » -
ഭരത് ഗോപി ആക്രോശിച്ചു കടക്ക് പുറത്ത്, ആശുപത്രിയിലെ അനുഭവം പങ്കുവെച്ച് ജോൺപോൾ
പൊതുവെ മുരടൻ സ്വഭാവക്കാരൻ എന്നറിയപ്പെടുന്ന ഭരത് ഗോപിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ജോൺ പോൾ. തന്റെ ഭാര്യയുടെ അസുഖവുമായി ആയി ബന്ധപ്പെട്ട് ഉണ്ടായ ഒരു നിർണായക സംഭവം ജോൺപോൾ വിവരിക്കുന്നു.
Read More » -
അണക്കെട്ടിന്റെ ആഴപ്പരപ്പിന് ലജ്ജ തോന്നുന്നുണ്ടാവും, അനിലേ വിട-വീഡിയോ
തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം സംസ്കരിച്ചു. നെടുമങ്ങാട്ടെ കുടുംബ വീട്ടിൽ രാത്രിയോടെ ആയിരുന്നു സംസ്കാരം. നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റമോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ട് പോയ മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വച്ചു. അനിലിന്റെ കൂട്ടുകാരും സഹപ്രവർത്തകരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അർപ്പിച്ചു. വീഡിയോ
Read More » -
തിരുവനന്തപുരം മേയർ ആര്യയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ-video
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യയെ അഭിനന്ദിച്ച് ചലച്ചിത്ര താരം മോഹൻലാൽ. മോഹൻ ലാലിന്റെ അയൽവാസി കൂടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹൻലാൽ ആര്യയെ അറിയിച്ചു. താമസിയാതെ നേരിൽ കാണാൻ ആകുമെന്നും മോഹൻലാൽ പറഞ്ഞു. വിളിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നാണ് ആര്യ രാജന്ദ്രന്റെ മറുപടി. ലാലേട്ടന്റെ അയൽവാസി എന്നാണ് താൻ എല്ലാവരോടും പറയാറുള്ളത് എന്നും ആര്യ പറയുന്നു. മോഹൻലാലും ആര്യയും തമ്മിലുള്ള സംഭാഷണത്തിലേയ്ക്ക് –
Read More » -
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരെ, അനിൽ നെടുമങ്ങാടിന്റെ അവസാന വാക്കുകൾ -ശബ്ദരേഖ
ക്രിസ്മസ് ദിനത്തിൽ ആണ് നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. തന്റെ സുഹൃത്തുക്കൾക്കായി അനിൽ അവസാനമായി അയച്ച ശബ്ദസന്ദേശം കരളലിയിപ്പിക്കുന്നതാണ്.കരിയറിന്റെ ഉന്നതിയിൽ നിൽക്കവേയാണ് അനിൽ മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. അത്യന്തം ആഹ്‌ളാദത്തിലാണ് അവസാന ശബ്ദ രേഖയിൽ അനിൽ സംസാരിക്കുന്നത്.
Read More »